ചിരിപ്പിച്ച് കൊല്ലും എന്ന് എഴുതിയെങ്കിലും സങ്കടമാണ് തോന്നുന്നത്. ‘പണ്ട് പണ്ട് എന്തൊരു പാര്‍ട്ടിയായിരുന്നു.’
ഐഎന്‍ടിയുസി പ്രസിഡന്റിന്റെ പത്രിക തള്ളിക്കാന്‍ കോ. മണ്ഡലം പ്രസിഡന്റ്
പഴയങ്ങാടി: ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റിന്റെ പത്രിക തള്ളിക്കാന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്. മാടായി പഞ്ചായത്ത് നാലാം വാര്‍ഡ് വെങ്ങരയില്‍ മത്സരിക്കുന്ന ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി പി കരുണാകരന്റെ പത്രിക തള്ളിക്കാനാണ് മാടായി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ വി മോഹനന്‍ രേഖകളുമായി റിട്ടേണിങ് ഓഫീസറുടെ മുമ്പിലെത്തിയത്. പി പി കരുണാകരന്‍ ക്രിമിനല്‍ കേസിലെ പ്രതിയാണെന്ന് കാണിച്ചാണ് രേഖ സമര്‍പ്പിച്ചത്. ഇതേ മണ്ഡലത്തില്‍ മത്സരിക്കുന്ന കെ വി ചന്ദ്രന്റെ പത്രിക തള്ളിക്കാന്‍ പി പി കരുണാകരനും രേഖകളുമായെത്തി. ചന്ദ്രന്‍ സര്‍ക്കാറിന്റെ ഓണറേറിയം പറ്റുന്നതായുള്ള രേഖകളാണ് കരുണാകരന്‍ ഹാജരാക്കിയത്. തമ്മില്‍തല്ലി അപഹാസ്യരാവുന്ന നേതൃത്വത്തിന്റെ പിടിപ്പുകേടില്‍ പ്രതിഷേധിച്ച് വെങ്ങരയില്‍ കോണ്‍ഗ്രസില്‍നിന്ന് ഒരുവിഭാഗം വിട്ടുപോകാന്‍ ഒരുങ്ങുകയാണ്.
യുഡിഎഫിനെയും ബിജെപിയെയും പിന്താങ്ങിയത് ഒരാള്‍; പത്രിക തള്ളി
നാറാത്ത്: യുഡിഎഫ് സ്ഥാനാര്‍ഥിയെയും ബിജെപി സ്ഥാനാര്‍ഥിയെയും നാമനിര്‍ദേശം ചെയ്തത് ഒരേ ആള്‍. ഇതേ തുടര്‍ന്ന് ബിജെപി പത്രിക തള്ളി. നാറാത്ത് പഞ്ചായത്തിലെ കണ്ണാടിപ്പറമ്പ് വാര്‍ഡിലാണ് സംഭവം. ബിജെപി സ്ഥാനാര്‍ഥി കൈതപ്രത്ത് ഭാസ്കരന്റെ പത്രികയാണ് അസാധുവായത്. കെ ധനരാജാണ് ഭാസ്കരനെ പിന്താങ്ങിയത്. ഇതേവാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി കൊയ്യോന്‍ ബാലനെ പിന്താങ്ങിയതും ധനരാജ് ആയിരുന്നു. ഒരാള്‍ക്ക് ഒരു സ്ഥാനാര്‍ഥിയെ മാത്രമേ നാമനിര്‍ദേശം ചെയ്യാവൂ എന്ന ചട്ടമുണ്ട്. ആദ്യ പിന്തുണ ബാലനായിരുന്നതിനാലാണ് ബിജെപി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയത്്. പഞ്ചായത്തില്‍ 99 പത്രികകളാണ് സൂക്ഷ്മ പരിശോധനക്ക് ശേഷം അംഗീകരിച്ചത്.
മത്സരിക്കാന്‍ ആളില്ലാതെ യുഡിഎഫ് ഗതികേടില്‍
പിലാത്തറ: കടന്നപ്പള്ളി- പാണപ്പുഴയിലും ഏഴോത്തും യുഡിഎഫിന് മത്സരിക്കാന്‍ ആളില്ല. പല വാര്‍ഡിലും പത്രിക നല്‍കിയത് ഒരാള്‍തന്നെ. ചട്ടം ലംഘിച്ചതിന് പത്രിക തള്ളി. ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ലാതെ ജയം. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ പത്താംവാര്‍ഡ് കിഴക്കേക്കരയിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐ എമ്മിലെ പി വി ലളിത എതിരില്ലാതെ വിജയിച്ചത്. ഇവിടെ എതിര്‍ സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിലെ മുണ്ടക്കത്തറമ്മല്‍ പത്മാവതിയുടെ പത്രികയാണ് തള്ളിയത്. സ്ഥാനാര്‍ഥിയാകാന്‍ ആളില്ലാത്തതിനാല്‍ പത്മാവതി അഞ്ചാംവാര്‍ഡ് പറൂറിലും പത്രിക നല്‍കിയിരുന്നു. സൂക്ഷ്മപരിശോധനയിലാണ് റിട്ടേണിങ് ഓഫീസര്‍ ചട്ടലംഘനം കണ്ടുപിടിച്ചത്. കിഴക്കേക്കരയിലെ പത്രിക തള്ളുകയും ചെയ്തു.
സ്ഥാനാര്‍ഥിയാകാന്‍ ആളില്ലാത്തതിനാല്‍ യുഡിഎഫ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്തിരിക്കുകയാണ്. ഏഴോം പഞ്ചായത്തില്‍ നാമനിര്‍ദേശകന്റെ വ്യാജ ഒപ്പിട്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കിയത്. റിട്ടേണിങ് ഓഫീസറുടെ മുമ്പാകെ നാമനിര്‍ദേശകര്‍ നേരിട്ട് ഹാജരായി സ്ഥാനാര്‍ഥിക്കുവേണ്ടി ഒപ്പിട്ടുകൊടുത്തിട്ടില്ലെന്നും രേഖാമൂലം സത്യവാങ്മൂലം നല്‍കിയതിനാല്‍ രണ്ട് യുഡിഎഫ് സ്ഥാനാര്‍ഥികളുടെയും പത്രിക തള്ളി. ഇവിടെ ഡമ്മിയായും ആളുകളെ കിട്ടിയില്ല. പത്രിക തള്ളിയതിനാല്‍ വാര്‍ഡ് ഒന്ന് കണ്ണോത്ത് പി സുലോചനയും പതിമൂന്ന് നെരുവമ്പ്രത്ത് കെ വി ഭാര്‍ഗവിയും (സിപിഐ എം) വിജയിച്ചു. യുഡിഎഫിലെ സുബൈബയുടെയും രാധയുടെയും പത്രികകളാണ് തള്ളിയത്.
വ്യാജന്മാരെ ഇറക്കി യുഡിഎഫ് പരിഹാസ്യരാവുന്നു
കണ്ണൂര്‍: സ്ഥാനാര്‍ഥികളെയും പിന്തുണക്കുന്നവരെയും കിട്ടാതെ വ്യാജന്മാരെ ഇറക്കി യുഡിഎഫ് പരിഹാസ്യരാവുന്നു. എന്നാല്‍ വ്യാജന്മാരെ ജനങ്ങള്‍ കൈയോടെ പിടികൂടുന്ന കാഴ്ചയാണ് ജില്ലയിലുടനീളം. ഇടതുപക്ഷത്തിന്റെ വിജയത്തിന്റെ മാറ്റുകുറക്കാന്‍ യുഡിഎഫ് സ്വീകരിച്ച മാര്‍ഗം അവര്‍ക്ക് തന്നെ കളങ്കമായി. എല്‍ഡിഎഫ് കോട്ടകളായ പഞ്ചായത്തുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയെന്ന് അഭിമാനിച്ചവര്‍ ഇപ്പോള്‍ തലകുനിച്ചാണ് നടക്കുന്നത്. കോണ്‍ഗ്രസുകാരുടെയും ലീഗുകാരുടെയും സ്ഥാനാര്‍ഥികളായി പത്രിക നല്‍കിയവരില്‍ പലരും ചൊവ്വാഴ്ചയോടെയാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ട വിവരം അറിയുന്നത്. വ്യാജ ഒപ്പിട്ട് സമര്‍പ്പിച്ച പത്രിക കണ്ട് പലരും ഞെട്ടി. ഇതില്‍ നിര്‍ദേശകരായ ഭൂരിഭാഗവും കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. നിര്‍ദേശകരെ കിട്ടാത്തതിനാല്‍ യുഡിഎഫ് വ്യാജ ഒപ്പിടുകയായിരുന്നു.
കഴിഞ്ഞ തവണ മുഴുവന്‍ വാര്‍ഡിലും എല്‍ഡിഎഫ് എതിരില്ലാതെ ജയിച്ച മലപ്പട്ടം പഞ്ചായത്തിലാണ് യുഡിഎഫ് വ്യാജന്മാര്‍ ഇക്കുറി വിലസിയത്. നിര്‍ദേശകരില്‍ ഭൂരിഭാഗവും വ്യാജന്മാരായിരുന്നു. എന്നാല്‍ സൂക്ഷ്മ പരിശോധയ്ക്ക് ശേഷമാണ് പലരും തങ്ങള്‍ നിര്‍ദേശകരാണെന്ന കാര്യം അറിയുന്നത്. ഒമ്പതാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി പി മുഹമ്മദിന്റെ പത്രികയില്‍ നാമനിര്‍ദേശകനായി ഒപ്പിട്ടത് ഇ ആര്‍ ജനാര്‍ദനനാണ്. എന്നാല്‍ ജനാര്‍ദനന് ഈ മുഹമ്മദിനെ അറിയുകയേയില്ല. ജനാര്‍ദനന്റെ വ്യാജ ഒപ്പാണ് പത്രികയിലുള്ളത്. സൂക്ഷ്മ പരിശോധന സമയം കഴിഞ്ഞതിനാല്‍ ജനാര്‍ദനന്‍ ഇതു സംബന്ധിച്ച് കലക്ടര്‍ക്ക് പരാതി നല്‍കി. ഈ സാഹചര്യത്തില്‍ മലപ്പട്ടം പഞ്ചായത്തില്‍ സമര്‍പ്പിച്ച മുഴുവന്‍ പത്രികകളുടെയും സത്യസന്ധത പരിശോധിക്കണമെന്ന് എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ചെറുകുന്ന് എട്ടാം വാര്‍ഡായ അമ്പലപ്പുറത്ത് നിലവിലുള്ള പഞ്ചായത്ത് പ്രസിഡന്റ് കെ വി നാരായണനെതിരെ പത്രിക നല്‍കിയ യുഡിഎഫിലെ പി പി രാമചന്ദ്രനും വ്യാജ നിര്‍ദേശകനെയാണ് രംഗത്തിറക്കിയത്. കല്ലക്കുടിയന്‍ വര്‍ഗീസിന്റെ വ്യാജ ഒപ്പിട്ട പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളുകയായിരുന്നു. കണ്ണപുരം സെന്‍ട്രല്‍ വാര്‍ഡില്‍ നിര്‍ദേശകന്‍ ഇറക്കുമതിയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുസ്ളിംലീഗ് നേതാവ് കൊങ്ങായി മുസ്തഫ തളിപ്പറമ്പ് മുനിസിപ്പാലിറ്റിയില്‍ നല്‍കിയ പത്രികയും തര്‍ക്കത്തിലാണ്. മുസ്തഫ ഉള്‍പ്പെടെ യുഡിഎഫ് സ്ഥാനാര്‍ഥികളില്‍ നല്ലൊരു പങ്കും ക്രിമിനലുകളാണ്.
'ഐ'ക്കാരന് സുധാകര വിഭാഗത്തിന്റെ മര്‍ദനം
പഴയങ്ങാടി: 'ഐ' വിഭാഗക്കാരനായ കോണ്‍ഗ്രസുകാരന് സുധാകരന്‍ ഗ്രൂപ്പുകരുടെ മര്‍ദനം. വെങ്ങരയില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്ക് മൂര്‍ഛിച്ചു. രാഷ്ട്രദീപിക ലേഖകനായ വെങ്ങരയിലെ പൊങ്കാരന്‍ ബാലകൃഷ്ണ (38)നാണ് മര്‍ദനമേറ്റത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക വിഭാഗത്തിനുവേണ്ടി പ്രവര്‍ത്തിക്കരുതെന്നാവശ്യപ്പെട്ടാണ് സുധാകരന്‍ ഗ്രൂപ്പുകാര്‍ വീടിന് സമീപത്തെ റോഡരികില്‍ വച്ച് മര്‍ദിച്ചത്. പരിക്കേറ്റ ബാലകൃഷ്ണന്‍ എരിപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്.
കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം: ഒരു വാര്‍ഡില്‍ 7 പേര്‍ പത്രിക നല്‍കി
വടക്കഞ്ചേരി: കോണ്‍ഗ്രസില്‍ തര്‍ക്കംമുറുകി ഒരുവാര്‍ഡില്‍ ഏഴ് സ്ഥാനര്‍ഥികള്‍ രംഗത്ത്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാനദിനമായ തിങ്കളാഴ്ച ഓരോവാര്‍ഡിലും ഒന്നിലധികം സ്ഥാനര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വടക്കഞ്ചേരിയിലെ 12-ാം വാര്‍ഡില്‍മാത്രം കോണ്‍ഗ്രസിലെ ഏഴ്പേരാണ് മത്സരരംഗത്തുള്ളത്. കോണ്‍ഗ്രസ് ജില്ലാനേതൃത്വം ഇടപെട്ടെങ്കില്ലും പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹിക്കുന്ന എല്ലാവരോടും പത്രിക സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. പത്രിക പിന്‍വലിക്കാനുള്ള ദിവസത്തിനകം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് പറഞ്ഞത്.
ബ്ളോക്ക് കോണ്‍ഗ്രസ് സെക്രട്ടറി എം എസ് അബ്ദുള്‍ഖുദൂസ്, ബ്ളോക്ക് കോണ്‍ഗ്രസ് ഭാരവാഹിയും സിറ്റിങ്മെമ്പറുമായ വി എച്ച് ബഷീര്‍, യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാസെക്രട്ടറി കെ കെ പ്രദീപ്, മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി വി എം ഷമുഖന്‍, മണ്ഡലംഭാരവാഹിയായ വി എ മെയ്തു എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്. ഇതില്‍ ആരാണ് യഥാര്‍ഥസ്ഥാര്‍ഥിയാവുകയെന്ന് ആര്‍ക്കും അറിയില്ല. ഐ ഗ്രൂപ്പുകാര്‍ ചേരിതിരിഞ്ഞ് എത്തിയാണ് പഞ്ചായത്ത് സെക്രട്ടറിക്ക് പത്രികസമര്‍പ്പിച്ചത്. വരുംദിവസങ്ങളില്‍ കോണ്‍ഗ്രസിനുള്ളിലെ തമ്മിത്തല്ല് രൂക്ഷമാകുന്നതിന്റെ സൂചനയാണിത്. സമീപ പഞ്ചായത്തുകളിലും ഗ്രൂപ്പ്തര്‍ക്കം രൂക്ഷമായി തുടരുകയാണ്.
പെരിഞ്ഞനത്ത് കൂട്ടത്തല്ല് കോണ്‍. മണ്ഡലം കമ്മിറ്റി ഓഫീസ് നേതാക്കള്‍ തകര്‍ത്തു
കൊടുങ്ങല്ലൂര്‍: പെരിഞ്ഞനത്ത് യുഡിഎഫ് യോഗത്തിനിടെ കോണ്‍ഗ്രസ് ഐ മണ്ഡലം കമ്മിറ്റി ഓഫീസ് നേതാക്കള്‍ തകര്‍ത്തു. തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൂടിയ യോഗമാണ് കൂട്ടത്തല്ലിലും അക്രമത്തിലും കലാശിച്ചത്. കോണ്‍ഗ്രസ് ഐ പെരിഞ്ഞനം മണ്ഡലം പ്രസിഡന്റിന്റെ രാജിയാവശ്യപ്പെട്ടായിരുന്നു ഏറ്റുമുട്ടല്‍. കടപ്പുറം ബ്ളോക്ക് പഞ്ചായത്ത് ഡിവിഷനില്‍ സ്ഥാനാര്‍ഥികൂടിയായ മണ്ഡലം പ്രസിഡന്റ് കെ വി ചന്ദ്രനെതിരെ മതിലകം ബ്ളോക്ക് പഞ്ചായത്തംഗമായ കോണ്‍ഗ്രസ് നേതാവ് എ ആര്‍ രാധാകൃഷ്ണനും നാമനിര്‍ദേശപത്രിക നല്‍കിയിരുന്നു. പത്രിക പിന്‍വലിക്കണമെങ്കില്‍ കെ വി ചന്ദ്രന്‍ കോണ്‍ഗ്രസ് ഐ മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
ഇതേതുടര്‍ന്ന് പ്രകോപിതനായ ചന്ദ്രന്‍ രാധാകൃഷ്ണനോട് യോഗത്തില്‍ നിന്നിറങ്ങിപോകാന്‍ പറഞ്ഞു. ഇതിനിടെ 13-ാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ വി വി സജേഷിന്റെ പത്രിക പിന്‍വലിക്കുമെന്ന ഭീഷണിയുമുണ്ടായി. യോഗത്തില്‍ നിന്ന് ഇറങ്ങിപോയ രാധാകൃഷ്ണനും, മറ്റൊരു കോണ്‍ഗ്രസ് നേതാവ് ചുള്ളിപറമ്പില്‍ ദാസനും പിന്നീട് ആളുകളെ കൂട്ടി യോഗസ്ഥലത്തെത്തുകയും കസേരകളെടുത്ത് ഓഫീസ് തകര്‍ക്കുകയും പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു. മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ ഒരുക്കമാണെന്ന് കെ വി ചന്ദ്രന്‍ അറിയിച്ചതോടെയാണ് രംഗം ശാന്തമായത്.
വിമതപ്പട്ടികയില്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും ഡികെടിഎഫ് സംസ്ഥാന സെക്രട്ടറിയും
കോന്നി: ജില്ലാ പഞ്ചായത്ത് മലയാലപ്പുഴ ഡിവിഷനിലേക്ക് ഡിസിസി ജനറല്‍ സെക്രട്ടറി കോന്നിയൂര്‍ പികെയും ഡികെടിഎഫ് സംസ്ഥാന സെക്രട്ടറി ജോര്‍ജ് മോഡിയും സ്വതന്ത്ര സ്ഥാനാര്‍ഥികളായി നോമിനേഷന്‍ നല്‍കി. ബാബു ജോര്‍ജാണ് നിലവില്‍ ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി. പട്ടികജാതി സംവരണ മണ്ഡലമായ ഇലന്തൂര്‍ ഡിവിഷനില്‍ ഗ്രൂപ്പുകളിയെത്തുടര്‍ന്ന് സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് റിബലായി മത്സരിക്കുന്നതെന്ന് കോന്നിയൂര്‍ പി കെ പറഞ്ഞു. തന്നെ എതിര്‍ത്ത ഗ്രൂപ്പിലെ പ്രബലനായ ബാബുജോര്‍ജിനെ തനിക്ക് സ്വാധീനമുള്ള മലയാലപ്പുഴ ഡിവിഷനില്‍ പരാജയപ്പെടുത്തുമെന്നും കോന്നിയൂര്‍ പി കെ പറഞ്ഞു. കര്‍ഷകത്തൊഴിലാളികളെയും യൂത്ത്കോണ്‍ഗ്രസുകാരേയും തഴഞ്ഞതില്‍ പ്രതിഷേധിച്ചാണ് ദേശീയ കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ജോര്‍ജ് മോഡി കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. തമ്മലടികൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന കോണ്‍ഗ്രസ് ക്യാമ്പിന് പ്രബലരുടെ വിമതവേഷം പുതിയ തലവേദനയായി.
ചിരിപ്പിച്ച് കൊല്ലും എന്ന് എഴുതിയെങ്കിലും സങ്കടമാണ് തോന്നുന്നത്. ‘പണ്ട് പണ്ട് എന്തൊരു പാര്‍ട്ടിയായിരുന്നു.’
ReplyDeleteഹ ഹ ഏഴോം എന്റെ പഞ്ചായത്താ... അവിടെ ഈ വലതന്മാരുടെ ഒരു തരികിടയും നടക്കില്ല. പൊതുവേ അവിടെ യു ഡി എഫ് കാര്‍ ഇല്ല എന്ന് തന്നെ പറയാം.. ഇന്നുവരെ ആ പഞ്ചായത്ത് എല്‍ ഡി എഫ് മാത്രേ ഭരിചിട്ടുള്ളൂ... ഇപ്പോഴിപ്പോള്‍ മരുന്നിനുപോലും യു ഡി എഫ് കാരില്ല എന്നാ കേട്ടത്...
ReplyDelete