Wednesday, October 6, 2010

എല്ലാ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളും ലാഭത്തില്‍

കൊച്ചി: വികസനത്തില്‍ പുതുചരിത്രമെഴുതി 37 സംസ്ഥാന വ്യവസായ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തില്‍. നഷ്ടത്തിലായിരുന്ന അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍കൂടി ഈ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദം ലാഭത്തിലായതോടെയാണ് ഈ നേട്ടം. സംസ്ഥാന ധന, വ്യവസായ മന്ത്രാലയത്തിന്റെ അവലോകനയോഗത്തില്‍ വ്യവസായവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. കെല്‍ട്രോണ്‍ ഇലക്ട്രോണ്‍ സെറാമിക്സ്, സീതാറാം ടെക്സ്റ്റയില്‍സ്, കണ്ണൂര്‍ കോ-ഓപറേറ്റീവ് സ്പിന്നിങ് മില്‍, മലപ്പുറം കോ-ഓപറേറ്റീവ് സ്പിന്നിങ് മില്‍, കൊല്ലം കോ-ഓപറേറ്റീവ് സ്പിന്നിങ് മില്‍ എന്നീ കമ്പനികളാണ് വര്‍ഷങ്ങളായുള്ള നഷ്ടക്കണക്ക് തിരുത്തിയത്. ഈ സാമ്പത്തികവര്‍ഷാവസാനത്തോടെ മുഴുവന്‍ കമ്പനികളും ലാഭത്തിലാക്കുമെന്ന് വ്യവസായമന്ത്രി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആറുമാസംകൊണ്ട് തന്നെ ഈ ലക്ഷ്യം കൈവരിച്ചു.

യുഡിഎഫ് ഭരണകാലമായ 2005-06ല്‍ 32 കമ്പനികള്‍ നഷ്ടത്തിലായിരുന്ന സ്ഥാനത്താണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുഴുവന്‍ സ്ഥാപനങ്ങളും ലാഭത്തിലാക്കിയത്. 2005-06 ല്‍ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുംകൂടി ഉണ്ടാക്കിയ നഷ്ടം 125.87 കോടി രൂപയായിരുന്നു. എന്നാല്‍, 2009-10 സാമ്പത്തികവര്‍ഷം പൊതുമേഖലാസ്ഥാപനങ്ങള്‍വഴിയുണ്ടായ ലാഭം 239.75 കോടി രൂപയാണ്. അഞ്ച് സ്ഥാപനങ്ങള്‍വഴിയുണ്ടായിരുന്ന നഷ്ടമായ 6.45 കോടി കുറച്ചതിനുശേഷമുള്ള കണക്കാണിത്.

സ്ഥാപനങ്ങളില്‍ വരുത്തിയ പരിഷ്ക്കാരങ്ങളും കേന്ദ്രീകൃത വാങ്ങല്‍ രീതിയുമാണ് നഷ്ടത്തിലായിരുന്നവയെയും ലാഭത്തിലാക്കിയതെന്ന് വ്യവസായമന്ത്രി എളമരം കരീം 'ദേശാഭിമാനി'യോട് പറഞ്ഞു. ടെക്സ്റ്റയില്‍ മേഖലയിലെ അസംസ്കൃത വസ്തുവായ പഞ്ഞി കമ്പനികള്‍ കടംവാങ്ങുന്ന രീതിയാണുണ്ടായിരുന്നത്. എന്നാല്‍, സര്‍ക്കാര്‍ ഈ കമ്പനികള്‍ക്ക് ലഭ്യമാക്കിയ 12 കോടി രൂപ ഉപയോഗിച്ച് നിലവാരമുള്ള പഞ്ഞി മൊത്തമായി വാങ്ങി. അതുവഴി ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമായതാണ് കമ്പനികളെ ലാഭത്തിലേക്ക് നയിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

ഡവലപ്പ്മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഒഴികെയുള്ള എട്ട് മേഖലകളും യുഡിഎഫ് ഭരണകാലത്ത് നഷ്ടത്തിലായിരുന്നുവെങ്കില്‍ എല്‍ഡിഎഫ് ഇപ്പോള്‍ മുഴുവന്‍ മേഖലയും ലാഭത്തിലാക്കി. പുതുതായി 2000-ഓളം തസ്തികകള്‍ നേരിട്ടും 3000-ത്തോളം തസ്തികകള്‍ പരോക്ഷമായും സൃഷ്ടിച്ചാണ് ഈ നേട്ടം കൊയ്തത്. എല്‍ഡിഎഫ് ഭരണത്തിലേറിയ 2006-07ല്‍ തന്നെ നഷ്ടചരിത്രം ഇല്ലാതാക്കി, 91.18 കോടി രൂപയുടെ ലാഭം സൃഷ്ടിച്ചിരുന്നു. അടുത്ത സാമ്പത്തികവര്‍ഷം 80.3 കോടിയായിരുന്നു ലാഭം. 2008-09-ല്‍ ഇത് 169.45 കോടിയായി. 2009-10 സാമ്പത്തികവര്‍ഷം ലാഭം 239.75 കോടിയുമായി. വിറ്റുവരവാകട്ടെ 2005-06ലെ 1540.40 കോടിയില്‍നിന്ന് 2009-10-ല്‍ 2190.73 കോടി രൂപയായി ഉയര്‍ന്നു.
(ഷെഫീക്ക് അമരാവതി)

deshabhimani 06102010

10 comments:

  1. വികസനത്തില്‍ പുതുചരിത്രമെഴുതി 37 സംസ്ഥാന വ്യവസായ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തില്‍. നഷ്ടത്തിലായിരുന്ന അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍കൂടി ഈ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദം ലാഭത്തിലായതോടെയാണ് ഈ നേട്ടം. സംസ്ഥാന ധന, വ്യവസായ മന്ത്രാലയത്തിന്റെ അവലോകനയോഗത്തില്‍ വ്യവസായവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. കെല്‍ട്രോണ്‍ ഇലക്ട്രോണ്‍ സെറാമിക്സ്, സീതാറാം ടെക്സ്റ്റയില്‍സ്, കണ്ണൂര്‍ കോ-ഓപറേറ്റീവ് സ്പിന്നിങ് മില്‍, മലപ്പുറം കോ-ഓപറേറ്റീവ് സ്പിന്നിങ് മില്‍, കൊല്ലം കോ-ഓപറേറ്റീവ് സ്പിന്നിങ് മില്‍ എന്നീ കമ്പനികളാണ് വര്‍ഷങ്ങളായുള്ള നഷ്ടക്കണക്ക് തിരുത്തിയത്. ഈ സാമ്പത്തികവര്‍ഷാവസാനത്തോടെ മുഴുവന്‍ കമ്പനികളും ലാഭത്തിലാക്കുമെന്ന് വ്യവസായമന്ത്രി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആറുമാസംകൊണ്ട് തന്നെ ഈ ലക്ഷ്യം കൈവരിച്ചു.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. പൊതു മേഖലാ സ്ഥാപനങ്ങള്‍ ലാഭമുണ്ടാക്കുന്നു എന്നത് എല്ലാവരും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കാര്യം തന്നെയാണ്. അങ്ങനെ ആയിരിക്കുകയും വേണം. എന്നാല്‍,മന്ത്രി കണക്കുകള്‍ വെറുതെ പറഞ്ഞതു കൊണ്ടു ഫലമില്ല. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ്‌ ചെയ്ത കണക്കുകള...്‍ പ്രസിദ്ധപ്പെടുത്തട്ടെ. സി.എ.ജി. (കംട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജെനെറല്‍)ആണ് ഓഡിറ്റ്‌ റിപ്പോര്‍ട്ട് കൊടുക്കേണ്ടത്. പോളിറ്റ്‌ ബ്യൂറോ കൊടുത്താല്‍ പോര. പ്രസ്താവനകള്‍ക്ക് വിശ്വാസ്യതയും വരട്ടെ.

    ലാഭം എന്നത് വളരെ വിദഗ്ദ്ധമായി തെറ്റിധാരണക്ക് വിധേയമാക്കാവുന്ന ഒരു
    പദമാണ്. അത് പ്രവര്‍ത്തന ലാഭമാണോ, കിട്ടാക്കടങ്ങള്‍ക്കുള്ള പ്രൊവിഷന് മുംബുള്ളതാണോ, പലിശ കൂടാതെയുള്ളതാണോ, ടെപ്രേസിയേഷന് മുമ്പുള്ളതാണോ, അറ്റാദായമാണോ, ഗ്രോസ് പ്രോഫിറ്റ് ആണോ, ഇങ്ങനെ ലാഭം ഏതു നിര്‍വചനത്തില്‍ പെടുത്താം എന്നറിയാതെ ലാഭമുണ്ടാക്കിഎന്നു മാത്രം പ്രഖ്യാപിക്കുന്നത് അബദ്ധവും തെറ്റിദ്ധാരണാ ജനകവുമാണ്.

    ReplyDelete
  5. പോളിറ്റ് ബ്യൂറോ കൊടുത്താല്‍ പോരാ എന്നതില്‍ നിന്നും വ്യക്തമായി താങ്കളുടെ പ്രശ്നം എന്താണെന്ന്. തല്‍ക്കാലം ഇടതുപക്ഷ സര്‍ക്കാരിന്റെ കീഴില്‍ പൊതുമേ ഖലാസ്ഥാപനങ്ങള്‍ പുരോഗതിയിലേക്ക് എന്നെന്കിലും സമ്മതിക്കുക.കൃത്യമെത്ര രൂപ പൈസ ലാഭം എന്നത് സി.എ.ജി പരിശോധിച്ചിട്ട് വിശ്വസിച്ചാല്‍ മതി. കേന്ദ്രത്തില്‍ പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ചുകൊണ്ടിരിക്കുകയാണെന്നും സമ്മതിക്കുക. സമീപനങ്ങളിലെ വ്യത്യാസം അംഗീകരിക്കുക.

    ReplyDelete
  6. can u give links to the results published? is it available online?

    ReplyDelete
  7. not just profit, almost all of those terms in economics are in a sense very vague and ambiguous to many of us...however, the point here is that, the very fact that they managed to get rid of the age-old label of "sick units" without resorting to any of those pro-capitalist measures (includin privatization)... anyway, i just googled...and found that the news has been reported by hindu (on dividends being paid to the govt...unlike private companies, psus seldom manipulate accounts, so this itself is more than enough of a proof to me)...and the govt of kerala website itself has published the details...
    http://www.minister-industry.kerala.gov.in/index.php?option=com_content&task=view&id=46&Itemid=1

    ReplyDelete
  8. ലാഭക്കണക്കുള്‍ രാഷ്ട്രീയത്തിനതീതമായി വിശകലനത്തിനു വിധേയമാക്കട്ടെ. പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടം വരുത്തുന്നത് കെടുകാര്യസ്ഥതയും, ലാഭമുണ്ടാക്കുന്നത് രാഷ്ട്രീയ നേട്ടവും എന്ന സമീപനം ഏതു പ്രസ്ഥാനത്തില്‍പ്പെട്ട രാഷ്ട്രീയ നേതാവിനും ഭൂഷണമല്ല. അനിവാര്യമായ പ്രൊഫഷണല്‍ മാനെജുമേന്റു നേതൃത്വ സമീപനമാണ് ഉത്തമം. വിമര്‍ശനങ്ങളെ പൊതുജനങ്ങളുടെ ആശങ്കകളായി പരിഗണിക്കണമെന്ന് ആഗ്രഹിക്കുന്നു. രാഷ്ട്രീയത്തിന്‍റെ ബാലപാഠങ്ങള്‍ അറിയാത്ത പൊതു ജനങ്ങളുടെ ആശങ്കകളെ രാഷ്ട്രീയച്ചായം പൂശി തടി തപ്പാന്‍ എത്രയെളുപ്പം സുഹൃത്തേ!!

    ReplyDelete
  9. ഈ നിഷ്കളങ്കത ഇഷ്ടപ്പെട്ടു ബോണി എം. സമീപനത്തിലെ വ്യത്യാസം അംഗീകരിക്കാന്‍ മടിക്കുന്നത് രാഷ്ട്രീയത്തിനതീതമല്ല. അതില്‍ വ്യക്തമായ രാഷ്ട്രീയം ഉണ്ട്.

    ReplyDelete
  10. സന്തോഷം സഖാവേ!
    (എയ്ന്‍സടീനിന്റെ അപേക്ഷിക സിദ്ധാന്തം രാഷ്ട്രീയത്തിലും ആരോപിക്കാം. ഭൂമിയില്‍ നില്‍ക്കുമ്പോള്‍ ചന്ദ്രന്‍ ഭൂമിയെ വലം വക്കുന്നു. ചന്ദ്രനില്‍ നില്‍ക്കുമ്പോള്‍ നേരെ തിരിച്ചും. എല്ലാം ആപേക്ഷികം. നില്‍ക്കുന്ന തലത്തെ ആശ്രയിച്ച് ശരിയും തെറ്റും വ്യാഖ്യാനിക്കപ്പെടുന്നു. രാഷ്ട്രീയം ഇല്ലാത്തവരില്‍ സമീപനം (അഥവാ തലം - preferred plane of observation- അടിച്ചേല്‍പ്പിക്കുന്നു.)

    ReplyDelete