യൂത്തിന് ആളെക്കൂട്ടാന്‍ അസ്ഹറുദ്ദീനും
യൂത്ത് കോണ്‍ഗ്രസില്‍ ആളെ ചേര്‍ക്കാന്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടിടത്ത് മുന്‍ ക്രിക്കറ്റ്താരം മുഹമ്മദ് അസ്ഹറുദ്ദീന്‍. രാഹുല്‍ ഗാന്ധിയുടെ ഓപ്പണ്‍ മെമ്പര്‍ഷിപ്പ് കേരളത്തില്‍ വേണ്ടത്ര ക്ളച്ച് പിടിക്കാതിരുന്നതോടെയാണ് തമിഴ്-തെലുങ്ക് മോഡലില്‍ ക്രിക്കറ്റ്താരങ്ങളെയും സിനിമാതാരങ്ങളെയും ഇറക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനതലത്തില്‍ വിവിധ ഗ്രൂപ്പ് നേതാക്കളെ ഉള്‍പ്പെടുത്തി പ്രചാരണ കമ്മിറ്റിയും രൂപീകരിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാനകമ്മിറ്റി പിരിച്ചുവിട്ട് അംഗത്വ വിതരണത്തിന് രാഹുല്‍ ഗാന്ധിയുടെ അനുചരവൃന്ദത്തിലുള്ള അന്യസംസ്ഥാന നേതാക്കളെ ചുമതലപ്പെടുത്തിയെങ്കിലും അംഗത്വവിതരണം വേണ്ടരീതിയില്‍ നടന്നില്ലെന്ന തിരിച്ചറിവിലാണിത്. രാഹുല്‍ ഗാന്ധിയും സച്ചിന്‍ പൈലറ്റും അടക്കമുള്ള ദേശീയനേതാക്കള്‍ എത്തിയെങ്കിലും മെമ്പര്‍ഷിപ്പ് പ്രചാരണം ചൂടുപിടിച്ചില്ല. സച്ചിന്‍ പൈലറ്റ് പങ്കെടുത്ത നാലു യോഗങ്ങളില്‍ അമ്പതില്‍ താഴെപ്പേര്‍മാത്രമാണ് പങ്കെടുത്തത്. യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റ് രാജീവ് സത്തവ് അടക്കമുള്ള നേതാക്കള്‍ കേരളത്തില്‍ തമ്പടിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ മെയ് 21ന് തീരുമാനിച്ചിരുന്ന അംഗത്വവിതരണത്തിന്റെ അവസാനതീയതി ജൂണ്‍ അഞ്ചുവരെ നീട്ടി. അംഗത്വത്തിന് ഫോമിനോടൊപ്പം നല്‍കേണ്ട രേഖകളില്‍ ഇളവും വരുത്തി. എന്നിട്ടും യൂത്ത് കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് കുത്തനെ ഇടിയുമെന്നു കണ്ടപ്പോഴാണ് താരങ്ങളെ ഇറക്കാന്‍ തീരുമാനിച്ചത്.
മെമ്പര്‍ഷിപ്പ് വിതരണം അന്യസംസ്ഥാനത്തെ നേതാക്കളെയും ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പായ സേമിനെ തെരഞ്ഞെടുപ്പിന്റെ ചുമതലയും ഏല്‍പ്പിച്ചതില്‍ സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ അമര്‍ഷമുണ്ട്. കഴിഞ്ഞ ദിവസം ഇത് ദേശീയ പ്രസിഡന്റിനെയടക്കം ബോധ്യപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആറംഗ പ്രചാരണ കമ്മിറ്റിക്ക് രൂപംനല്‍കിയത്. കെ പി അനില്‍കുമാര്‍, ടി സിദ്ദിഖ്, അനില്‍ തോമസ്, ജെയ്സ ജോസസ്, സാജി കോടങ്കണ്ടത്ത്, ഇബ്രാഹിംകുട്ടി കല്ലാര്‍ എന്നിങ്ങനെ കോണ്‍ഗ്രസിലുള്ള വിവിധഗ്രൂപ്പിന്റെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് കമ്മിറ്റി രൂപീകരിച്ചത്. അസ്ഹറുദ്ദീന്‍ വ്യാഴാഴ്ച മലപ്പുറം, തൃശൂര്‍, കൊച്ചി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് രാജീവ് സത്തവ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിനിടെ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍നിന്നു വിട്ടുനില്‍ക്കാന്‍ കെ മുരളീധരനോടൊപ്പമുള്ളവര്‍ തീരുമാനിച്ചു. കെ മുരളീധരന്റെ കോണ്‍ഗ്രസ് പ്രവേശം അനിശ്ചിതമായി നീളുന്നതില്‍ പ്രതിഷേധിച്ചാണിത്.
ദേശാഭിമാനി 27052010
യൂത്ത് കോണ്‍ഗ്രസില്‍ ആളെ ചേര്‍ക്കാന്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടിടത്ത് മുന്‍ ക്രിക്കറ്റ്താരം മുഹമ്മദ് അസ്ഹറുദ്ദീന്‍. രാഹുല്‍ ഗാന്ധിയുടെ ഓപ്പണ്‍ മെമ്പര്‍ഷിപ്പ് കേരളത്തില്‍ വേണ്ടത്ര ക്ളച്ച് പിടിക്കാതിരുന്നതോടെയാണ് തമിഴ്-തെലുങ്ക് മോഡലില്‍ ക്രിക്കറ്റ്താരങ്ങളെയും സിനിമാതാരങ്ങളെയും ഇറക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനതലത്തില്‍ വിവിധ ഗ്രൂപ്പ് നേതാക്കളെ ഉള്‍പ്പെടുത്തി പ്രചാരണ കമ്മിറ്റിയും രൂപീകരിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാനകമ്മിറ്റി പിരിച്ചുവിട്ട് അംഗത്വ വിതരണത്തിന് രാഹുല്‍ ഗാന്ധിയുടെ അനുചരവൃന്ദത്തിലുള്ള അന്യസംസ്ഥാന നേതാക്കളെ ചുമതലപ്പെടുത്തിയെങ്കിലും അംഗത്വവിതരണം വേണ്ടരീതിയില്‍ നടന്നില്ലെന്ന തിരിച്ചറിവിലാണിത്.
ReplyDeleteഇന്ത്യയിൽ എവിടെയെങ്ങിലും കോൺഗ്രസ്സ് ജയിച്ചാൽ അതിന്റെ പിന്നിൽ “രാഹുലിന്റെ ബുദ്ധിയായിരുന്നു” എന്ന് കിങ്കരൻമാരെ കൊണ്ട് പറയിച്ചാൽ മതിയല്ലോ? പത്രങ്ങളിൽ വാർത്ത നിറയാൻ.
ReplyDeleteനോമിനേഷൻ രാഷ്ട്രീയത്തിന്റെ പുതു രൂപമായ “ബയോഡാറ്റ” രാഷ്ട്രീയകൊണ്ട് ഇന്ത്യ ഭരിക്കാമെന്ന് കണക്കുകൂട്ടുന്ന രാഹുലിന് വളരെ കുറഞ്ഞ കാലയളവിൽ തന്നെ യാഥാർത്ഥ്യം മനസ്സിലാകും. സംസ്ഥാനങ്ങളിൽ കോൺഗ്രസ്സിന്റെ വേരുകൾ അറ്റുപോകുന്നു...