Thursday, May 20, 2010

3 ജി ലേലത്തില്‍ വന്‍ തുക

രാജ്യത്ത് മൂന്നാംതലമുറ ടെലികോം സര്‍വീസിന് സ്വകാര്യകമ്പനികള്‍ക്ക് സ്പെക്ട്രം അനുവദിക്കാനുള്ള ലേലത്തില്‍പ്രതീക്ഷിച്ചതിന്റെ ഇരട്ടിവരുമാനം. പൊതുമേഖലാസ്ഥാപനങ്ങളായ ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും നല്‍കുന്നതുള്‍പ്പെടെ 67,719 കോടി രൂപയാണ് 3 ജി സ്പെക്ട്രം ലേലത്തിലൂടെ സര്‍ക്കാരിന് ലഭിച്ചത്. ഇതോടെ 2 ജി സ്പെക്ട്രം ലേലത്തില്‍ 60,000 കോടിയോളം രൂപയുടെ അഴിമതി നടന്നെന്ന ആരോപണം ശരിയാണെന്ന് വ്യക്തമായി.

2008ല്‍ ഒമ്പത് കമ്പനിക്കായി 10,772 കോടി രൂപയ്ക്കാണ് 2 ജി സ്പെക്ട്രം ലൈസന്‍സ് നല്‍കിയത്. കഴിഞ്ഞ ബജറ്റില്‍ 35,000 കോടി രൂപയാണ് 3 ജി ലേലത്തിലൂടെ കണ്ടെത്തുമെന്ന് പ്രഖ്യാപിച്ചത്. കേരളത്തില്‍ ഐഡിയ, ടാറ്റ, എയര്‍സെല്‍ കമ്പനികളാണ് 3 ജി സ്പെക്ട്രം അനുമതി നേടിയത്. സെപ്തംബര്‍ ഒന്നുമുതല്‍ 3 ജി സേവനം വാണിജ്യാടിസ്ഥാനത്തില്‍ മൊബൈല്‍ ഫോണ്‍ വരിക്കാര്‍ക്ക് ലഭ്യമാകും. 34 ദിവസം നീണ്ട ലേലത്തിലാണ് രാജ്യത്തെ 22 മേഖലയില്‍ 3 ജി സ്പെക്ട്രം അനുവദിക്കാനുള്ള നടപടി ബുധനാഴ്ച പൂര്‍ത്തിയായത്. ഏറ്റവും വാശിയേറിയ ലേലം നടന്നത് ഡല്‍ഹിയിലാണ്. വോഡഫോണ്‍, ഭാരതിഎയര്‍ടെല്‍, റിലയന്‍സ് എന്നീ കമ്പനികളാണ് ലേലം നേടിയത്. 3317 കോടി രൂപ വീതം ഈ കമ്പനികള്‍ ചെലവിട്ടു. മുംബൈയില്‍ 3247 കോടി രൂപയ്ക്ക് റിലയന്‍സും വോഡഫോണും ഭാരതിയും ലേലം പിടിച്ചു. കേരളത്തില്‍ 312.48 കോടി രൂപയ്ക്കാണ് വിറ്റത്. കുറഞ്ഞ ലേലത്തുക ജമ്മു കശ്മീരിലാണ്. 30.3 കോടി രൂപ. രാജ്യത്താകെ 3 ജി സ്പെക്ട്രം ലൈസന്‍സ് (പാന്‍ ഇന്ത്യ സ്പെക്ട്രം) നേടാന്‍ ഒരു കമ്പനിക്ക് 16,750 കോടി രൂപ ചെലവാകുമെന്ന് വാര്‍ത്താവിനിമയ-ഐടി മന്ത്രാലയം വെളിപ്പെടുത്തി. നേരത്തെ സ്പെക്ട്രം സ്വന്തമാക്കിയ ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും ഈ തുക നല്‍കണം. ബ്രോഡ്ബാന്‍ഡ് വയര്‍ലെസിനുള്ള സ്പെക്ട്രം ലേലം രണ്ടുദിവസത്തിനകം ആരംഭിക്കും.

2 ജി സ്പെക്ട്രം അഴിമതിയിലൂടെ ടെലികോംമന്ത്രി എ രാജ സര്‍ക്കാരിന് 26,685 കോടി രൂപ നഷ്ടപ്പെടുത്തിയെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) കണ്ടെത്തിയിരുന്നു. 2008ലെ ലൈസന്‍സ് വിതരണത്തിന് ഏഴുവര്‍ഷംമുമ്പുള്ള മാനദണ്ഡമാണ് ഉപയോഗിച്ചത്. കമ്പനികള്‍ തമ്മിലുള്ള മത്സരം ഒഴിവാക്കി നാമമാത്രമായ തുകയ്ക്കാണ് ലൈസന്‍സ് നല്‍കിയത്. അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി പൊടുന്നനെ നീട്ടിവച്ചതും 'ആദ്യം അപേക്ഷിച്ചവര്‍ക്ക് ആദ്യം ലൈസന്‍സ്' എന്ന ഉപാധി വച്ചതും അഴിമതിക്ക് തെളിവായി. ലൈസന്‍സ് നേടിയ യുനിടെക്, സ്വാന്‍ ടെലികോം എന്നീ കമ്പനികള്‍ മാസങ്ങള്‍ക്കകം അത് വിദേശ കമ്പനികള്‍ക്ക് വന്‍വിലയ്ക്ക് വില്‍ക്കുകയുംചെയ്തു. 2 ജി ലൈസന്‍സ് നേടാനായി ടെലികോം ഉദ്യോഗസ്ഥരും സ്വകാര്യ കമ്പനികളും ഒത്തുകളിച്ചെന്ന് കഴിഞ്ഞ നവംബറില്‍ സിബിഐ ഫയല്‍ചെയ്ത എഫ്ഐആറിലും ചൂണ്ടിക്കാട്ടിയിരുന്നു. 2001ല്‍ നിശ്ചയിച്ച നിരക്ക് അടിസ്ഥാനമാക്കിയതുവഴി 22,000 കോടി രൂപ നഷ്ടമുണ്ടായെന്നും സിബിഐ കണ്ടെത്തി.

ഭൂമിശാസ്ത്രപരമായി വിഭജിച്ച 22 സര്‍ക്കിളിലേക്കാണ് 3 ജി ലേലം നടന്നത്. ഭാരതി എയര്‍ടെല്‍, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, വോഡഫോണ്‍ എസ്സാര്‍, ഐഡിയ സെല്ലുലര്‍, ടാറ്റ ടെലിസര്‍വീസസ്, എയര്‍സെല്‍, ഇടിസലാറ്റ്, എസ് ടെല്‍, വീഡിയോകോ ടെലികമ്യൂണിക്കേഷന്‍സ് എന്നീ ഒമ്പത് കമ്പനികളാണ് ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുത്തത്. ലേലത്തുക പത്തു ദിവസത്തിനകം സര്‍ക്കാരിന് നല്‍കണം. ഇന്റര്‍നെറ്റ് ടെലിവിഷന്‍, വീഡിയോ-ഓ-ഡിമാന്‍ഡ്, ഓഡിയോ-വീഡിയോ കോള്‍ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ലഭ്യമാക്കുന്ന 3 ജി സ്പെക്ട്രം സേവനങ്ങള്‍ക്ക് കൂടുതല്‍ വേഗവും നല്‍കും. റിലയന്‍സ് കമ്യൂണിക്കേഷന്‍, ഭാരതി, എയര്‍സെല്‍ കമ്പനികള്‍ 13 സര്‍ക്കിള്‍ വീതം സ്വന്തമാക്കി. കൂടുതല്‍ പണം മുടക്കിയത് ഭാരതിയാണ്- 12,295 കോടി രൂപ. രണ്ടാമത് വോഡഫോണ്‍- 11,617 കോടി രൂപ. ആകെയുള്ള 22 സര്‍ക്കിളിലും 3ജി സ്പെക്ട്രം സ്വന്തമാക്കാനുള്ള പാന്‍ ഇന്ത്യ ലൈസന്‍സിന് ലേലത്തുക 16,750 കോടി രൂപ വരെ ഉയര്‍ന്നെങ്കിലും ആരും സ്വന്തമാക്കിയില്ല.
(വിജേഷ് ചൂടല്‍)

deshabhimani 20052010

4 comments:

  1. രാജ്യത്ത് മൂന്നാംതലമുറ ടെലികോം സര്‍വീസിന് സ്വകാര്യകമ്പനികള്‍ക്ക് സ്പെക്ട്രം അനുവദിക്കാനുള്ള ലേലത്തില്‍പ്രതീക്ഷിച്ചതിന്റെ ഇരട്ടിവരുമാനം. പൊതുമേഖലാസ്ഥാപനങ്ങളായ ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും നല്‍കുന്നതുള്‍പ്പെടെ 67,719 കോടി രൂപയാണ് 3 ജി സ്പെക്ട്രം ലേലത്തിലൂടെ സര്‍ക്കാരിന് ലഭിച്ചത്. ഇതോടെ 2 ജി സ്പെക്ട്രം ലേലത്തില്‍ 60,000 കോടിയോളം രൂപയുടെ അഴിമതി നടന്നെന്ന ആരോപണം ശരിയാണെന്ന് വ്യക്തമായി.

    ReplyDelete
  2. "ഇതോടെ 2 ജി സ്പെക്ട്രം ലേലത്തില്‍ 60,000 കോടിയോളം രൂപയുടെ അഴിമതി നടന്നെന്ന ആരോപണം ശരിയാണെന്ന് വ്യക്തമായി."

    "2 ജി സ്പെക്ട്രം അഴിമതിയിലൂടെ ടെലികോംമന്ത്രി എ രാജ സര്‍ക്കാരിന് 26,685 കോടി രൂപ നഷ്ടപ്പെടുത്തിയെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) കണ്ടെത്തിയിരുന്നു. "


    can u please tell me how the 60,000 Crore fig was arrived at?

    ReplyDelete
  3. thnx for the link..read the articles.. didnt quite understood the logic of calculating the loss..once an item which has a very limited supply (like spectrum license)is bot by someone, its value always increases.. so just by adding numbers u cant find out the actual loss..all being said, its quite clear that the auction (of 2g) wasnt transparent

    ReplyDelete