Sunday, May 30, 2010

സ്ഥലമെടുപ്പ് ബാധിക്കുന്നത് 5000 വീടുകളെമാത്രം

ദേശീയപാത വികസനത്തിനുള്ള സ്ഥലമെടുപ്പ് ആകെ ബാധിക്കുന്നത് അയ്യായിരത്തോളം വീടുകളെമാത്രം. റോഡിന്റെ വീതി 45 മീറ്ററായി തീരുമാനിച്ചാല്‍ ലക്ഷക്കണക്കിന് വീടുകള്‍ ഒഴിപ്പിക്കേണ്ടിവരുമെന്ന പ്രചാരണം വികസനപ്രവര്‍ത്തനം തകര്‍ക്കാനുള്ള ഗൂഢലക്ഷ്യമെന്ന് വ്യക്തം. നാഷണല്‍ ഹൈവേ അതോറിറ്റി സംസ്ഥാന സര്‍ക്കാരിന് അടിയന്തരമായി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. 600 കിലോമീറ്റര്‍വരുന്ന പാത വികസനത്തിന്റെ പേരിലാണ് സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമം നടത്തുന്നത്. 456 കിലോമീറ്റര്‍ പാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുമ്പോള്‍ 5111 വീടുകളെമാത്രമാണ് ബാധിക്കുന്നത്. ഇതില്‍ ചുറ്റുമതില്‍, മുന്‍വശം, വാഹനഷെഡ്ഡുകള്‍ എന്നിവമാത്രം പൊളിച്ചുമാറ്റേണ്ട വീടുകളും ഉള്‍പ്പെടും. ദേശീയപാതയില്‍ ഒമ്പത് മേല്‍പ്പാലം നിര്‍മിക്കാനുദ്ദേശിക്കുന്ന പ്രദേശത്ത് കൂടുതല്‍ സ്ഥലമെടുപ്പ് ഉണ്ടാവുകയേയില്ല. യഥാര്‍ഥ വസ്തുത മൂടിവയ്ക്കാനും വികസനം മുരടിപ്പിക്കാനുമുള്ള പ്രചാരവേലയുടെ മുനയൊടിയുകയാണ് നാഷണല്‍ ഹൈവേ അതോറിറ്റിയുടെ പ്രോജക്ട് ഇംപ്ളിമെന്റേഷന്‍ വിഭാഗം സംസ്ഥാന സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലൂടെ.

നാനൂറ്റമ്പത്താറ് കിലോമീറ്റര്‍ പാതവികസനം 5111 വീടുകളെ കൂടാതെ 5643 കച്ചവടസ്ഥാപനങ്ങളെയും ബാധിക്കും. ആകെ ബാധിക്കുന്നത് 11,283 കെട്ടിടങ്ങളെയാണ്. ഒരു കിലോമീറ്ററില്‍ ശരാശരി 25 കെട്ടിടങ്ങളെമാത്രം. ദേശീയപാത 17ലെ കണ്ണൂര്‍-കുറ്റിപ്പുറംവരെയുള്ള 167 കിലോമീറ്ററില്‍ 1593 വീടുകളെയും 659 വ്യാപാരമന്ദിരങ്ങളെയുമാണ് വീതികൂട്ടല്‍ ബാധിക്കുന്നത്. കുറ്റിപ്പുറംമുതല്‍ ഇടപ്പള്ളിവരെയുള്ള 120 കിലോമീറ്ററില്‍ ഇത് യഥാക്രമം 2226-1499. ദേശീയപാത 47ലെ ചേര്‍ത്തലമുതല്‍ ഓച്ചിറവരെയുള്ള 84 കിലോമീറ്റര്‍ വീതികൂട്ടുമ്പോള്‍ ബാധിക്കുന്നത് 580 വീടുകളെയും 1844 വ്യാപാരസ്ഥാപനങ്ങളെയുമാണ്. ഓച്ചിറമുതല്‍ കഴക്കൂട്ടംവരെയുള്ള 85 കിലോമീറ്ററില്‍ ഇത് 712 -1641 ആണ് യഥാക്രമം. വീടും സ്ഥലവും നഷ്ടപ്പെടുന്നവര്‍ക്ക് ഉദാരവ്യവസ്ഥകളടങ്ങിയ പുനരധിവാസ പാക്കേജാണ് സംസ്ഥാന സര്‍ക്കാര്‍ ദേശീയപാത അതോറിറ്റിക്ക് നല്‍കിയിട്ടുള്ളത്. നിലവിലുള്ള കമ്പോളവില നല്‍കി ഭൂമി ഏറ്റെടുക്കാനുള്ള നിര്‍ദേശമാണ് അതിലൊന്ന്. കെഎസ്ടിപി പദ്ധതിക്ക് സ്ഥലമെടുത്ത മാതൃക സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതത് ജില്ലാ കലക്ടര്‍മാര്‍ അധ്യക്ഷരായ പര്‍ച്ചേസിങ് കമ്മിറ്റിക്കായിരിക്കും ഇതിന്റെ ചുമതല. ഏറ്റെടുക്കേണ്ടിവരുന്ന കടകളുടെയും ഭൂമിയുടെയും ഉടമകള്‍ക്കും കമ്പോളവില നല്‍കും. ഒപ്പം ഇത്തരം സ്ഥലങ്ങള്‍ വാടകയ്ക്കെടുത്ത് ഉപജീവനം നടത്തിവരുന്നവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കുന്നതിനും പാക്കേജില്‍ വ്യവസ്ഥയുണ്ട്. ദേശീയപാത വികസനപ്രശ്നം ചര്‍ച്ചയ്ക്കെടുത്തപ്പോള്‍മുതല്‍ സംസ്ഥാന സര്‍ക്കാര്‍ പുനരധിവാസ പാക്കേജും സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ദേശീയപാതവികസന അതോറിറ്റി ഡയറക്ടര്‍ബോര്‍ഡ് യോഗം ഇത് പരിഗണിച്ചിട്ടില്ല.
(കെ ആര്‍ അജയന്‍)

deshabhimani 29052010

2 comments:

  1. ദേശീയപാത വികസനത്തിനുള്ള സ്ഥലമെടുപ്പ് ആകെ ബാധിക്കുന്നത് അയ്യായിരത്തോളം വീടുകളെമാത്രം. റോഡിന്റെ വീതി 45 മീറ്ററായി തീരുമാനിച്ചാല്‍ ലക്ഷക്കണക്കിന് വീടുകള്‍ ഒഴിപ്പിക്കേണ്ടിവരുമെന്ന പ്രചാരണം വികസനപ്രവര്‍ത്തനം തകര്‍ക്കാനുള്ള ഗൂഢലക്ഷ്യമെന്ന് വ്യക്തം. നാഷണല്‍ ഹൈവേ അതോറിറ്റി സംസ്ഥാന സര്‍ക്കാരിന് അടിയന്തരമായി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. 600 കിലോമീറ്റര്‍വരുന്ന പാത വികസനത്തിന്റെ പേരിലാണ് സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമം നടത്തുന്നത്. 456 കിലോമീറ്റര്‍ പാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുമ്പോള്‍ 5111 വീടുകളെമാത്രമാണ് ബാധിക്കുന്നത്. ഇതില്‍ ചുറ്റുമതില്‍, മുന്‍വശം, വാഹനഷെഡ്ഡുകള്‍ എന്നിവമാത്രം പൊളിച്ചുമാറ്റേണ്ട വീടുകളും ഉള്‍പ്പെടും. ദേശീയപാതയില്‍ ഒമ്പത് മേല്‍പ്പാലം നിര്‍മിക്കാനുദ്ദേശിക്കുന്ന പ്രദേശത്ത് കൂടുതല്‍ സ്ഥലമെടുപ്പ് ഉണ്ടാവുകയേയില്ല. യഥാര്‍ഥ വസ്തുത മൂടിവയ്ക്കാനും വികസനം മുരടിപ്പിക്കാനുമുള്ള പ്രചാരവേലയുടെ മുനയൊടിയുകയാണ് നാഷണല്‍ ഹൈവേ അതോറിറ്റിയുടെ പ്രോജക്ട് ഇംപ്ളിമെന്റേഷന്‍ വിഭാഗം സംസ്ഥാന സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലൂടെ.

    ReplyDelete
  2. എന്റെ പോസ്റ്റിൽ നിന്ന്‌

    "ദേശീയപാതക്കെതിരെ സമരം ചെയ്യുകയും സർവകഷിയോഗം വിളിച്ച്‌ 60 മീറ്റർ വീതിയുള്ള റോഡ്‌ 45 മീറ്ററിൽ നിന്നുമിറങ്ങി 30 മീറ്ററിൽ ചുരുക്കിക്കെട്ടുന്നു. ജനപക്ഷത്ത്‌ നിൽക്കുന്നു എന്ന വ്യാജേന എല്ലാവരും കൂടി ഡൽഹിയിൽ ചുറ്റിയടിച്ച്‌ അപേക്ഷയും കൊടുത്ത്‌ തിരിച്ചിറങ്ങിയിട്ട്‌ അധികസമയമായില്ല. ഇടതുപക്ഷക്കാർക്കും വലതുപക്ഷക്കാർക്കും ഒരുപോലെ മനമാറ്റം. വി.എസ്സിന്‌ മനമാറ്റമുണ്ടാകില്ല, അദ്ധേഹം ഇടതുമല്ല വലതുമല്ല “ജനപക്ഷ” നേതാവല്ലെ? ജനപക്ഷമാകുമ്പോൾ, 15 മീറ്റർ തന്നെ ധാരാളം!"

    http://georos.blogspot.com/2010/05/blog-post_27.html

    ReplyDelete