Sunday, May 16, 2010

കിനാലൂരിന് പിന്നില്‍

കിനാലൂരിന് പിന്നില്‍ പ്രതിപക്ഷത്തിന്റെ പിന്തിരിപ്പന്‍ നിലപാട്: പിണറായി

നാടിന്റെ വികസനകാര്യത്തില്‍ തങ്ങള്‍ക്കു ചെയ്യാനാകാത്തത് മറ്റാരും ചെയ്യരുതെന്ന അറുപിന്തിരിപ്പന്‍ നിലപാടുമാണ് കിനാലൂര്‍ പ്രശ്നത്തിനു പിന്നിലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വസ്തുതകള്‍ മറച്ചുവച്ച് പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നു. എല്‍ഡിഎഫിനെ നേരിടുന്നെങ്കില്‍ രാഷ്ട്രീയമായി വേണം. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് പച്ചക്കള്ളം പ്രചരിപ്പിച്ച് നാടിന്റെ വികസനത്തെ തുരങ്കംവയ്ക്കുന്നത് നല്ലതല്ലെന്നും പിണറായി പറഞ്ഞു. ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ആലുവയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് അധികാരത്തിലിരുന്നപ്പോഴൊന്നും ചെയ്യാനാകാത്ത കാര്യങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. സമൂഹപുരോഗതി ആഗ്രഹിക്കുന്നവര്‍ ഒപ്പം നില്‍ക്കണം. എന്നാല്‍, പ്രതിപക്ഷ പാര്‍ടികളും ചില മാധ്യമങ്ങളും വികൃതസമീപനമാണ് സ്വീകരിച്ചത്. ഈ സര്‍ക്കാരല്ല കിനാലൂരിലെ ഭൂമി വ്യവസായ പാര്‍ക്കിന് ഏറ്റെടുത്തത്. വളരെ വര്‍ഷങ്ങള്‍മുമ്പ് ഏറ്റെടുത്തതാണ്. റോഡ് ഉള്‍പ്പെടെ പശ്ചാത്തലസൌകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ വ്യവസായം വന്നില്ല. 20 മീറ്റര്‍ റോഡുണ്ടാക്കാനായിരുന്നു പദ്ധതി. എന്നാല്‍, 100 മീറ്റര്‍ റോഡ്് എന്നാണ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പരസ്യമായി പ്രസംഗിച്ചത്. മുസ്ളിംസമൂഹം തള്ളിക്കളഞ്ഞ ജമാഅത്തെ ഇസ്ളാമി എന്ന സംഘടനയുടെ യുവജനവിഭാഗമായ സോളിഡാരിറ്റിയാണ് എതിര്‍പ്പുമായി വന്നത്. സിപിഐ എമ്മില്‍നിന്നു പുറത്തായവരും എല്‍ഡിഎഫിനെതിരാണെങ്കില്‍ പിന്തുണ നല്‍കാന്‍ തയ്യാറുള്ള ഒരു കൂട്ടവും ഇവര്‍ക്കുപിന്നില്‍ നിരന്നു. ഒന്നും മറച്ചുവയ്ക്കാനില്ലാത്തതിനാല്‍ പലവട്ടം സര്‍ക്കാര്‍ ഇവരുമായി ചര്‍ച്ചനടത്തി. അങ്ങനെയാണ് സര്‍വേ ആരംഭിച്ചത്. സര്‍വേയ്ക്ക് സംരക്ഷണം നല്‍കാനെത്തിയ പൊലീസിനെ സ്ത്രീകളെയും കുട്ടികളെയും മറയാക്കി ആക്രമിക്കുകയായിരുന്നു. ആഭാസകരമായ ആക്രമണം. പൊലീസിനുമേല്‍ ചാണകവെള്ളമൊഴിച്ചു. ചാണകത്തില്‍ മുക്കിയ ചൂലുകൊണ്ടു തല്ലി.

കിനാലൂരില്‍ മനുഷ്യവേട്ട എന്നു മുറവിളിച്ച മാധ്യമങ്ങള്‍ ഇതൊക്കെ തമസ്കരിച്ചു.ഭൂമി നഷ്ടപ്പെടുന്ന പ്രദേശവാസികളല്ല ആക്രമണം നടത്തിയത്. പ്രദേശവാസികളില്‍ ഭൂരിപക്ഷവും സ്വമേധയാ സ്ഥലം നല്‍കാന്‍ തയ്യാറായിരുന്നു. സോളിഡാരിറ്റിയും മറ്റും കൊണ്ടുവന്നവരാണ് ആക്രമണം അഴിച്ചുവിട്ടത്. ഇതും ചില മാധ്യമങ്ങള്‍ മറച്ചുപിടിച്ചു.ജോസഫ് വിഭാഗം എല്‍ഡിഎഫ് വിട്ടുപോയതിനുപിന്നില്‍ നാടിന്റെ മതനിരപേക്ഷതയ്ക്കു ചേരാത്ത ചില ഇടപെടലുകള്‍ ഉണ്ടായി. ഇത് ഭാവിയില്‍ ദോഷകരമായ പ്രത്യാഘാതമുണ്ടാക്കും. യുക്തമായ രീതിയില്‍ അത് തള്ളിപ്പറയാന്‍ ബന്ധപ്പെട്ടവര്‍തന്നെ മുന്നോട്ടുവരണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

കിനാലൂരിലെ വികസന വിരുദ്ധര്‍ക്ക് താക്കീതായി എല്‍ഡിഎഫ് റാലി


കിനാലൂരിന്റെ വികസനസ്വപ്നങ്ങള്‍ ആര്‍ക്കും അടിയറ വയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് എല്‍ഡിഎഫിന്റെ പടുകൂറ്റന്‍ റാലി. നിര്‍ദിഷ്ട നാലുവരിപ്പാത കടന്നുപോകുന്ന മോരിക്കര മുതല്‍ വട്ടോളി ബസാര്‍ വരെ നടന്ന റാലിയില്‍ സ്ത്രീകളടക്കം ആയിരങ്ങള്‍ അണിനിരന്നു. 'കിനാലൂരിന്റെ വികസനം തകര്‍ക്കരുത്, മാധ്യമ ഗൂഢാലോചനയെ ചെറുക്കുക' എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു റാലി. കിനാലൂരിന്റെ വികസനം ഒറ്റുകൊടുക്കുന്ന വികസന വിരുദ്ധരെയും മതതീവ്രവാദികളെയും വികസനത്തിന് തുരങ്കം വയ്ക്കുന്ന വലതുപക്ഷ മാധ്യമങ്ങളെയും തുറന്നു കാണിക്കുന്നതായിരുന്നു ബഹുജനമുന്നേറ്റം. തീ പാറുന്ന വെയിലിനെ കൂസാതെ പ്രതിഷേധത്തില്‍ അണിചേര്‍ന്നവര്‍ ഉശിരന്‍ മുദ്രാവാക്യങ്ങളുയര്‍ത്തി. കിനാലൂരിലെ 'ചാണക സമര'ക്കാര്‍ക്ക് കനത്ത ജനമുന്നേറ്റം താക്കീതായി.

കിനാലൂരിലേക്ക് നിര്‍മിക്കാനുദ്ദേശിക്കുന്ന നാലുവരിപ്പാതയുടെ വീതി 30 മീറ്ററാണെന്ന് വ്യവസായമന്ത്രിയടക്കമുള്ളവര്‍ നിരവധി തവണ വ്യക്തമാക്കിയിരുന്നു. പാതയുടെ അലൈന്‍മെന്റ് ഇനിയും തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സാധ്യതാ സര്‍വേ മാത്രമാണ് നടത്തിയതെന്നും വിശദമാക്കി. എന്നിട്ടും ഇത് മറച്ച്വച്ച യുഡിഎഫിനെയും വലതുപക്ഷ മാധ്യമങ്ങളെയും ജനമധ്യത്തില്‍ പൊളിച്ചു കാട്ടിയ റാലിക്ക് ആവേശോജ്വല സ്വീകരണമാണ് ജനങ്ങള്‍ നല്‍കിയത്. സത്യം അവര്‍ തിരിച്ചറിയുകയായിരുന്നു.

deshabhimani 16052010

4 comments:

  1. കിനാലൂരിന്റെ വികസനസ്വപ്നങ്ങള്‍ ആര്‍ക്കും അടിയറ വയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് എല്‍ഡിഎഫിന്റെ പടുകൂറ്റന്‍ റാലി. നിര്‍ദിഷ്ട നാലുവരിപ്പാത കടന്നുപോകുന്ന മോരിക്കര മുതല്‍ വട്ടോളി ബസാര്‍ വരെ നടന്ന റാലിയില്‍ സ്ത്രീകളടക്കം ആയിരങ്ങള്‍ അണിനിരന്നു. 'കിനാലൂരിന്റെ വികസനം തകര്‍ക്കരുത്, മാധ്യമ ഗൂഢാലോചനയെ ചെറുക്കുക' എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു റാലി. കിനാലൂരിന്റെ വികസനം ഒറ്റുകൊടുക്കുന്ന വികസന വിരുദ്ധരെയും മതതീവ്രവാദികളെയും വികസനത്തിന് തുരങ്കം വയ്ക്കുന്ന വലതുപക്ഷ മാധ്യമങ്ങളെയും തുറന്നു കാണിക്കുന്നതായിരുന്നു ബഹുജനമുന്നേറ്റം. തീ പാറുന്ന വെയിലിനെ കൂസാതെ പ്രതിഷേധത്തില്‍ അണിചേര്‍ന്നവര്‍ ഉശിരന്‍ മുദ്രാവാക്യങ്ങളുയര്‍ത്തി. കിനാലൂരിലെ 'ചാണക സമര'ക്കാര്‍ക്ക് കനത്ത ജനമുന്നേറ്റം താക്കീതായി.

    ReplyDelete
  2. http://madhyamam-editorial.blogspot.com/2010/05/blog-post_15.html

    ReplyDelete
  3. കിനാലൂർ:സോളിഡാരിറ്റി നുണകൾ

    http://www.maudoodism.blogspot.com/

    ReplyDelete
  4. കിനാലൂർ:സോളിഡാരിറ്റി നുണകൾ
    http://www.maudoodism.blogspot.com/

    ReplyDelete