Monday, May 10, 2010

ഇടതുപക്ഷ ഐക്യം മാധ്യമങ്ങളും ഭയപ്പെടുന്നു

ഇടതുപക്ഷ ഐക്യം മാധ്യമങ്ങളും ഭയപ്പെടുന്നു: ബര്‍ദന്‍

തൃശൂര്‍: വര്‍ഗശത്രുക്കളേപ്പോലെ മുഖ്യധാരാമാധ്യമങ്ങളും ഇടതുപക്ഷ ഐക്യത്തെ ഭയപ്പെടുകയാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ പറഞ്ഞു. രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങളില്‍ മുമ്പൊന്നുമില്ലാത്തവിധത്തിലുള്ള യോജിപ്പിലാണ് ഇടതുപക്ഷം. മറ്റു മതേതര ജനാധിപത്യ ശക്തികളുമായി ചേര്‍ന്ന് യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ അതിശക്തമായ പ്രക്ഷോഭത്തിനു നേതൃത്വം വഹിക്കുന്നതും ഇടതുപക്ഷമാണ്. എന്നാല്‍, മാധ്യമങ്ങള്‍ ഇടതുപക്ഷത്തെ ഭിന്നിപ്പിക്കാനുള്ള ആസൂത്രിത ശ്രമത്തിലാണ്. അവരെ നയിക്കുന്നത് കോര്‍പറേറ്റ് ശക്തികളാണ്. ഇടതുപക്ഷത്തിന്റെ നിസ്സാര അഭിപ്രായവ്യതാസങ്ങളെ അവ പെരുപ്പിച്ചുകാണിക്കുന്നു. സിപിഐയും സിപിഐ എമ്മും ശത്രുതയിലാണെന്ന് വ്യാജപ്രചാരണം നടത്തുന്നു. എന്നാല്‍ ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഇടതുപക്ഷ-മതനിരപേക്ഷ ഐക്യനിര തകര്‍ക്കാന്‍ കള്ളപ്രചാരണങ്ങള്‍ക്ക് കഴിയില്ല- ദേശാഭിമാനി'ക്ക് അനുവദിച്ച അഭിമുഖത്തില്‍ ബര്‍ദന്‍ പറഞ്ഞു.

ഇടതുപക്ഷ ഐക്യം ശക്തിപ്പെട്ടാലുള്ള'അപകടാവസ്ഥ തിരിച്ചറിഞ്ഞാണ് മാധ്യമങ്ങള്‍ ബൂര്‍ഷ്വാസിക്കായി വിടുപണി ചെയ്യുന്നത്. രാജ്യത്ത് ഇന്നത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടതുപക്ഷത്തിനു മാത്രമേ കഴിയൂ.~കേരളത്തിലും ബംഗാളിലും ഇടതുപക്ഷഭരണം തുടരേണ്ടതാവശ്യമാണ്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ദേശദ്രോഹസംഘടനയായ മാവോയിസ്റ്റുകളും സഖ്യത്തിലാണ്. എന്നാല്‍ ഇതുകൊണ്ടൊന്നും ബംഗാളില്‍ മുന്നേറ്റം സൃഷ്ടിക്കാമെന്ന് ഇക്കൂട്ടര്‍ വ്യാമോഹിക്കേണ്ട.

രാജ്യത്തെ വിലക്കയറ്റം കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികനയത്തിന്റെ സൃഷ്ടിയാണ്. അതിനെതിരെ ജനാധിപത്യ ശക്തികളുടെ യോജിച്ച പ്രക്ഷോഭം തുടരുകയാണ്. ദേശീയ ഹര്‍ത്താല്‍ കേന്ദ്രസര്‍ക്കാരിന് കനത്ത താക്കീതായിരുന്നു. അഴിമതിയില്‍ മുങ്ങിക്കുളിച്ച കേന്ദ്രസര്‍ക്കാരിനെതിരായ ജനവികാരം വരും നാളുകളില്‍ കൂടുതല്‍ ശക്തമാകും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടി താല്‍ക്കാലികമാണ്. അതിനെയെല്ലാം മറികടക്കുന്ന ജനകീയ ഐക്യനിര വളര്‍ന്നുവരികയാണ്. ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുന്ന യുപിഎ സര്‍ക്കാരിനെ താഴെയിറക്കാനുള്ള പ്രക്ഷോഭമായി അതുമാറും. നിലനില്‍പ്പിനുവേണ്ടി യുപിഎ സര്‍ക്കാര്‍ സിബിഐയെ ഉപയോഗിക്കുന്നു. തങ്ങള്‍ക്കിഷ്ടമില്ലാത്ത നേതാക്കള്‍ക്കെതിരെ കള്ളക്കേസ് എടുപ്പിക്കുന്നു. കേരളത്തില്‍ പിണറായി വിജയന്‍ അതിന്റെ ഇരയാണെന്ന് ഇപ്പോള്‍ ഏവര്‍ക്കും ബോധ്യമായി. പിണറായിക്കെതിരെ തെളിവിന്റെ കണികപോലുമില്ലെന്ന് ഒടുവില്‍ സിബിഐക്ക് സമ്മതിക്കേണ്ടിവന്നു. പാര്‍ലമെന്റില്‍ ഇടതുപക്ഷം കൊണ്ടു വന്ന ഖണ്ഡനോപക്ഷേപം പരാജയപ്പെടുത്താനും ആണവബില്‍ അവതരിപ്പിച്ചപ്പോഴും സിബിഐയെ ദുരുപയോഗം ചെയ്തിട്ടുണ്ട്. ഐപിഎല്‍ ഇടപാടില്‍പ്പെട്ട കേന്ദ്രമന്ത്രി ശശി തരൂരിന്റെ കസേര തെറിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയിലൊന്നായ സ്പെക്ട്രം ഇടപാടില്‍ ശരിയായ അന്വേഷണം നടന്നാല്‍ ടെലികോം മന്ത്രി എ രാജയുടെയും പണി പോകും- ബര്‍ദന്‍ പറഞ്ഞു.
(വി എം രാധാകൃഷ്ണന്‍)

ദേശാഭിമാനി 09052010

2 comments:

  1. വര്‍ഗശത്രുക്കളേപ്പോലെ മുഖ്യധാരാമാധ്യമങ്ങളും ഇടതുപക്ഷ ഐക്യത്തെ ഭയപ്പെടുകയാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ പറഞ്ഞു. രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങളില്‍ മുമ്പൊന്നുമില്ലാത്തവിധത്തിലുള്ള യോജിപ്പിലാണ് ഇടതുപക്ഷം. മറ്റു മതേതര ജനാധിപത്യ ശക്തികളുമായി ചേര്‍ന്ന് യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ അതിശക്തമായ പ്രക്ഷോഭത്തിനു നേതൃത്വം വഹിക്കുന്നതും ഇടതുപക്ഷമാണ്. എന്നാല്‍, മാധ്യമങ്ങള്‍ ഇടതുപക്ഷത്തെ ഭിന്നിപ്പിക്കാനുള്ള ആസൂത്രിത ശ്രമത്തിലാണ്. അവരെ നയിക്കുന്നത് കോര്‍പറേറ്റ് ശക്തികളാണ്. ഇടതുപക്ഷത്തിന്റെ നിസ്സാര അഭിപ്രായവ്യതാസങ്ങളെ അവ പെരുപ്പിച്ചുകാണിക്കുന്നു

    ReplyDelete
  2. http://vilayaattam.blogspot.com/2010/05/blog-post_09.html

    ReplyDelete