Saturday, May 22, 2010

മനോരമയുടെ വൃഥാശ്രമം

മമതയുടെ അവഗണന മറയ്ക്കാന്‍ മനോരമയുടെ വൃഥാശ്രമം

എസ്എല്‍ പുരം (ആലപ്പുഴ): കേന്ദ്രറെയില്‍മന്ത്രി മമതാ ബാനര്‍ജിയുടെ പിടിപ്പുകേടും അവഗണനയും കേരളത്തിന്റെ സ്വപ്നപദ്ധതികളിലൊന്നായ ഓട്ടോകാസ്റ്റ്-റെയില്‍വെ സംയുക്തസംരംഭത്തെ പാളം തെറ്റിച്ചു. മമതയുടെ വീഴ്ച മറച്ചുവയ്ക്കാന്‍ 'മലയാളമനോരമ' സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് ഓട്ടോകാസ്റ്റ് തൊഴിലാളികളില്‍ അമര്‍ഷം ഉണ്ടാക്കി. റെയില്‍വെയുടെ കനിവിനായി കാത്തുനില്‍ക്കാതെ ഓട്ടോകാസ്റ്റിന്റെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചതാണ് മനോരമയ്ക്കു ദഹിക്കാതെപോയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിറ്റുതുലയ്ക്കാന്‍ തീരുമാനിച്ച ഓട്ടോകാസ്റ്റിനെ സംരക്ഷിക്കാന്‍ കഴിഞ്ഞത് തൊഴിലാളി-ബഹുജന പ്രക്ഷോഭത്തിന്റെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയുടെയും ഫലമായാണ്. ഇതു മനോരമ മറയ്ക്കാന്‍ ശ്രമിച്ചാലും തൊഴിലാളികള്‍ മറക്കില്ല. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ് റെയില്‍വെയുടെ നിലപാടിനു കാരണമെന്ന് തൊഴിലാളികള്‍ പറഞ്ഞതായുള്ള മനോരമ വാര്‍ത്ത തൊഴിലാളികള്‍ പുച്ഛിച്ചുതള്ളി. ബോഗി നിര്‍മാണ യൂണിറ്റിനുള്ള നടപടികള്‍ നീക്കുന്ന കാര്യത്തില്‍ സ്ഥലം എംപിയെന്ന നിലയില്‍ കെ സി വേണുഗോപാലും ആലപ്പുഴയില്‍നിന്നുള്ള എ കെ ആന്റണി, വയലാര്‍ രവി ഉള്‍പ്പെടെയുള്ള കേന്ദ്ര ക്യാബിനറ്റും പരാജയപ്പെട്ടത് മറച്ചുവയ്ക്കാനുള്ള തത്രപ്പാടിലാണ് മനോരമ. ഇതിനാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെയും തൊഴിലാളികളുടെയുംമേല്‍ കുതിരകയറുന്നത്.

ഓട്ടോകാസ്റ്റ്-റെയില്‍വെ സംയുക്തസംരംഭമായ ബോഗിനിര്‍മാണ യൂണിറ്റിന് 2009 ഫെബ്രുവരി 27ന് റെയില്‍വെയുമായി കരാര്‍ ഒപ്പുവച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമായിരുന്നു കരാര്‍. ഓട്ടോകാസ്റ്റിന്റെ 84 ഏക്കര്‍ ഭൂമി ഏതുസമയവും റെയില്‍വെയ്ക്ക് കൈമാറാമെന്ന് കരാറിലുണ്ട്. റെയില്‍വെ മന്ത്രാലയം തുടര്‍നടപടികള്‍ക്ക് പച്ചക്കൊടി കാണിക്കാത്തത് മന്ത്രി മമതാ ബാനര്‍ജി ഇക്കാര്യത്തില്‍ താല്‍പ്പര്യം കാണിക്കാത്തതിനാലാണ്. റെയില്‍വെ മന്ത്രാലയത്തെക്കൊണ്ട് ബോഗിനിര്‍മാണ യൂണിറ്റ് യാഥാര്‍ഥ്യമാക്കാന്‍ ആന്റണിയും വയലാര്‍ രവിയും കേന്ദ്രമന്ത്രിമാരായിട്ടും കഴിഞ്ഞില്ല. ഓട്ടോകാസ്റ്റ് പ്രദേശത്തെക്കൂടി പ്രതിനിധീകരിക്കുന്ന ലോകസഭാംഗം കെ സി വേണുഗോപാലാകട്ടെ ഇതുസംബന്ധിച്ച് ഒരക്ഷരം ഉരിയാടുന്നുമില്ല. റെയില്‍വെ സഹമന്ത്രി മലയാളിയായ ഇ അഹമ്മദ് മമതയ്ക്കുമുന്നില്‍ തലകുനിച്ചുനില്‍ക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ വില്‍പ്പനയ്ക്കുവച്ച ഓട്ടോകാസ്റ്റിനെ സംരക്ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കോടിക്കണക്കിനു രൂപയാണ് നല്‍കിയത്. ഇതിനുപുറമെ 2010 ജനുവരി ആദ്യം പ്രവര്‍ത്തനമൂലധനമായി വീണ്ടും 70 ലക്ഷവും ബജറ്റില്‍ 10 കോടിയും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. 13 കൊല്ലമായി മുടങ്ങിക്കിടന്ന ശമ്പളപരിഷ്കരണം പരിഹരിക്കാനുള്ള കരാറില്‍ ദിവസങ്ങള്‍ക്കകം ഒപ്പിടും. ഇതൊന്നും മനോരമ കാണുന്നില്ല.

(കെ എസ് ലാലിച്ചന്‍) deshabhimani

2 comments:

  1. കേന്ദ്രറെയില്‍മന്ത്രി മമതാ ബാനര്‍ജിയുടെ പിടിപ്പുകേടും അവഗണനയും കേരളത്തിന്റെ സ്വപ്നപദ്ധതികളിലൊന്നായ ഓട്ടോകാസ്റ്റ്-റെയില്‍വെ സംയുക്തസംരംഭത്തെ പാളം തെറ്റിച്ചു. മമതയുടെ വീഴ്ച മറച്ചുവയ്ക്കാന്‍ 'മലയാളമനോരമ' സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് ഓട്ടോകാസ്റ്റ് തൊഴിലാളികളില്‍ അമര്‍ഷം ഉണ്ടാക്കി. റെയില്‍വെയുടെ കനിവിനായി കാത്തുനില്‍ക്കാതെ ഓട്ടോകാസ്റ്റിന്റെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചതാണ് മനോരമയ്ക്കു ദഹിക്കാതെപോയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിറ്റുതുലയ്ക്കാന്‍ തീരുമാനിച്ച ഓട്ടോകാസ്റ്റിനെ സംരക്ഷിക്കാന്‍ കഴിഞ്ഞത് തൊഴിലാളി-ബഹുജന പ്രക്ഷോഭത്തിന്റെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയുടെയും ഫലമായാണ്. ഇതു മനോരമ മറയ്ക്കാന്‍ ശ്രമിച്ചാലും തൊഴിലാളികള്‍ മറക്കില്ല. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ് റെയില്‍വെയുടെ നിലപാടിനു കാരണമെന്ന് തൊഴിലാളികള്‍ പറഞ്ഞതായുള്ള മനോരമ വാര്‍ത്ത തൊഴിലാളികള്‍ പുച്ഛിച്ചുതള്ളി. ബോഗി നിര്‍മാണ യൂണിറ്റിനുള്ള നടപടികള്‍ നീക്കുന്ന കാര്യത്തില്‍ സ്ഥലം എംപിയെന്ന നിലയില്‍ കെ സി വേണുഗോപാലും ആലപ്പുഴയില്‍നിന്നുള്ള എ കെ ആന്റണി, വയലാര്‍ രവി ഉള്‍പ്പെടെയുള്ള കേന്ദ്ര ക്യാബിനറ്റും പരാജയപ്പെട്ടത് മറച്ചുവയ്ക്കാനുള്ള തത്രപ്പാടിലാണ് മനോരമ. ഇതിനാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെയും തൊഴിലാളികളുടെയുംമേല്‍ കുതിരകയറുന്നത്.

    ReplyDelete
  2. ഓട്ടോകാസ്റ്റ് -റെയില്‍വെ സംയുക്ത സംരംഭവുമായി മുന്നോട്ട് പോകാനാകില്ല എന്ന നിലപാടാണ് കേന്ദ്ര റെയില്‍വെമന്ത്രി മമത ബാനര്‍ജി സ്വീകരിക്കുന്നതെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു. ലാലു പ്രസാദ് മന്ത്രിയായിരിക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ റെയില്‍വെയുമായി കരാര്‍ ഒപ്പിട്ടത്. എന്നാല്‍ ഏതെങ്കിലും മന്ത്രി ധാരണാപത്രത്തില്‍ ഒപ്പിട്ടതുകൊണ്ട് അത് നടപ്പാക്കാന്‍ തനിക്ക് ബാധ്യതയില്ലെന്നാണ് മമത പറയുന്നത്. കേരളത്തില്‍നിന്നുള്ള എംപിമാരുടെ യോഗത്തില്‍ ഈ നിലപാടാണ് അവര്‍ സ്വീകരിച്ചത്. യോഗത്തില്‍ റെയില്‍വെ സഹമന്ത്രി ഇ അഹമ്മദ് കേരളത്തിന്റെ പ്രശ്നം ഉന്നയിക്കാന്‍ ശ്രമിച്ചപ്പോള്‍ മമത സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും ഐസക്ക് പറഞ്ഞു. ഓട്ടോകാസ്റ്റ് - റെയില്‍വെ സംയുക്ത സംരംഭം സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലം നഷ്ടപ്പെട്ടു എന്ന മലയാള മനോരമയുടെ ആരോപണത്തിന് മറുപടി നല്‍കി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും സര്‍ക്കാര്‍ ഒപ്പിട്ട കരാറുകളും ധാരണാപത്രവും തുടര്‍ന്നുവരുന്ന സര്‍ക്കാരിന് നടപ്പാക്കാന്‍ ബാധ്യതയില്ല എന്നു പറയുന്നത് മര്യാദകേടാണ്. മമതാ ബാനര്‍ജി അന്ധമായ കമ്യൂണിസ്റ്റ് വിരോധംമൂലമാണ് ഇങ്ങനെ പറയുന്നത്. സംയുക്ത സംരംഭത്തിന്റെ കാര്യത്തില്‍ സംസ്ഥാനം ചെയ്യേണ്ടതെല്ലാം ചെയ്തുവെന്നും ഇത് മനസിലാക്കാതെയാണ് സംസ്ഥാനത്തെ കുറ്റപ്പെടുത്തുന്നതെന്നും ഐസക്ക് പറഞ്ഞു. ഈ സാഹചര്യത്തില്‍ ഓട്ടോ കാസ്റ്റിന്റെ ഭാവി ആലോചിക്കാന്‍ ജൂണ്‍ ആറിന് ടിയു, രാഷ്ട്രീയ പാര്‍ട്ടി ന്‍േതാകളുടെ യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു.

    ReplyDelete