പീടികത്തൊഴിലാളി ക്ഷേമനിധിയില്‍ കോട്ടയം ജില്ലയില്‍ 13,000 അംഗങ്ങള്‍
എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച കേരളാ ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ജില്ലയില്‍ 13,000 അംഗങ്ങളായി. ഓഫീസിന്റെ സേവനങ്ങള്‍ക്കായി തൊഴിലാളികള്‍ക്ക് ഓണ്‍ലൈന്‍ മുഖേന ബന്ധപ്പെടാന്‍ സൌകര്യമൊരുക്കിയിട്ടുണ്ട്. ഓലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാനുമാവും. അതിനാല്‍ ചുരുങ്ങിയ കാലത്തിനകം ധാരാളം തൊഴിലാളികള്‍ക്ക് ക്ഷേമനിധിയില്‍ അംഗമാകാനും ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാകാനും കഴിഞ്ഞു. 2007 ലാണ് കടകളിലും അനുബന്ധസ്ഥാപനങ്ങളിലും പണിയെടുക്കുന്ന തൊഴിലാളികളുടെ ക്ഷേമത്തിനായി ബോര്‍ഡ് രൂപീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായി പൂര്‍ണമായും കംപ്യൂട്ടര്‍വല്‍ക്കരിച്ച ക്ഷേമനിധി ബോര്‍ഡാണിത്. ുലലറശസമ. സലൃമഹമ.ഴ്ീ.ശി എന്ന സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ്. പ്രാരംഭദശയില്‍ എറണാകുളത്തെ കേന്ദ്ര ഓഫീസിലായിരുന്നു കോട്ടയം, ഇടുക്കി ജില്ലകളിലെ തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്യേണ്ടിയിരുന്നത്. തൊഴിലാളികളുടെ സൌകര്യാര്‍ഥം പിന്നീട് കോട്ടയം പുളിമൂട് ജങ്ഷനില്‍ പുതിയ ഓഫീസ് ആരംഭിച്ചു. തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ സാധ്യമാക്കുകയും അനുബന്ധ സഹായങ്ങള്‍ ഒരുക്കുകയുമാണ് ബോര്‍ഡിന്റെ പ്രധാന ചുമതല. സംസ്ഥാനതലത്തില്‍ നിര്‍ധനരായ 2.5 ലക്ഷത്തിലധികം പേര്‍ക്ക് ഇതുവഴി ആശ്വാസം ലഭിക്കുന്നുണ്ട്. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും അംഗമാകാം.
1960 ലെ കേരളാ ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്റ്് ആക്ടിന്റെ പരിധിയില്‍ വരുന്ന 18നും 50നും ഇടയില്‍ പ്രായമുള്ള തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച ഫോറം ഒന്നിലുള്ള അപേക്ഷ തൊഴിലുടമ സാക്ഷ്യപ്പെടുത്തി ഹാജരാക്കണം. പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുടെ രണ്ടു കോപ്പി, ജനന തീയതി തെളിയിക്കുന്ന രേഖയുടെ ഫോട്ടോകോപ്പി (തിരിച്ചറിയല്‍ കാര്‍ഡ്, എസ്എല്‍എല്‍സി ബുക്ക്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്) എന്നിവ അപേക്ഷയോടൊപ്പം നല്‍കണം. അംശാദായം അതത് ഏരിയയിലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, ക്ഷേമനിധിയുടെ ജില്ലാഓഫീസ് തുടങ്ങിയിടങ്ങളില്‍ അടയ്ക്കണം. തൊഴിലാളി 20 രൂപയും തൊഴിലുടമ 20 രൂപയും ചേര്‍ത്ത് 40 രൂപ പ്രതിമാസം അടയ്ക്കണം. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ ഉടമാവിഹിതവും ചേര്‍ത്ത് 40 രൂപ പ്രതിമാസം നല്‍കണം. അംഗത്വനമ്പറുള്ള തൊഴിലാളികള്‍ സ്ഥാപനം മാറി തൊഴില്‍ ചെയ്താലും അംഗത്വനമ്പറില്‍ മാറ്റമുണ്ടാവില്ല. പത്ത്വര്‍ഷം തുടര്‍ച്ചയായി അംശാദായം അടച്ച് 60 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കും സ്ഥിരമായി ശാരീരിക അവശതമൂലം രണ്ടുവര്‍ഷത്തിലധികം ജോലിചെയ്യാന്‍ കഴിയാത്തവര്‍ക്കും പെന്‍ഷന്‍ ലഭിക്കും. കുടുംബ പെന്‍ഷന്‍ പദ്ധതിയില്‍ 15 വര്‍ഷം അംശാദായം അടച്ച്, അംഗം മരണമടഞ്ഞാലും പെന്‍ഷന്‍ ലഭിക്കും. പ്രസവാനുകൂല്യം, വിവാഹാനുകൂല്യം, ചികിത്സാ ധനസഹായം, മരണാനന്തര സഹായം തുടങ്ങി നിരവധി സഹായങ്ങളും അംഗങ്ങള്‍ക്ക് ലഭിക്കും
ഷോപ്പ് തൊഴിലാളികളുടെ വേതനവ്യവസ്ഥ പുതുക്കണം
അങ്കേമാലി: അങ്കമാലി നഗരത്തിലെ ഷോപ്പുകളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ വേതന-സേവന വ്യവസ്ഥകള്‍ പുതുക്കണമെന്ന് ഡിവൈഎഫ്ഐ അങ്കമാലി ബ്ളോക്ക് കവന്‍ഷന്‍ ആവശ്യപ്പെട്ടു. അങ്കമാലി നഗരത്തിലെ ടെക്സ്റ്റൈയില്‍, ജ്വല്ലറി മേഖലകളില്‍ 12 മണിക്കൂറോളം ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് ചെറിയ വേതനമാണ് ലഭിക്കുന്നത്. സേവന-വേതന വ്യവസ്ഥകള്‍ പുതുക്കാന്‍ സ്ഥാപന ഉടമസ്ഥര്‍ തയ്യാറാകണമെന്ന് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
deshabhimani 25052010
2007 ലാണ് കടകളിലും അനുബന്ധസ്ഥാപനങ്ങളിലും പണിയെടുക്കുന്ന തൊഴിലാളികളുടെ ക്ഷേമത്തിനായി ബോര്‍ഡ് രൂപീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായി പൂര്‍ണമായും കംപ്യൂട്ടര്‍വല്‍ക്കരിച്ച ക്ഷേമനിധി ബോര്‍ഡാണിത്. ുലലറശസമ. സലൃമഹമ.ഴ്ീ.ശി എന്ന സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ്. പ്രാരംഭദശയില്‍ എറണാകുളത്തെ കേന്ദ്ര ഓഫീസിലായിരുന്നു കോട്ടയം, ഇടുക്കി ജില്ലകളിലെ തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്യേണ്ടിയിരുന്നത്. തൊഴിലാളികളുടെ സൌകര്യാര്‍ഥം പിന്നീട് കോട്ടയം പുളിമൂട് ജങ്ഷനില്‍ പുതിയ ഓഫീസ് ആരംഭിച്ചു. തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ സാധ്യമാക്കുകയും അനുബന്ധ സഹായങ്ങള്‍ ഒരുക്കുകയുമാണ് ബോര്‍ഡിന്റെ പ്രധാന ചുമതല. സംസ്ഥാനതലത്തില്‍ നിര്‍ധനരായ 2.5 ലക്ഷത്തിലധികം പേര്‍ക്ക് ഇതുവഴി ആശ്വാസം ലഭിക്കുന്നുണ്ട്. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും അംഗമാകാം.
ReplyDelete