Monday, May 3, 2010

മാധ്യമങ്ങള്‍ കോര്‍പറേറ്റുകളുടെ കൊമ്പുകള്‍

തൃശൂര്‍: ഇടതുപക്ഷമില്ലാത്തതും സംഘടനകളും സമരങ്ങളുമില്ലാത്തതുമായ ലോകം സൃഷ്ടിക്കാനാണ് മൂലധനശക്തികള്‍ ആസൂത്രിതമായി ശ്രമിക്കുന്നതെന്ന് പ്രൊഫ. കെ ഇ എന്‍ കുഞ്ഞഹമ്മദ്. മനുഷ്യത്വത്തെ പ്രതിസന്ധിയിലാക്കുന്ന, എല്ലാ മുഖങ്ങളും ചീത്തയാക്കുന്ന, സാമൂഹ്യവിപത്തായി നവസാമ്രാജ്യത്വം വളരുകയാണ്. മൂലധന സര്‍വാധിപത്യത്തിനെതിരായ ചെറുത്തുനില്‍പ്പാണ് ഈ ഘട്ടത്തില്‍ പുരോഗമന സാഹിത്യപ്രസ്ഥാനം ശക്തിപ്പെടുത്തേണ്ടത്. പോരാട്ടങ്ങള്‍ വളരേണ്ട കാലത്ത് മെയ്ദിനം ആചരിക്കപ്പെടുകയല്ല, ആഘോഷിക്കപ്പെടുകയാണ് വേണ്ടത്. പുരോഗമന കലാസാഹിത്യസംഘം ജില്ലാ സമ്മേളനം കേരള സാഹിത്യ അക്കാദമി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൂലധന സര്‍വാധിപത്യശക്തികള്‍ക്കെതിരായി ആരെല്ലാം പ്രതികരിക്കുന്നുവോ അവരെയെല്ലാം പരിഹസിക്കുകയോ കരിവാരിത്തേക്കുകയോ ചെയ്യു സംഭവങ്ങള്‍ ലോകവ്യാപകമായി കാണാം. വെനസ്വേലയില്‍ ഹ്യൂഗോ ഷാവേസും ക്യൂബയില്‍ ഫിഡല്‍ കാസ്ട്രോയും കേരളത്തില്‍ പിണറായി വിജയനുമെല്ലാം ഇതിന്റെ ഇരകളാണ്. ഇടതുപക്ഷക്കാരെ അവഹേളിക്കാന്‍ ചാനല്‍ ചര്‍ച്ചകളില്‍ പോകുന്ന ചിലര്‍ ഒറ്റദിവസംകൊണ്ട് ഇടതുപക്ഷ വക്താക്കളായി മാറുകയാണ്. പൊതു ജാഗ്രതയുടെ നാവായും ജനാധിപത്യത്തിന്റെ നാലാം തൂണായും അറിയപ്പെട്ടിരു മാധ്യമങ്ങള്‍ ഇന്ന് കോര്‍പറേറ്റ് ശക്തികളുടെ കൊമ്പുകളായി മാറിയിരിക്കയാണ്. മാധ്യമങ്ങളുടെ വലയത്തില്‍ ഏതു കൊള്ളരുതായ്മയും ആസ്വദിക്കുന്ന ഒരു ജനതയും രൂപപ്പെട്ടിരിക്കുന്നു. ഏറ്റവും അപകടകരമായ ഈ അവസ്ഥക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിനു കഴിയണം. ഒരു ഭാഗത്ത് അച്ചടക്കമുള്ളവര്‍ ഉണ്ടാവുന്നു. മറുഭാഗത്ത് അരാജകത്വം വളരുന്നു. മനുഷ്യത്വം ഇതിനിടയില്‍ വിങ്ങിപ്പൊട്ടുന്നു. വിവാഹറാഗിങ്ങ് വരെ ഇന്ന് കേരളത്തില്‍ രൂപപ്പെട്ടിരിക്കുന്നു. ഇന്നലെവരെ ജന്മിമാര്‍ നടത്തിയിരുന്ന മനുഷ്യത്വവിരുദ്ധ ചെയ്തികളുടെ പുതിയ പതിപ്പാണ് ഇപ്പോള്‍ അരാഷ്ട്രീയവാദികള്‍ ഇതിലൂടെ ചെയ്യുന്നത്. ഇതിന്റെ പിന്നില്‍ പഴയ തമ്പുരാനിസമാണെന്നു വ്യക്തം. അതിജീവനത്തിന്റെയും ആവിഷ്കാരത്തിന്റെയും സാഹിത്യമാണ് പുരോഗമന സാഹിത്യം. അതിന്റെ നിലനില്‍പ്പിന് രാഷ്ട്രീയമായ കരുത്ത് ആവശ്യമുണ്ടും കെ ഇ എന്‍ പറഞ്ഞു.

സംഘം ജില്ലാ പ്രസിഡന്റ് അശോകന്‍ ചരുവില്‍ അധ്യക്ഷനായി. സെക്രട്ടറി പ്രൊഫ. ഇ രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘടനാ റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി സി ആര്‍ ദാസ് അവതരിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ബേബിജോണ്‍ സംസാരിച്ചു. പ്രൊഫ. എം മുരളീധരന്‍ സ്വാഗതവും എം എന്‍ വിനയകുമാര്‍ നന്ദിയും പറഞ്ഞു. ശനിയാഴ്ച നടന്ന സാംസ്കാരികസംഗമം പ്രൊഫ. വി അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി 03052010

1 comment:

  1. ടതുപക്ഷമില്ലാത്തതും സംഘടനകളും സമരങ്ങളുമില്ലാത്തതുമായ ലോകം സൃഷ്ടിക്കാനാണ് മൂലധനശക്തികള്‍ ആസൂത്രിതമായി ശ്രമിക്കുന്നതെന്ന് പ്രൊഫ. കെ ഇ എന്‍ കുഞ്ഞഹമ്മദ്. മനുഷ്യത്വത്തെ പ്രതിസന്ധിയിലാക്കുന്ന, എല്ലാ മുഖങ്ങളും ചീത്തയാക്കുന്ന, സാമൂഹ്യവിപത്തായി നവസാമ്രാജ്യത്വം വളരുകയാണ്. മൂലധന സര്‍വാധിപത്യത്തിനെതിരായ ചെറുത്തുനില്‍പ്പാണ് ഈ ഘട്ടത്തില്‍ പുരോഗമന സാഹിത്യപ്രസ്ഥാനം ശക്തിപ്പെടുത്തേണ്ടത്. പോരാട്ടങ്ങള്‍ വളരേണ്ട കാലത്ത് മെയ്ദിനം ആചരിക്കപ്പെടുകയല്ല, ആഘോഷിക്കപ്പെടുകയാണ് വേണ്ടത്.

    ReplyDelete