Wednesday, January 13, 2021

ഭാഗ്യക്കുറി ക്ഷേമനിധി ആനുകൂല്യം: അഞ്ചിരട്ടിവരെ വർധന

ക്ഷേമനിധി അംഗങ്ങളായ മുഴുവൻ ഭാഗ്യക്കുറി വിൽപ്പനക്കാർക്കും ഓണം ഉത്സവബത്ത അവകാശമാക്കി സർക്കാർ വിജ്ഞാപനം. ക്ഷേമനിധിയിൽനിന്നുള്ള വിവിധ സഹായങ്ങൾ അഞ്ചിരട്ടിവരെ വർധിപ്പിച്ചു.

വിവാഹധനസഹായം 5,000ത്തിൽനിന്ന് 25000 രൂപയാക്കി. ചികിത്സാസഹായം 20,000 ആയിരുന്നത് അരലക്ഷമാക്കി. പ്രസവസഹായം 5,000ത്തിൽനിന്ന് 10,000 രൂപയാക്കിയും വർധിപ്പിച്ചു. സാധാരണ ചികിത്സാ ധനസഹായം 5000 രൂപയാക്കി. നേരത്തെയിത്‌ 3000രൂപയായിരുന്നു. അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് സ്കോളർഷിപ് പദ്ധതിയും അംഗീകരിച്ചു.  10-ാം ക്ലാസിൽ 80 ശതമാനം മാർക്കോടെ പാസാകുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് തുടർപഠനത്തിന് എല്ലാ വർഷവും സ്കോളർഷിപ് നൽകും.

ബിരുദ ബിരുദാനന്തരപഠനത്തിനും പ്രൊഫഷണൽ പഠനത്തിനുംവരെ വിവിധ നിരക്കിൽ സ്‌കോളർഷിപ്പ്‌ നൽകും. 55 വയസ്സ്‌‌ കഴിഞ്ഞാലും 60 വയസ്സുവരെ അംഗത്വത്തിൽ തുടരാനും എല്ലാ ആനുകൂല്യവും ലഭിക്കാനും അർഹത ഉണ്ടാകുമെന്ന്‌  ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ പി ആർ ജയപ്രകാശ് അറിയിച്ചു.

No comments:

Post a Comment