ലോട്ടറി സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യരുടെ വീട്ടിലെത്തിയ വി എസ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു. ആവശ്യപ്പെടുമ്പോഴെല്ലാം ജുഡീഷ്യല്‍ അന്വേഷണം നടത്താനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉമ്മന്‍ചാണ്ടി കേരളത്തോട് മാപ്പുപറയണം
തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് ലോട്ടറി വിവാദം സൃഷ്ടിക്കാന്‍ ശ്രമിച്ച പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി കേരള ജനതയോട് മാപ്പുപറയണമെന്ന് മന്ത്രി ടി എം തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടി ലോട്ടറി മാഫിയക്കുവേണ്ടിയാണ് പ്രവര്‍ത്തിച്ചത്. മുഖ്യമന്ത്രിയായി ചുമതലയേറ്റയുടന്‍ ലോട്ടറി ഡയറക്ടറെ മാറ്റി. ലോട്ടറി കേസില്‍ സര്‍ക്കാരിന്റെ അഭിഭാഷകനെയും മാറ്റിയാണ് ലോട്ടറി മാഫിയയോടുള്ള തന്റെ അനുഭാവം പ്രകടിപ്പിച്ചത്. വാണിജ്യനികുതി വകുപ്പ് നടത്തിയ കണക്കെടുപ്പില്‍ 5,200 കോടിയോളം രൂപ നികുതിയായി സാന്റിയാഗോ മാര്‍ട്ടിനില്‍നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അവര്‍ അപ്പീലിനുപോയി. ലോട്ടറിയിലൂടെ വിറ്റുവരവില്‍ സമ്മാനത്തുക കഴിച്ചുള്ള വരുമാനത്തിന്റെ എട്ടു ശതമാനം നികുതിയായി ഈടാക്കാനാണ് കോടതി നിര്‍ദേശിച്ചത്. ഒരു രൂപയുടെ നികുതിപോലും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈടാക്കിയില്ല. മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിന് ഒരു നോട്ടീസുപോലും അയക്കാനും തയ്യാറായില്ല. മേഘയ്ക്ക് രജിസ്ട്രേഷന്‍ പുതുക്കി നല്‍കുകയായിരുന്നു.
അന്യസംസ്ഥാന ലോട്ടറിയുമായി ബന്ധപ്പെട്ട 544 കേസാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇതില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ കേരള സര്‍ക്കാര്‍ ലോട്ടറി അടക്കം നിരോധിക്കുകയായിരുന്നു. ഇപ്പോള്‍ ആവശ്യപ്പെടുന്ന ജുഡീഷ്യല്‍ അന്വേഷണവും ലോട്ടറി മാഫിയയെ സഹായിക്കാനാണ്. സിങ്വിക്കെതിരെ പരസ്യപ്രസ്താവനയ്ക്ക് തയ്യാറായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ലോട്ടറി മാഫിയക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെടാനുള്ള ആര്‍ജവം കാട്ടണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.
മേഘയില്‍നിന്ന് നികുതി സ്വീകരിച്ചത് കോടതിനിര്‍ദേശത്താല്‍: ഐസക്
ഭൂട്ടാന്‍ ലോട്ടറിയുടെ പ്രൊമോട്ടര്‍ എന്ന് അവകാശപ്പെടുന്ന മേഘ ഡിസ്ട്രിബ്യൂട്ടേഴ്സില്‍നിന്ന് നികുതി സ്വീകരിച്ചത് ഹൈക്കോടതി നിര്‍ദേശപ്രകാരമാണെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. അന്യസംസ്ഥാന ലോട്ടറിവിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റമില്ല. നാടിന്റെ സ്വത്ത് കൊള്ളയടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. സംസ്ഥാനത്തിന്റെ ഈ ആവശ്യം അംഗീകരിച്ച് നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മേഘയില്‍നിന്ന് നികുതി സ്വീകരിക്കാന്‍ കോടതി നിര്‍ദേശിച്ചപ്പോള്‍ അവര്‍ അംഗീകൃത പ്രൊമോട്ടറാണോ എന്ന സംശയം സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിച്ചു. നികുതി വാങ്ങാന്‍ ആവശ്യപ്പെട്ട കോടതി ഏജന്‍സിയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളൊന്നും അന്വേഷിക്കേണ്ടതില്ലെന്ന് ഉത്തരവിട്ടു. ഇപ്പോള്‍ കോടതി വിവരം നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വാണിജ്യനികുതി വകുപ്പിന്റെ പാലക്കാട്ടെ അസിസ്റന്റ് കമീഷണറാണ് മേഘയുടെ അംഗീകാരം സംബന്ധിച്ച് രേഖ ആവശ്യപ്പെട്ടത്. അദ്ദേഹത്തിന് ലഭിച്ച രേഖകള്‍ കോടതിക്ക് നല്‍കി. ഭൂട്ടാന്‍ സര്‍ക്കാര്‍ ലോട്ടറിയുടെ പ്രൊമോട്ടര്‍ എന്ന നിലയില്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിനെയാണ് കേരളത്തില്‍ ചുമതലപ്പെടുത്തിയതെന്ന് പലതവണ കേന്ദ്ര സര്‍ക്കാര്‍ കോടതികളില്‍ ബോധ്യപ്പെടുത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വി ടി ഗോപാലന്‍ ഹൈക്കോടതിയില്‍ ലോട്ടറി മാഫിയക്ക് അനുകൂലമായി വാദിച്ചു. രേഖകള്‍ ഹാജരാക്കണമെന്ന് മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിനോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍, അത് നല്‍കേണ്ടതില്ലെന്ന നിയമോപദേശം നല്‍കിയതും വി ടി ഗോപാലനാണ്. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇടപെടാന്‍ അധികാരമില്ലെന്ന നിയമോപദേശം എഴുതി നല്‍കുകയായിരുന്നു. ലോട്ടറിമാഫിയക്കുവേണ്ടി നിലകൊള്ളുന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികളായാണ് വി ടി ഗോപാലനും അഭിഷേക് സിങ്വിയുമൊക്കെ കോടതിയില്‍ ഹാജരാകുന്നത്.
ബാലാജി ഗ്രൂപ്പില്‍നിന്ന് നികുതി സ്വീകരിച്ചില്ലെന്നാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ബാലാജി ഗ്രൂപ്പില്‍നിന്ന് നികുതി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാഞ്ഞതിനെതുടര്‍ന്ന് അവര്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതി ബാലാജി ഗ്രൂപ്പിന് അനുകൂലമായ ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാര്‍ ഈ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. ഇതിനിടയില്‍ അരുണാചല്‍പ്രദേശ് സര്‍ക്കാര്‍ ലോട്ടറി നിര്‍ത്തുകയായിരുന്നു. പിന്നീട് ബാലാജി ഗ്രൂപ്പ് നികുതി സ്വീകരിക്കണമെന്ന ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചിട്ടില്ലെന്നും തോമസ് ഐസക് പറഞ്ഞു.
കേന്ദ്രത്തിനൊന്നും ചെയ്യാനില്ല: വയലാര്‍ രവി
ലോട്ടറിവിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. ഇതു സംബന്ധിച്ച് കേന്ദ്രനിയമം നിലവിലുണ്ട്. ഇതിന്റെ അടിസഥാനത്തില്‍ മാത്രമേ പ്രവര്‍ത്തിക്കാനാകൂ. ഒരോ സംസ്ഥാനത്തിനുവേണ്ടിയും ഒരോ നിയമം ഉണ്ടാക്കാനാകില്ലെന്ന് തിരുവനന്തപുരം പ്രസ് ക്ളബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ രവി പറഞ്ഞു.
അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കണമോ വേണ്ടയോ എന്നൊക്കെയുള്ള കാര്യം വേറെ വിഷയങ്ങളാണ്. ലോട്ടറിമാഫയക്കുവേണ്ടി കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി വന്നത് വക്കീല്‍ എന്ന നിലയിലാണ്. അദ്ദേഹത്തെ കൊണ്ടു വന്നതിനുപിന്നില്‍ മന്ത്രി തോമസ് ഐസക്കിന്റെ ഗൂഢാലോചനയുണ്ട്.
ഐസക് വിചാരിച്ചാല്‍ വഴിതെറ്റിക്കാവുന്ന ആളാണോ സിങ്വി എന്ന ചോദ്യത്തിന് ഡല്‍ഹിയില്‍ ഇരിക്കുന്ന ആള്‍ ഒന്നും അറിയാതെ എത്തുകയായിരുന്നെന്നായിരുന്നു മറുപടി. ഒരുപാട് വക്കീലന്മാര്‍ കോഗ്രസിലുണ്ട്. അവരൊക്കെ കേസ് വാദിക്കാന്‍ പോകുമ്പോള്‍ എഐസിസിയോടു ചോദിക്കാറില്ല. സിങ്വി ചെയ്തത് തെറ്റാണ്. അതിന് താല്‍ക്കാലികമായ അച്ചടക്ക നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങുമോ എന്ന ചോദ്യത്തിന് കോഗ്രസില്‍ ഒന്നും അസംഭവ്യമല്ലെന്നായിരുന്നു മറുപടി.
ദേശാഭിമാനി 101010
ലോട്ടറി സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യരുടെ വീട്ടിലെത്തിയ വി എസ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു. ആവശ്യപ്പെടുമ്പോഴെല്ലാം ജുഡീഷ്യല്‍ അന്വേഷണം നടത്താനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ReplyDelete