Monday, October 4, 2010

ഗെയിംസ്: ആയിരക്കണക്കിന് യാചകരെ ഒഴിപ്പിച്ചു

കോമണ്‍വെല്‍ത്ത് ഗെയിംസിനായി ഡല്‍ഹി നഗരംവൃത്തിയാക്കാന്‍ ആയിരക്കണക്കണക്കിന് യാചകരെ ഒഴിപ്പിച്ചു. ആഴ്ചകളായി നടപ്പാക്കിവരുന്ന ശുചീകരണപ്രവൃത്തിയുടെ ഭാഗമായി കഴിഞ്ഞ രണ്ടു ദിവസത്തിനിടെയാണ് യാചകരെ പൂര്‍ണമായും ഒഴിവാക്കിയത്. ഇവരെ എവിടേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരോ ഡല്‍ഹി പൊലീസോ തയ്യാറല്ല. ഇതിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഡല്‍ഹിയില്‍നിന്ന് അപ്രത്യക്ഷരായത് ആയിരക്കണക്കിന് ഭിക്ഷാടകരാണ്. കൊണാട്ട് പ്ളേസിലെ ഹനുമാന്‍ക്ഷേത്രം, നിസാമുദീന്‍ ദര്‍ഗ, യമുന ബസാര്‍, കാളിബാരി മാര്‍ഗ്, അരുണ അസഫലി റോഡ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഭിക്ഷാടകരുടെ തിരക്കായിരുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവനുസരിച്ച് പൊലീസുകാര്‍ ഇവരെയെല്ലാം അന്യസംസ്ഥാനങ്ങളിലേക്ക് ട്രെയിനില്‍ കയറ്റിയയച്ചെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. ചില മേഖലകളില്‍നിന്ന് കന്നുകാലികളെയെന്നപോലെ യാചകരെ ട്രക്കില്‍ കുത്തിനിറച്ച് എവിടേക്കോ കൊണ്ടുപോയി. ഗെയിംസ് കഴിയുന്നതുവരെ ഡല്‍ഹിയില്‍ കണ്ടുപോകരുതെന്നാണ് പൊലീസിന്റെ താക്കീത്. ദാരിദ്ര്യവും പട്ടിണിയും പരിഹരിക്കാനാവാത്ത ഭരണാധികാരികള്‍ അത് മറയ്ക്കാന്‍ നടത്തുന്ന ക്രൂരത പൊറുക്കാനാകില്ലെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് ഗെയിംസിന് മുന്നോടിയായി യാചകരെയും തെരുവില്‍ ഉറങ്ങുന്നവരെയും ഒഴിപ്പിക്കാന്‍ തുടങ്ങിയത്. 1959ലെ യാചകനിരോധന നിയമം ഉപയോഗിച്ചുള്ള വേട്ടയാടലിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് പദ്ധതി നടപ്പാക്കുന്നത് സാവധാനത്തിലായി. ആകെ 12 താവളമാണ് യാചകരെ പാര്‍പ്പിക്കാന്‍ ഡല്‍ഹിയില്‍ ഉള്ളത്. ഇതിലെല്ലാംകൂടി പരമാവധി 2200 പേര്‍ക്ക് കഴിയാം. ബാക്കി യാചകരെ എവിടേക്ക് മാറ്റിയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. നഗരം വൃത്തിയാക്കുന്നതിന്റെ ചുമതല ഡല്‍ഹി പൊലീസിനാണെന്നും ഇക്കാര്യം അവരോട് ചോദിക്കണമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും യാചകനിരോധനം നടപ്പാക്കാന്‍ സാമൂഹ്യക്ഷേമ മന്ത്രാലയത്തിന് 25 ഉദ്യോഗസ്ഥരെ വിട്ടുകൊടുക്കുക മാത്രമാണ് ചെയ്തതെന്നും ഡല്‍ഹി പൊലീസ് വക്താവ് രാജന്‍ ഭഗത് വ്യക്തമാക്കി. സാമൂഹ്യക്ഷേമവകുപ്പിന്റെതന്നെ കണക്കനുസരിച്ച് ഡല്‍ഹിയില്‍ 60,000 യാചകരുണ്ട്. ഇതില്‍ മൂന്നിലൊന്നും പതിനെട്ട് വയസ്സിന് താഴെയുള്ളവരാണ്. 30 ശതമാനം സ്ത്രീകളും ഉണ്ടെന്നാണ് കണക്ക്.
(വിജേഷ് ചൂടല്‍)

യഥാര്‍ഥ ഇന്ത്യ മതിലിനപ്പുറം
കോമണ്‍ലൂട്ട് ഗെയിംസ്: ബള്‍ബ് മാറ്റാന്‍ എത്രപേര്‍ വേണം?
കോമണ്‍‌വെല്‍ത്ത് ഗെയിംസ്: മുഖംമിനുക്കാന്‍ പാവങ്ങളെ നാടുകടത്തുന്നു

3 comments:

  1. കോമണ്‍വെല്‍ത്ത് ഗെയിംസിനായി ഡല്‍ഹി നഗരംവൃത്തിയാക്കാന്‍ ആയിരക്കണക്കണക്കിന് യാചകരെ ഒഴിപ്പിച്ചു. ആഴ്ചകളായി നടപ്പാക്കിവരുന്ന ശുചീകരണപ്രവൃത്തിയുടെ ഭാഗമായി കഴിഞ്ഞ രണ്ടു ദിവസത്തിനിടെയാണ് യാചകരെ പൂര്‍ണമായും ഒഴിവാക്കിയത്. ഇവരെ എവിടേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരോ ഡല്‍ഹി പൊലീസോ തയ്യാറല്ല. ഇതിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഡല്‍ഹിയില്‍നിന്ന് അപ്രത്യക്ഷരായത് ആയിരക്കണക്കിന് ഭിക്ഷാടകരാണ്. കൊണാട്ട് പ്ളേസിലെ ഹനുമാന്‍ക്ഷേത്രം, നിസാമുദീന്‍ ദര്‍ഗ, യമുന ബസാര്‍, കാളിബാരി മാര്‍ഗ്, അരുണ അസഫലി റോഡ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഭിക്ഷാടകരുടെ തിരക്കായിരുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവനുസരിച്ച് പൊലീസുകാര്‍ ഇവരെയെല്ലാം അന്യസംസ്ഥാനങ്ങളിലേക്ക് ട്രെയിനില്‍ കയറ്റിയയച്ചെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. ചില മേഖലകളില്‍നിന്ന് കന്നുകാലികളെയെന്നപോലെ യാചകരെ ട്രക്കില്‍ കുത്തിനിറച്ച് എവിടേക്കോ കൊണ്ടുപോയി. ഗെയിംസ് കഴിയുന്നതുവരെ ഡല്‍ഹിയില്‍ കണ്ടുപോകരുതെന്നാണ് പൊലീസിന്റെ താക്കീത്. ദാരിദ്ര്യവും പട്ടിണിയും പരിഹരിക്കാനാവാത്ത ഭരണാധികാരികള്‍ അത് മറയ്ക്കാന്‍ നടത്തുന്ന ക്രൂരത പൊറുക്കാനാകില്ലെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു.

    ReplyDelete
  2. begging is a business in India......in kerala itself bulk people are coming for begging from tamilnadu .......

    ReplyDelete
  3. മോന്‍ ചത്താലും വേണ്ടീല ,മരുമോളുടെ കണ്ണീരു കണ്ടാല്‍ മതീ..

    ReplyDelete