ഒന്നേകാല്‍ ലക്ഷം കൈത്തറിത്തൊഴിലാളികുടുംബങ്ങള്‍ നിലനില്‍പ്പിനായുള്ള ജീവിതസമരത്തിലാണ്. വര്‍ഷങ്ങളായി ഈ മേഖലയ്ക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങളും സംരക്ഷണവും ആഗോളവല്‍ക്കരണനയങ്ങളിലൂടെ കേന്ദ്രഭരണാധികാരികള്‍ കവര്‍ന്നെടുത്തതോടെയാണ് ഇവരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമായത്. പിടിച്ചുനില്‍ക്കാനാകാതെ ആയിരക്കണക്കിനു തൊഴിലാളികള്‍ കൈത്തറി ഉപേക്ഷിക്കുകയാണ്. പരിമിതിക്കകത്തുനിന്ന് സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കുന്ന സഹായനടപടികള്‍ മാത്രമാണ് ഈ രംഗത്ത് തെല്ലെങ്കിലും ആശ്വാസമായത്. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും നിലപാടും മാറാതെ കൈത്തറി വ്യവസായത്തിന് കരകയറാനാകില്ല.
കേരളത്തിലെ ഏറ്റവും പഴക്കംചെന്ന പരമ്പരാഗത വ്യവസായങ്ങളില്‍ ഒന്നാണ് കൈത്തറി. ഒരുഘട്ടത്തില്‍ കേരളത്തിലെ കൈത്തറിയില്‍ 24 ശതമാനം സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ ഇത് പത്തുശതമാനമാണ്. കേന്ദ്രഗവമെന്റിന്റെ ആഗോളവല്‍ക്കരണനയത്തിന്റെ ഫലമായി കയറ്റുമതി 350 കോടി രൂപയില്‍നിന്ന് 250 കോടിക്ക് താഴെയായി ഇടിഞ്ഞു. കാര്‍ഷികമേഖല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ക്ക് ചുരുങ്ങിയ മുതല്‍മുടക്കില്‍ തൊഴിലവസരം സൃഷ്ടിക്കാന്‍ കഴിഞ്ഞ മേഖല എന്ന നിലയില്‍ നേരത്തെ കേന്ദ്രഗവമെന്റും- വിവിധ പാക്കേജുകള്‍- 22 ഇനം ഡിസൈന്‍ കൈത്തറിക്ക് മാത്രം സംവരണം, റിബേറ്റ്, എംഡിഎ, വിദേശ ഓര്‍ഡര്‍ സ്വീകരിക്കുന്നതിനുള്ള പ്രത്യേക പ്രോത്സാഹനം, നൂല്‍ സബ്സിഡി എന്നിവയെല്ലാം അനുവദിച്ചിരുന്നു. ഉദാരവല്‍ക്കരണ- സ്വകാര്യവല്‍ക്കരണ- ആഗോളവല്‍ക്കരണനയം നടപ്പാക്കിയതോടെ ഈ സഹായങ്ങള്‍ ഓരോന്നായി നിര്‍ത്തലാക്കുന്ന നിലയാണ്. ഇത് കൈത്തറിത്തൊഴിലാളികളെ കുത്തുപാള എടുപ്പിക്കുന്നു.
കേന്ദ്രഗവമെന്റ് 2009 ഏപ്രില്‍ ഒന്നുമുതല്‍ നിര്‍ത്തല്‍ ചെയ്ത റിബേറ്റ് പുനഃസ്ഥാപിക്കുക, കേരള ഗവമെന്റും ഭരണ പ്രതിപക്ഷ ഭേദമെന്യേ സംയുക്ത ട്രേഡ് യൂണിയനുകളും ആവശ്യപ്പെട്ട സംസ്ഥാന പാക്കേജ് എന്ന നിലയില്‍ 2007 മാര്‍ച്ച് 31 വരെയുള്ള പ്രൈമറി കൈത്തറി സഹകരണ സംഘങ്ങളിലെ 583.29 കോടി രൂപ എഴുതിത്തള്ളുക, നൂല്‍ വിലക്കയറ്റം തടയുക എന്നീ പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ച് തുടര്‍ന്നും യോജിച്ച പോരാട്ടം നടത്തും. തകര്‍ന്നുകൊണ്ടിരിക്കുന്ന കൈത്തറിയെ സംരക്ഷിക്കുന്നതിന് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി പൊതുവായും വ്യവസായ, തൊഴില്‍മന്ത്രിമാര്‍ പ്രത്യേകിച്ചും സഹായകമായ നിലപാട് സ്വീകരിക്കുന്നതുകൊണ്ടാണ് കുറച്ചെങ്കിലും പിടിച്ചുനില്‍ക്കുന്നത്. ഉത്സവ റിബേറ്റ് 78 ദിവസം എന്നത് 37 ദിവസമാക്കി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ചുരുക്കിയിരുന്നു. എന്നാല്‍, എല്‍ഡിഎഫ് ഗവമെന്റ് ഇത് 56 ദിവസമാക്കി വര്‍ധിപ്പിച്ചു. കുട്ടികളുടെ യൂണിഫോമിന് പ്രത്യേക റിബേറ്റും അനുവദിച്ചു. 2001 മുതല്‍ മാര്‍ക്കറ്റ് ഇന്‍സെന്റീവില്‍ റിബേറ്റ് കൂട്ടിക്കിഴിക്കാറാണ് യുഡിഎഫ് ഗവമെന്റ് ചെയ്തതെങ്കില്‍ ഇപ്പോള്‍ മുന്‍കാല പ്രാബല്യത്തോടെ മാര്‍ക്കറ്റ് ഇന്‍സെന്റീവും റിബേറ്റും പ്രത്യേകം നല്‍കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായി. യുഡിഎഫ് ഗവമെന്റ് കൈത്തറി അഡ്വൈസറി കമ്മിറ്റി രൂപീകരിച്ചെങ്കിലും വിളിച്ചുചേര്‍ത്തില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിക്കുകയും വിളിച്ചുചേര്‍ക്കുകയും ചെയ്തു. ആഭ്യന്തരവില്‍പ്പന പ്രോത്സാഹന നടപടിയായി സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, സ്കൂള്‍ കുട്ടികള്‍ എന്നിവര്‍ ആഴ്ചയില്‍ ഒരുദിവസം കൈത്തറിവസ്ത്രം ധരിക്കാനുള്ള തീരുമാനം കൈക്കൊണ്ടു.
2009-10ല്‍ പ്രാഥമികസംഘങ്ങള്‍ക്ക് ഷെയര്‍ ക്യാപിറ്റല്‍ ആയി 446. 32 ലക്ഷം രൂപയും നെയ്ത്തുകാര്‍ക്ക് മേത്തരം അസംസ്കൃത വസ്തുക്കള്‍ വാങ്ങാന്‍ 641. 60 ലക്ഷം രൂപയും കയറ്റുമതി പ്രോത്സാഹനമായി 324.59 ലക്ഷം രൂപയും സംസ്ഥാനസ്ഥാപനമായ ഹാന്‍ടെക്സ്, ഹാന്‍വീവ് എന്നിവയുടെ ഓഹരി പങ്കാളിത്തം 964 ലക്ഷം രൂപയും ഫാക്ടറി ടൈപ്പ് സംഘങ്ങള്‍ നവീകരിക്കാന്‍ 258.49 ലക്ഷം രൂപയും പ്രോസസിങ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ 163. 89 ലക്ഷം രൂപയും ഹാന്‍ടെക്സ്, പ്രൈമറി സംഘങ്ങള്‍ക്ക് പുനരുദ്ധാരണത്തിന് 1235.76 ലക്ഷവും പ്രാദേശിക ബ്രാന്‍ഡുകള്‍ക്ക് 50 ലക്ഷവും കൈത്തറി പ്രോത്സാഹനമായി 177.53 ലക്ഷവും ആലപ്പുഴ, കണ്ണൂര്‍ സ്പിന്നിങ് മില്ലുകള്‍ക്ക് കഴിനൂല്‍ ഉല്‍പ്പാദിപ്പിക്കാന്‍ 400 ലക്ഷവും ടെക്സ്ഫെഡിന്റെ നിയന്ത്രണത്തിലുള്ള മില്ലുകള്‍ നവീകരിക്കാന്‍ 538.8 ലക്ഷവും പ്രത്യേക വിപണനത്തിന് 99.74 ലക്ഷവും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി സ്ഥാപിക്കാന്‍ 2001.60 ലക്ഷം രൂപയും ഈ സര്‍ക്കാര്‍ അനുവദിച്ചു. ഇതില്‍ ചിലതില്‍ കേന്ദ്രസഹായം ഉണ്ടെങ്കിലും കേരളപ്പിറവിക്ക് ശേഷം ഇത്രയും വലിയ തുക ഈ മേഖലയ്ക്കായി ചെലവഴിച്ച കാലം ഇതിന് മുമ്പുണ്ടായിട്ടില്ല.
1998ന് ശേഷം ആദ്യമായി തൊഴിലാളികളുടെ മിനിമം കൂലി പുതുക്കി നിശ്ചയിച്ച് എല്‍ഡിഎഫ് ഗവമെന്റ് 2009 ഡിസംബര്‍ 16ന് ഉത്തരവിറക്കി. ക്ഷേമനിധിയില്‍ 80 ശതമാനത്തോളം വരേണ്ട വ്യാപാരി അംശദായം 2002 ഫെബ്രുവരി മുതല്‍ ഹൈക്കോടതി വിധിപ്രകാരം വരാത്തതായിരുന്നു. അതിനെ മറികടക്കാനുള്ള സെസ് ബില്‍ ഈ ഗവമെന്റ് നിയമസഭയില്‍ പാസാക്കി എടുത്തു. 2006 മെയ് 18ന് എല്‍ഡിഎഫ് ഗവമെന്റ് അധികാരമേല്‍ക്കുമ്പോള്‍ 100 രൂപയായിരുന്നു കൈത്തറിത്തൊഴിലാളി പെന്‍ഷന്‍. അതും 29 മാസം കുടിശ്ശികയായിരുന്നു. എന്നാല്‍, 100 രൂപ എന്നത് പടിപടിയായി 300 രൂപയാക്കി ഉയര്‍ത്തി. 2010 മാര്‍ച്ച് വരെയുള്ള പെന്‍ഷന്‍ കൊടുക്കുന്ന നിലപാട് സ്വീകരിച്ചു. 2010 ജൂ മുതല്‍ മുഴുവന്‍ കൈത്തറിത്തൊഴിലാളികള്‍ക്കും രണ്ടുരൂപയ്ക്ക് അരി കൊടുക്കാന്‍ തീരുമാനിച്ചു. ക്ഷേമനിധിയില്‍ അംഗമായ കൈത്തറിത്തൊഴിലാളികളെ കൂടി (പെന്‍ഷന്‍ പറ്റുന്നവര്‍) ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഇതെല്ലാം കൈത്തറിയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതിന്റെ തെളിവാണ്.
അരക്കന്‍ ബാലന്‍ deshabhimani 21052010
ഒന്നേകാല്‍ ലക്ഷം കൈത്തറിത്തൊഴിലാളികുടുംബങ്ങള്‍ നിലനില്‍പ്പിനായുള്ള ജീവിതസമരത്തിലാണ്. വര്‍ഷങ്ങളായി ഈ മേഖലയ്ക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങളും സംരക്ഷണവും ആഗോളവല്‍ക്കരണനയങ്ങളിലൂടെ കേന്ദ്രഭരണാധികാരികള്‍ കവര്‍ന്നെടുത്തതോടെയാണ് ഇവരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമായത്. പിടിച്ചുനില്‍ക്കാനാകാതെ ആയിരക്കണക്കിനു തൊഴിലാളികള്‍ കൈത്തറി ഉപേക്ഷിക്കുകയാണ്. പരിമിതിക്കകത്തുനിന്ന് സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കുന്ന സഹായനടപടികള്‍ മാത്രമാണ് ഈ രംഗത്ത് തെല്ലെങ്കിലും ആശ്വാസമായത്. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും നിലപാടും മാറാതെ കൈത്തറി വ്യവസായത്തിന് കരകയറാനാകില്ല.
ReplyDelete