Saturday, January 16, 2021

കര്‍ഷകര്‍ക്ക് കേരളത്തിന്റെ ബദൽ ; തേങ്ങയ്‌ക്കും റബറിനും നെല്ലിനും രാജ്യത്തെ ഏറ്റവും ഉയർന്ന സംഭരണവില

കേന്ദ്ര സർക്കാർ കാർഷികവിളകളുടെ താങ്ങുവില എടുത്തുകളഞ്ഞപ്പോൾ പ്രധാന കാർഷികവിളകളുടെ താങ്ങുവില വർധിപ്പിച്ച്‌‌ കേരളം ബദൽ ഉയർത്തി.

ഏപ്രിൽ ഒന്നുമുതൽ റബറിന്റെ തറവില 150ൽനിന്ന്‌ 170 രൂപയാക്കി. നെല്ലിന്റെ സംഭരണവില 28 രൂപയും തേങ്ങയ്‌ക്ക്‌ ‌ 32 രൂപയുമാക്കി. വാണിജ്യവിളകളെ സംരക്ഷിക്കാന്‍ കേരളം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. റബറിന് കേന്ദ്രം 200 രൂപ താങ്ങുവില പ്രഖ്യാപിക്കണം. നാളികേരത്തിന്റെ താങ്ങുവിലയും ഉയർത്തണം. മറ്റു വാണിജ്യവിളകൾക്കും താങ്ങുവില പ്രഖ്യാപിക്കണമെന്നും ബജറ്റിൽ ആവശ്യപ്പെട്ടു.

● കാർഷിക മേഖലയിൽ 2 ലക്ഷം തൊഴില്‍

കാർഷിക മേഖലയിൽ രണ്ട്‌ ലക്ഷം പേർക്കെങ്കിലും അധികമായി തൊഴിൽ നൽകും. കുടുംബശ്രീയുടെ 70000 സംഘകൃഷി ഗ്രൂപ്പിൽ മൂന്ന്‌ ലക്ഷം സ്ത്രീകൾക്ക് പണിയുണ്ട്. 2021–--22ൽ സംഘകൃഷി ഗ്രൂപ്പുകളുടെ എണ്ണം ഒരുലക്ഷമാക്കും. അധികമായി ഒന്നേകാൽ ലക്ഷം പേർക്ക് തൊഴിൽ നൽകും. പാടശേഖരസമിതികൾ, സ്വയംസഹായ സംഘങ്ങൾ, സഹകരണ സംഘങ്ങൾ തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ കൃഷി പ്രോത്സാഹിപ്പിക്കും. തരിശുരഹിത കേരളമാണ് ലക്ഷ്യം.

●ഭക്ഷ്യോൽപ്പന്ന മേഖലയ്‌ക്ക്‌ 1500 കോടി

വിവിധ വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും കാർഷിക ഏജൻസികളും ചേർന്ന് ഭക്ഷ്യോൽപ്പാദന മേഖലയിൽ 1500 കോടി രൂപ മുതൽമുടക്കും. ‌ ലക്ഷ്യം പച്ചക്കറി, പാൽ, മുട്ട എന്നിവയിൽ സ്വയംപര്യാപ്തത. ഉൽപ്പന്നസംഭരണത്തിന് വിഎഫ്പിസികെയ്ക്ക് 20 കോടി രൂപ. പച്ചക്കറിയുടെയും കിഴങ്ങുവർഗ വികസനത്തിന് 80 കോടി. വിഎഫ്പിസികെ, നടീൽവസ്തു ഉൽപ്പാദന സ്കീം, ആർകെവിവൈ തുടങ്ങിയ സ്കീമുകളിൽനിന്ന് മറ്റൊരു 75 കോടി.വർഷംതോറും ഒരു കോടി ഫലവൃക്ഷ തൈകൾ നടുന്നതിനുള്ള ദശവത്സര പരിപാടി 50000 കോടി രൂപയുടെ അധിക വരുമാനം സംസ്ഥാനത്ത്‌ സൃഷ്ടിക്കും.

● നെൽക്കൃഷി വികസനത്തിന്‌ 116 കോടി നീക്കിവച്ചു. തദ്ദേശഭരണ സ്ഥാപനങ്ങൾ 5000 മുതൽ 10000 രൂപ വരെ അധിക ധനസഹായം നൽകും. 2000 രൂപ വീതം 40 കോടി റോയൽറ്റിയായും നൽകും.

● നാളികേര കൃഷിക്കായി 75 കോടി രൂപ വകയിരുത്തി. ടിഷ്യുകൾച്ചർ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കും. നാളികേര മൂല്യവർധിത വ്യവസായം വളർത്തിയെടുക്കാന്‍ സഹകരണ ബാങ്കുകളുടെ ആഭിമുഖ്യത്തിൽ നേരിട്ടോ കൃഷിക്കാരുടെ ഉടമസ്ഥതയിലോ നാളികേര ക്ലസ്റ്റർ സ്ഥാപിക്കും. ചകിരി മില്ലിന്റെ നിക്ഷേപത്തിന്റെ 90 ശതമാനം കയർ വകുപ്പ് സബ്സിഡി നൽകും.

വയനാടന്‍ കാപ്പിക്ക്‌ രൂചി കൂടും

വയനാട്ടിലെ കാപ്പി കൃഷിക്കാർക്ക് 2021–--22ൽ താങ്ങുവില കൊണ്ടുവരും. വയനാട് കാപ്പി ബ്രാൻഡിന്റെ ഉൽപ്പാദനം അടുത്ത മാസം ആരംഭിക്കും. ബ്രഹ്മഗിരിയിലെ കോഫി പ്ലാന്റ് വിപുലപ്പെടുത്താന്‍ അഞ്ച്‌ കോടി നൽകും. ഏപ്രിലിനുള്ളിൽ വയനാട് കാപ്പിയുടെ 500 ഓഫീസ് വെന്റിങ് മെഷീനും 100 കിയോസ്കും കുടുംബശ്രീ വഴി ആരംഭിക്കും. ഇതിനായി കുടുംബശ്രീക്ക്‌ 20 കോടി അനുവദിച്ചു. ബ്രാൻഡഡ് കോഫി ഉൽപ്പാദനത്തിനു സംഭരിക്കുന്ന കാപ്പിക്കുരുവിന് കിലോയ്ക്ക് 90 രൂപ തറവില നിശ്ചയിച്ചു. 2021-–-22ൽ കിഫ്ബി മുതൽമുടക്കിൽ വയനാട് കോഫി പാർക്കും സജ്ജമാകും. കാപ്പിക്കുരു തറവില പ്രകാരം സംഭരിക്കും.

● നെൽക്കൃഷി വികസനത്തിന്‌ 116 കോടി നീക്കിവച്ചു. തദ്ദേശഭരണ സ്ഥാപനങ്ങൾ 5000 മുതൽ 10000 രൂപ വരെ അധിക ധനസഹായം നൽകും. 2000 രൂപ വീതം 40 കോടി റോയൽറ്റിയായും നൽകും.

● നാളികേര കൃഷിക്കായി 75 കോടി രൂപ വകയിരുത്തി. ടിഷ്യുകൾച്ചർ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കും. നാളികേര മൂല്യവർധിത വ്യവസായം വളർത്തിയെടുക്കാന്‍ സഹകരണ ബാങ്കുകളുടെ ആഭിമുഖ്യത്തിൽ നേരിട്ടോ കൃഷിക്കാരുടെ ഉടമസ്ഥതയിലോ നാളികേര ക്ലസ്റ്റർ സ്ഥാപിക്കും. ചകിരി മില്ലിന്റെ നിക്ഷേപത്തിന്റെ 90 ശതമാനം കയർ വകുപ്പ് സബ്സിഡി നൽകും.

No comments:

Post a Comment