Wednesday, May 12, 2010

കിനാലൂര്‍ - റോഡിനു100 മീറ്റര്‍ വീതിയെന്ന പെരും നുണ

വ്യവസായ വളര്‍ച്ചാകേന്ദ്രം ഇല്ലാതാക്കാന്‍ കള്ളക്കഥ

കോഴിക്കോട്: അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും അനാവശ്യമായ വിവാദവും ഉയര്‍ത്തി കിനാലൂരിലെ നിര്‍ദിഷ്ട വ്യവസായ വളര്‍ച്ചാകേന്ദ്രം ഇല്ലാതാക്കാന്‍ യുഡിഎഫ് ശ്രമം. 15 വര്‍ഷംമുമ്പ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്ത് വ്യവസായ കേരളത്തിന് സമര്‍പ്പിച്ച ഈ മണ്ണിലേക്ക് അടിസ്ഥാനസൌകര്യമില്ലെന്ന കാരണത്താല്‍ ഒറ്റ വ്യവസായിയും ഇതുവരെ തിരിഞ്ഞുനോക്കിയിരുന്നില്ല. ഇത് മനസ്സിലാക്കി നല്ല റോഡും വെള്ളവും വെളിച്ചവും എത്തിക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണ് തകര്‍ക്കാന്‍ നോക്കുന്നത്. ചില മാധ്യമങ്ങളും ഇതിന് കൂട്ടുനില്‍ക്കുന്നു. 100 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കാന്‍ പോകുന്നുവെന്നാണ് പ്രചാരണം. എന്നാല്‍ നിര്‍ദിഷ്ട റോഡിന്റെ വീതി 30 മീറ്ററേയുള്ളു.

1995-96ല്‍ കിനാലൂര്‍ ഉള്‍പ്പെടെ നാല് സ്ഥലങ്ങളിലായി 1240 ഏക്കര്‍ ഭൂമിയാണ് വ്യവസായ വളര്‍ച്ചാകേന്ദ്രത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്തത്. കിനാലൂര്‍ (300 ഏക്കര്‍), ചേര്‍ത്തല (300 ഏക്കര്‍), മലപ്പുറം (320 ഏക്കര്‍), കൂത്തുപറമ്പ് (320 ഏക്കര്‍) എന്നിങ്ങനെ. ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കുമ്പോഴേക്കും സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞു. തുടര്‍ന്ന് വന്ന യുഡിഎഫ് സര്‍ക്കാര്‍ ഈ ഭൂമിയില്‍ ഒരു കുഴല്‍ക്കിണര്‍പോലും കുഴിച്ചില്ല. ഈ സര്‍ക്കാരും വ്യവസായമന്ത്രി എളമരം കരീമും മുന്‍കൈ എടുത്ത് നാലിടങ്ങളിലും പുരോഗതിയുണ്ടാക്കാന്‍ ശ്രമം തുടങ്ങി. കൂത്തുപറമ്പിലേക്കുള്ള റോഡ് വീതികൂട്ടുകയും വെള്ളവും വെളിച്ചവും എത്തിക്കുകയുംചെയ്തു. ഇതേത്തുടര്‍ന്ന് അവിടെ 800 പേര്‍ക്ക് ജോലികിട്ടുന്ന മരിയന്‍ അപ്പാരല്‍ പാര്‍ക്ക് ആരംഭിച്ചു. ഇനിയും വ്യവസായങ്ങള്‍ വരാന്‍ പോകുന്നു. മലപ്പുറത്തും റോഡ് വീതികൂട്ടാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് കിനാലൂരിലേക്ക് നാലുവരിപ്പാത നിര്‍മിക്കാന്‍ ആലോചന തുടങ്ങിയത്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, എംഎല്‍എ തുടങ്ങിയവര്‍ വിശദമായി പരിശോധിച്ചശേഷമാണ് മാവിളിക്കടവ്-കിനാലൂര്‍ വഴി റോഡ് നിര്‍മിക്കാന്‍ സര്‍വേ ആരംഭിക്കാന്‍ തീരുമാനിച്ചത്-26.52 കിലോമീറ്ററാണ് ദൂരം. പ്രാഥമിക പഠനമനുസരിച്ച് 235 കെട്ടിടങ്ങളെയാണ് റോഡ് ബാധിക്കുക. വേറെയും മൂന്ന് നിര്‍ദേശങ്ങള്‍ വന്നുവെങ്കിലും ഒഴിപ്പിക്കല്‍ ഏറ്റവും കുറഞ്ഞതും പരിസ്ഥിതിക്ക് ദോഷം വരാത്തതുമായ നിര്‍ദേശമാണ് സ്വീകരിച്ചത്.

മാവിളിക്കടവ്-കിനാലൂര്‍ റോഡ് വന്നാല്‍ 350 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരുമെന്നാണ് ചൊവ്വാഴ്ചത്തെ മുഖപ്രസംഗത്തില്‍ മനോരമ തട്ടിവിട്ടത്. പാതക്കെതിരെ സമരം നയിക്കുന്ന സോളിഡാരിറ്റിയുടെ പ്രചാരണം അതേപടി ഉദ്ധരിക്കുകയാണ് പത്രം. ഉപഗ്രഹപഠനം മാത്രമേ റോഡ് സംബന്ധിച്ച് ഇതുവരെ നടന്നിട്ടുള്ളു. അതില്‍ 235 കെട്ടിടങ്ങള്‍ എന്നു മാത്രമേ പറയുന്നുള്ളു. ഇതില്‍ വീടും കടയുമെല്ലാം വരും. ആള്‍താമസമുള്ള വീട് എത്രയെണ്ണം വരുമെന്ന് വിശദമായ റവന്യൂ സര്‍വേയിലൂടെയേ മനസ്സിലാക്കാനാവൂ. റോഡ് വന്നാല്‍ മഴക്കാലത്ത് 1700 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരുമെന്നും മനോരമ എഴുതുന്നു. നിര്‍ദിഷ്ട റോഡിന് 64 ഹെക്ടറിനടുത്ത് ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നാണ് ഉപഗ്രഹപഠന റിപ്പോര്‍ട്ട്. ഇതിനും സ്ഥലത്തിനുമായി 97 കോടി രൂപ ചെലവ് വരുമെന്നും കണക്കാക്കുന്നു. 21.02 കി.മീറ്റര്‍ വരുന്ന പുതിയ റോഡിന് 30 മീറ്റര്‍ വീതിയേ പഠനഏജന്‍സി പറയുന്നുള്ളു.

നാലുവരിപ്പാതയുടെ ദേശീയനിലവാരം ഇതാണ്. 5.5 മീറ്റര്‍ വരുന്ന നിലവിലുള്ള റോഡ് 20 മീറ്റര്‍ വീതിയാക്കണമെന്നും ശുപാര്‍ശയിലുണ്ട്. വിശദമായ സര്‍വേയിലൂടെ ഇതില്‍ എന്തു മാറ്റം വരുത്താനും സര്‍ക്കാരിന് അധികാരവുമുണ്ട്. 192 കോടി രൂപയാണ് റോഡിന് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട്- വയനാട് ദേശീയപാതയില്‍ താമരശേരി വഴി കിനാലൂരിലേക്ക് റോഡ് നിര്‍മിച്ചാല്‍പോരേയെന്ന സമരക്കാരുടെ ചോദ്യം മനോരമയും ഉന്നയിക്കുന്നു. 26.5 കിലോമീറ്റര്‍ ദൂരത്തിന് പകരം കോഴിക്കോട്ട്നിന്ന് 30 കി.മീറ്റര്‍ കിഴക്കോട്ട് പോയി വീണ്ടും എട്ടു കിലോമീറ്ററിലധികം പടിഞ്ഞാറോട്ട് വരണമെന്ന ഉപദേശം ഏതു വ്യവസായിയാണ് അംഗീകരിക്കുക. മാത്രമല്ല, കോഴിക്കോട്- വയനാട് റോഡില്‍ ഇപ്പോള്‍തന്നെ കനത്ത വാഹനഗതാഗതമാണ്. പോരാത്തതിന് വളഞ്ഞുപുളഞ്ഞുപോകുന്ന വഴിയും.

ഉമ്മന്‍ചാണ്ടിയുടെ കണ്ടുപിടിത്തം കിനാലൂര്‍ നാലുവരിപ്പാത 100 മീറ്റര്‍ വീതിയില്‍

കോഴിക്കോട്: കിനാലൂരിലെ നിര്‍ദിഷ്ട വ്യവസായ വളര്‍ച്ചാകേന്ദ്രത്തിലേക്കുള്ള നാലുവരിപ്പാതക്ക് 30 മീറ്റര്‍ വീതിയാണ് ഇതേക്കുറിച്ച് പഠിക്കുന്ന കസള്‍ട്ടന്‍സിയുടെ ശുപാര്‍ശ. ഈ റിപ്പോര്‍ട്ട് കെഎസ്ഐഡിസിയിലും കലക്ടറേറ്റിലുമുണ്ട്. എന്നാല്‍, റോഡുണ്ടാക്കുന്നത് 100 മീറ്റര്‍ വീതിയിലാണെന്ന് പ്രതിപക്ഷ നേതാവിന്റെ 'കണ്ടെത്തല്‍'. 'കേരളത്തില്‍ ഒരിടത്തുമില്ലാത്ത നൂറുമീറ്റര്‍ വീതിയുള്ള പാത കിനാലൂരില്‍ മാത്രം എന്തിനാണെ'ന്നാണ് ഉമ്മന്‍ചാണ്ടിയുടെ ചോദ്യം. കൊച്ചിയില്‍ നടന്ന ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസിന്റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത് ഇദ്ദേഹമുന്നയിച്ച സംശയം പ്രാധാന്യത്തോടെ മനോരമ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച ബാലുശേരിയിലെത്തി പൊതുയോഗത്തില്‍ സംസാരിക്കുമ്പോഴും ഈ മണ്ടത്തരം പ്രതിപക്ഷനേതാവ് ആവര്‍ത്തിച്ചു. വി എം സുധീരനും ചിലയിടങ്ങളില്‍ ഇത് തട്ടിവിടുന്നുണ്ട്.

മാവിളിക്കടവില്‍നിന്ന് ആരംഭിച്ച് വട്ടോളി വഴി കിനാലൂരിലെത്തുന്ന പാതയ്ക്ക് 26.52 കിലോമീറ്ററാണ് ദൂരം. ഇതില്‍ വട്ടോളിമുതല്‍ കിനാലൂര്‍വരെ നാലു കിലോമീറ്റര്‍ കെഎസ്ഐഡിസി റോഡാണ്. 21.02 കിലോമീറ്റര്‍ പുതിയ റോഡ് നിര്‍മിക്കണം. ഒന്നര കിലോമീറ്റര്‍ നിലവിലുള്ള റോഡ് വീതികൂട്ടലാണ്. പുതിയ റോഡിന് 30 മീറ്ററും നിലവിലുള്ള റോഡിന് 20 മീറ്ററുമാണ് സാറ്റലൈറ്റ് പഠനം നടത്തുന്ന ബംഗളൂരുവിലെ വില്‍ബര്‍സ്മിത്ത് കണ്‍സള്‍ട്ടന്‍സി ശുപാര്‍ശ ചെയ്യുന്നത്.

സോളിഡാരിറ്റിക്കാര്‍ പറയുന്നത് അതേപടി ആവര്‍ത്തിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യുന്നതെന്ന് മന്ത്രി എളമരം കരീം പറഞ്ഞു. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് ഇത്തരം നിരുത്തരവാദപരമായ കാര്യങ്ങള്‍ പറയുന്നത് ഇനിയെങ്കിലും നിര്‍ത്തണം. നാടിന്റെ വ്യവസായ വികസനമാണ് ഇത്തരം പ്രസ്താവനകളിലൂടെ തകര്‍ക്കപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. കിനാലൂരിലേക്ക് നിര്‍ദേശിച്ച നാലുവരിപ്പാതയില്‍ ഒരിടത്തും 100 മീറ്റര്‍ വീതി ഇല്ലെന്ന് ജില്ലാകലക്ടര്‍ പി ബി സലീമും ദേശാഭിമാനിയോട് പറഞ്ഞു. ഇതേക്കുറിച്ച് ശുപാര്‍ശ ചെയ്ത കസള്‍ട്ടന്‍സിയുടെ റിപ്പോര്‍ട്ട് കലക്ടറേറ്റിലുണ്ട്. ജനപ്രതിനിധികളെയും സമരസമിതിക്കാരെയുമെല്ലാം ഇക്കാര്യം വിശദമായി അറിയിച്ചതാണ്. സംശയമുള്ളവര്‍ക്ക് ഇനിയും ഇത് വിശദീകരിച്ചുകൊടുക്കാമെന്നും കലക്ടര്‍ പറഞ്ഞു.

deshabhimani 12052010

10 comments:

  1. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും അനാവശ്യമായ വിവാദവും ഉയര്‍ത്തി കിനാലൂരിലെ നിര്‍ദിഷ്ട വ്യവസായ വളര്‍ച്ചാകേന്ദ്രം ഇല്ലാതാക്കാന്‍ യുഡിഎഫ് ശ്രമം. 15 വര്‍ഷംമുമ്പ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്ത് വ്യവസായ കേരളത്തിന് സമര്‍പ്പിച്ച ഈ മണ്ണിലേക്ക് അടിസ്ഥാനസൌകര്യമില്ലെന്ന കാരണത്താല്‍ ഒറ്റ വ്യവസായിയും ഇതുവരെ തിരിഞ്ഞുനോക്കിയിരുന്നില്ല. ഇത് മനസ്സിലാക്കി നല്ല റോഡും വെള്ളവും വെളിച്ചവും എത്തിക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണ് തകര്‍ക്കാന്‍ നോക്കുന്നത്. ചില മാധ്യമങ്ങളും ഇതിന് കൂട്ടുനില്‍ക്കുന്നു. 100 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കാന്‍ പോകുന്നുവെന്നാണ് പ്രചാരണം. എന്നാല്‍ നിര്‍ദിഷ്ട റോഡിന്റെ വീതി 30 മീറ്ററേയുള്ളു.

    ReplyDelete
  2. yeaa.... only because there is no road, the investors are not investing in kerala??? what are you trying to prove here?

    just wait another one year.. you can see who is doing the same tricks against the next ruling party :)

    ReplyDelete
  3. രാഷ്ട്രീയക്കാരന്‍ കള്ളത്തരങ്ങള്‍ പല വട്ടം പറയും.

    എന്തിന്‌ നിങ്ങള്‍ തന്നെ മറ്റൊരു പോസ്‌റ്റില്‍ (
    വ്യവസായം വേണ്ടെന്നോ? http://jagrathablog.blogspot.com/2010/05/blog-post_166.html )
    റോഡിന്റെ വീത 20 മീറ്റര്‍ എന്നു പറയുന്നു.

    ജനങ്ങളെ പറ്റിക്കുന്ന ഈ ഏര്‍പ്പാടങ്ങ്‌ നിര്‍ത്തൂ സഖാവേ....

    ReplyDelete
  4. “പുതിയ റോഡിന് 30 മീറ്ററും നിലവിലുള്ള റോഡിന് 20 മീറ്ററുമാണ് സാറ്റലൈറ്റ് പഠനം നടത്തുന്ന ബംഗളൂരുവിലെ വില്‍ബര്‍സ്മിത്ത് കണ്‍സള്‍ട്ടന്‍സി ശുപാര്‍ശ ചെയ്യുന്നത്“ എന്നാണെഴുതിയിരിക്കുന്നത്.
    മാത്രമല്ല ഇത് സര്‍വേ മാത്രമാണ്. പ്രചരണം കേട്ടാല്‍ തോന്നും റോഡിന്റെ പണി തുടങ്ങിയെന്ന്. കഷ്ടം തന്നെ.

    100 മീറ്റര്‍ വീതി എന്ന് പ്രചരിപ്പിക്കുന്നവരാണ് ജനങ്ങളെ പറ്റിക്കുന്നത്. താങ്കള്‍ സംസാരിക്കേണ്ടത് അവര്‍ക്കെതിരെയാണ്.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. ഉമ്മൻ ചാണ്ടി അങ്ങിനെ 100 മീറ്റർ റോഡാണ് നിർമ്മിക്കുന്നതെന്ന് പ്രചരിപ്പിച്ചാൽ അത് കേരള ജനത വിശ്വസിക്കുമൊ..? ഇല്ലേയില്ല, അങ്ങിനെ കരുതുന്നുവെങ്കിൽ അങ്ങേരെ മണ്ടനായ ചാണ്ടിയെന്നുവിളിക്കാം.

    സമരക്കാർ കല്ലെറിഞ്ഞാണ് നെറ്റിപ്പൊട്ടിയെന്നും മറ്റു പറഞ്ഞ് ഒരു വിദ്വാൻ ടിവിയിലൂടെ അഭിനയിക്കുന്നത് ഞാൻ കണ്ടിരുന്നു...ഇതും പ്രചരണത്തിന്റെ ഭാഗമായിരിക്കും.

    ReplyDelete
  7. കുഞ്ഞാ,

    മാതൃഭൂമിയിലും മനോരമയിലും ഒക്കെ വന്നതാണ് ഉമ്മഞ്ചാണ്ടിയുടെയും കൂട്ടരുടെയും വാക്കുകള്‍. അവ ആരും വിശ്വസിക്കുകയില്ലെങ്കില്‍ നല്ലത് തന്നെ. പക്ഷെ, ആ പ്രചരണം കൊടുമ്പിരി കൊള്ളുമ്പോള്‍ സത്യം അതല്ലെന്ന് ആരെങ്കിലും പറയേണ്ടേ?

    ReplyDelete
  8. നമ്മുടെ അന്ത്രുമാനിക്കാന്റെ നെറ്റി പൊട്ടിച്ച കഥ പറയൂ സഖാവേ.. വെറുതെ ഉരുണ്ടു കളിക്കാതെ.

    ReplyDelete
  9. വളരെ പ്രസക്തമായ പോസ്റ്റ്. ഒരു പക്ഷെ ഈ വിഷയത്തില്‍ കണ്ട 'വസ്തുനിഷ്ഠ'മായ പോസ്റ്റാണിത്.

    >>> പ്രാഥമിക പഠനമനുസരിച്ച് 235 കെട്ടിടങ്ങളെയാണ് റോഡ് ബാധിക്കുക. വേറെയും മൂന്ന് നിര്‍ദേശങ്ങള്‍ വന്നുവെങ്കിലും ഒഴിപ്പിക്കല്‍ ഏറ്റവും കുറഞ്ഞതും പരിസ്ഥിതിക്ക് ദോഷം വരാത്തതുമായ നിര്‍ദേശമാണ് സ്വീകരിച്ചത്.<<<

    വെറും 235 കെട്ടിടങ്ങളെ മാത്രമേ ബാധിക്കൂ. എന്തുകൊണ്ട് അവര്‍ക്ക് ഒഴിഞ്ഞ് കൊടുത്തുകൂടാ. അല്ലെങ്കില്‍ സര്‍വെ നടത്തുമ്പോഴേക്ക് ബഹളം വെക്കണോ പൊളിക്കാന്‍ വരുമ്പോള്‍ അല്പം മാറിനിന്ന് പൊളിക്കരുത് എന്ന് പറഞ്ഞാല്‍ പോരെ.

    >>> പുതിയ റോഡിന് 30 മീറ്ററും നിലവിലുള്ള റോഡിന് 20 മീറ്ററുമാണ് സാറ്റലൈറ്റ് പഠനം നടത്തുന്ന ബംഗളൂരുവിലെ വില്‍ബര്‍സ്മിത്ത് കണ്‍സള്‍ട്ടന്‍സി ശുപാര്‍ശ ചെയ്യുന്നത്. <<<

    ഈ പത്തുമീറ്ററിന്റെ പ്രശ്‌നത്തിനാണോ കിനാലൂര്‍കാര്‍ബഹളം വെക്കുന്നത്. കഷ്ടം തന്നെ.

    >>> സോളിഡാരിറ്റിക്കാര്‍ പറയുന്നത് അതേപടി ആവര്‍ത്തിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യുന്നതെന്ന് മന്ത്രി എളമരം കരീം പറഞ്ഞു. <<<

    >>>പാതക്കെതിരെ സമരം നയിക്കുന്ന സോളിഡാരിറ്റിയുടെ പ്രചാരണം അതേപടി ഉദ്ധരിക്കുകയാണ് പത്രം. <<<

    എന്തുകൊണ്ടാണെന്നറിയില്ല കുറച്ചുനാളായി ഇങ്ങനെയാണ്. ദേശീയപാതയുടെ കാര്യത്തിലും സോളിഡാരിറ്റി പറഞ്ഞത് മുഖ്യമന്ത്രിവരെ ആവര്‍ത്തിക്കുകയായിരുന്നല്ലോ.

    പിന്നെ ചാണകവെള്ളം പെട്ടെന്നൊന്നും കിട്ടുന്ന സാധനമല്ല എന്ന് മന്തിപറയുന്നത് കേട്ടല്ലോ. അത് എങ്ങനെയാണ് ലഭിക്കുക എന്ന് പറയാന്‍ മന്തിയെ അനുവദിച്ചില്ല എന്നാണ് തോന്നുന്നത്. ആരെങ്കിലും അത് കൈവശപ്പെടുത്തിയാലോ.

    കരിഓയില്‍ ഒഴിക്കുന്നതാണ് ജനശക്തിയുടെ പാര്‍ട്ടിയുടെ ശൈലിയെന്നും. പക്ഷെ ഇവിടെ സമരക്കാര്‍ക്കെതിരെ പ്രയോഗിച്ചത് കരീംഓയിലാണെന്നും ഒരു രസികന്‍ പറയുന്നത് കേട്ടു.

    O.T. ജനശക്തിയെപ്പോലെ എന്റെ വീടും കിനാലൂരല്ല.

    ReplyDelete
  10. ലതീഫിനു റോഡിന്റെ നീളം അറിയാം എന്ന് കരുതുന്നു. 26.52 കി.മി.

    ReplyDelete