Saturday, May 8, 2010

ദേശാഭിമാനി ആസ്ഥാന മന്ദിരം തുറന്നു

ആഹ്ളാദം തുടികൊട്ടി; ദേശാഭിമാനി ആസ്ഥാന മന്ദിരം തുറന്നു

അഭിമാനവും ആഹ്ളാദവും തുടിച്ചുനിന്ന അന്തരീക്ഷത്തില്‍ ദേശാഭിമാനിയുടെ ആസ്ഥാനമന്ദിരം ശനിയാഴ്ച തുറന്നു. വളര്‍ച്ചയുടെ പുതിയ ഘട്ടം വിളിച്ചോതി തിരുവനന്തപുരം തമ്പാനൂര്‍ അരിസ്റ്റോ ജങ്ഷന് സമീപം തലയുയര്‍ത്തി നില്‍ക്കുന്ന കെട്ടിടം സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് ഉദ്ഘാടനം ചെയ്തത്. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അധ്യക്ഷനായ ചടങ്ങില്‍ കേരളത്തിന്റെ രാഷ്ട്രീയ, കലാ-സാംസ്കാരിക, മാധ്യമരംഗത്തെ പ്രമുഖരും ആയിരക്കണക്കിന് ജനങ്ങളും പങ്കാളികളും ദൃക്സാക്ഷികളുമായി. പുതിയ പ്രസിന്റെ സ്വിച്ച് ഓണ്‍ കര്‍മം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിര്‍വഹിച്ചു. ഏറ്റവും കൂടുതല്‍ പുതിയ വായനക്കാരെ ആകര്‍ഷിച്ച മലയാള പത്രം എന്ന പദവി രണ്ടാംവര്‍ഷവും ദേശാഭിമാനി സ്വന്തമാക്കിയ അഭിമാനകരമായ വേളയിലാണ് പുതിയ ആസ്ഥാനമന്ദിരവും തുറക്കുന്നത്. പ്രചാരത്തിലും സ്വീകാര്യതയിലും പ്രഫഷണല്‍ മികവിലും ഒന്നാമതെത്തുകയെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന്റെ സുപ്രധാന നാഴികകല്ലാകും പുതിയ മന്ദിരം. ചടങ്ങില്‍ ജനറല്‍ മാനേജര്‍ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവുമായ ഇ പി ജയരാജന്‍ സ്വാഗതം പറഞ്ഞു.

1 comment:

  1. അഭിമാനവും ആഹ്ളാദവും തുടിച്ചുനിന്ന അന്തരീക്ഷത്തില്‍ ദേശാഭിമാനിയുടെ ആസ്ഥാനമന്ദിരം ശനിയാഴ്ച തുറന്നു. വളര്‍ച്ചയുടെ പുതിയ ഘട്ടം വിളിച്ചോതി തിരുവനന്തപുരം തമ്പാനൂര്‍ അരിസ്റ്റോ ജങ്ഷന് സമീപം തലയുയര്‍ത്തി നില്‍ക്കുന്ന കെട്ടിടം സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് ഉദ്ഘാടനം ചെയ്തത്. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അധ്യക്ഷനായ ചടങ്ങില്‍ കേരളത്തിന്റെ രാഷ്ട്രീയ, കലാ-സാംസ്കാരിക, മാധ്യമരംഗത്തെ പ്രമുഖരും ആയിരക്കണക്കിന് ജനങ്ങളും പങ്കാളികളും ദൃക്സാക്ഷികളുമായി. പുതിയ പ്രസിന്റെ സ്വിച്ച് ഓണ്‍ കര്‍മം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിര്‍വഹിച്ചു.

    ReplyDelete