Friday, January 15, 2021

കുട്ടികവിതകളും കുഞ്ഞിവരകളും നിറഞ്ഞ്‌ ബജറ്റ്‌; വിടർന്നത്‌ നിറയെ പ്രതീക്ഷകൾ

കൊച്ചി > ഏഴാം ക്ലാസുകാരിയുടെ കവിതയിൽ തുടങ്ങി ധനമന്ത്രി   തോമസ്‌ ഐസക്‌ ഇന്നവതരിപ്പിച്ച  ബജറ്റിന്റെിന്റെ കവർ ചിത്രമൊരുക്കിയതും ഒരു ഒന്നാം ക്ലാസുകാരൻ.

കാസർഗോഡ് ഇരിയണ്ണി പി എ എൽ പി എസിലെ ഒന്നാം ക്ലാസ്സുകാരൻ ജീവനാണ്‌  പൂക്കളും  പൂമ്പാറ്റകളും പ്രത്യാശയും നിറഞ്ഞ  കവർചിത്രമൊരുക്കിയത്‌. കുഞ്ഞുവരകളും കുട്ടികവിതകളും കൊണ്ട്‌ അണിയിച്ച ബജറ്റ്‌ സമ്മാനിച്ചത്‌ നിറയെ വികസന പ്രതീക്ഷകളും.

പാലക്കാട് കുഴൽമന്ദം ജിഎച്ച്എസിലെ ഏഴാം ക്ലാസുകാരി കെ. സ്നേഹയുടെ കവിതയോടെ തുടങ്ങിയ ബജറ്റ്‌ അവസാനിക്കുന്നത് ഇടുക്കി കണ്ണമ്പാടി ഗവ. ട്രൈബൽ സ്കൂൾ വിദ്യാർത്ഥി അമൽ കെ പിയുടെ കവിതയോടെയാണ്‌.

ബജറ്റ് ഡോക്കുമെന്റുകളുടെ പുറം ചട്ടകളും കുട്ടികളുടെ ചിത്രങ്ങളാണ്. ഐസകിന്റെ  പ്രസംഗത്തിലെമ്പാടും കുഞ്ഞിക്കവിതകൾ നിറഞ്ഞു നിന്നു.

വയനാട്‌ കണിയാമ്പറ്റ എച്‌ എസ്‌എസിലെ കെ  എച് അളകനന്ദ, അയ്യൻകോയിക്കൽ എച്ച്‌ എസ്‌എസിലെ കനിഹ, കൊല്ലം കോയിക്കൽ. ഗവ. എച്ച്‌എസ്‌എസിലെ അലക്‌സ്‌ റോബിൻ റോയ്‌ മടവൂർ എൻഎസ്‌എസ്‌ എച്എസ്‌എസിലെ ആർ എസ്‌ കാർത്തിക, തിരുവനന്തപുരം  സെൻറ്‌ ജോസഫ്‌ എച്‌എസ്‌എസിലെ എസ്‌ എസ്‌ ജാക്‌സൻ, തോട്ടട ഗവ. ടെക്‌നിക്കൽ സ്‌കൂളിലെ നവാലൂ റഹ്‌മാൻ, കണ്ണൂർ മൊകേരി രാജീവ്‌ ഗാന്ധി മെമ്മോറിയൽ എച്എസ്‌എസിലെ അരുന്ധതി ജയകുമാർ, കണ്ണൂർ പാച്ചേനി ഗവ ഹൈസ്‌കൂളിലെ ഇനാര അലി, കണ്ണൂർ കണ്ണാടി പറമ്പ്‌  ജിഎ്ച്ച്‌എസ്‌എസിലെ ഷിനാസ്‌ അഷറഫ്‌, മലപ്പുറം മലഞ്ചേരി ജിയുപിഎസിലെ ദേവനന്ദ, മലപ്പുറം കരിങ്ങപ്പാറ ജിയുപിഎസിലെ അഫ്‌റ മറിയം, ഇടുക്കി ഇരട്ടയാർ എസ്‌ടി എച്ച്‌ എസ്‌എസിലെ ആദിത്യ രവി, കണ്ണന്പാടി ഗവ. ട്രൈബൽ സ്‌കൂളിലെ അമൽ കെ പി  എന്നിവരുടേതാണ്‌ ബജറ്റിൽ ചേർത്തിട്ടുള്ള കവിതകൾ.

അമൽ ഷാസിയ അജയ്‌, ശ്രീനന്ദന, ജഹാൻ , കാസർകോട്‌ ജ്യോതിർഭവൻ സ്‌പെഷ്യൽ സ്‌കൂളിലെ അനുഗ്രഹ വിജിത്‌,

ജീവൻ,ജഹാൻ ജോബി, തൃശൂർ എടക്കഴിയൂർ എസ്‌എസ്‌എം വിഎച്ച്‌ എസിലെ മർവ കെ എം , നിയ മുനീർ എന്നിവരുടെ ചിത്രങ്ങളാണ്‌ ബജറ്റിൽ ഉപയോഗിച്ചിട്ടുള്ളത്‌.

No comments:

Post a Comment