Wednesday, October 6, 2010

മറ്റൊരു കോലീബി വാര്‍ത്ത

ചേലക്കരയിലും എടവിലങ്ങിലും കോ-ലീ-ബി സഖ്യം

തൃശൂര്‍: പരാജയഭീതി പൂണ്ട കോണ്‍ഗ്രസും ലീഗും ജില്ലയില്‍ പലയിടങ്ങളിലും ബിജെപിയുമായി തെരഞ്ഞെടുപ്പു ധാരണയില്‍. ചേലക്കര മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും കൊടുങ്ങല്ലൂരില്‍ എടവിലങ്ങിലുമാണ് പരസ്യധാരണ. പരസ്പരം സ്ഥാനാര്‍ഥിയെ നിര്‍ത്താതെയും സ്വതന്ത്ര വേഷത്തിലുമാണ് ഈ കോ-ലീ-ബി കൂട്ടുകെട്ട്. വിമത വിഭാഗം ശക്തിപ്പെട്ടതോടെ നിലയില്ലാക്കയത്തിലായ ബിജെപിക്ക് പിടിച്ചുനില്‍ക്കാനുള്ള അവസാന കച്ചിത്തുരുമ്പാണ് സഖ്യം. എന്നാല്‍ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ മുന്നണിയിലും പാര്‍ടികളിലും കടുത്ത പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ബിജെപി- കോണ്‍ഗ്രസ് അവിശുദ്ധസഖ്യത്തില്‍ പ്രതിഷേധിച്ച് ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ റിബലുകളാകുന്ന ചിത്രമാണ് എടവിലങ്ങില്‍. എന്നാല്‍ കോണ്‍ഗ്രസ് ബിജെപി സഖ്യത്തില്‍ പ്രതിഷേധിച്ച് അഞ്ച് സീറ്റില്‍ സ്ഥനാര്‍ഥിയെ നിര്‍ത്തുമെന്ന് വാര്‍ത്താ സമ്മേളനം വിളിച്ച് പ്രഖ്യാപനം നടത്തിയ ലീഗ് പേരിന് ഒരു സീറ്റില്‍ മാത്രമാണ് ഇവിടെ പത്രിക നല്‍കിയത്. ഇതോടെ ധാരണ പരസ്യമായി.

ചേലക്കര മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി വള്ളത്തോള്‍നഗര്‍ നാലാംവാര്‍ഡില്‍ താമര ചിഹ്നത്തില്‍ മത്സരിച്ച ശിവരാമന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അതേ വാര്‍ഡില്‍ മത്സരിക്കുന്നത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വള്ളത്തോള്‍ നഗറില്‍ ലീഗ് മത്സരിക്കുന്ന നാല് സീറ്റിലും പാര്‍ടി ചിഹ്നം ഉപേക്ഷിച്ചു. നിലവില്‍ മുഴുവന്‍ പഞ്ചായത്തുകളും ബ്ളോക്ക് പഞ്ചായത്തും എല്‍ഡിഎഫ് ഭരിക്കുന്ന ചേലക്കര മണ്ഡലത്തില്‍ തിരുവില്വാമല, പാഞ്ഞാള്‍, കൊണ്ടാഴി, വരവൂര്‍, വള്ളത്തോള്‍നഗര്‍, മുള്ളൂര്‍ക്കര, ചേലക്കര, ദേശമംഗലം, പഴയന്നൂര്‍ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ്, ലീഗ്, ബിജെപി കക്ഷികള്‍ മറയില്ലാതെ വോട്ടുകച്ചവടം നടത്തുന്നതിന് ഒരുങ്ങിയിരിക്കയാണ്.

14 വാര്‍ഡുള്ള മുള്ളൂര്‍ക്കര പഞ്ചായത്തില്‍ നാല് വാര്‍ഡിലേക്കും 22 വാര്‍ഡുള്ള ചേലക്കരയില്‍ പത്ത് വാര്‍ഡിലും 22 വാര്‍ഡുള്ള പഴയന്നൂരില്‍ ഏഴും 17 വാര്‍ഡുള്ള തിരുവില്വാമലയില്‍ പതിമൂന്നും 15 വാര്‍ഡുള്ള കൊണ്ടാഴിയില്‍ ഒമ്പതും 16 വാര്‍ഡുള്ള പാഞ്ഞാളില്‍ 11ഉം സീറ്റില്‍ മാത്രമാണ്് ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുള്ളത്. ദേശമംഗലത്ത് 15 വാര്‍ഡുകളില്‍ ഏഴെണ്ണത്തിലും വരവൂരില്‍ 12 എണ്ണത്തിലും മാത്രമാണ് ബിജെപി സ്ഥാനാര്‍ഥികള്‍. പരസ്പരം വോട്ട് മറിച്ചുവില്‍ക്കാനാണ് ബിജെപിയുമായി ധാരണയായിട്ടുള്ളത്. വരവൂര്‍ പഞ്ചായത്തിലെ 14 വാര്‍ഡില്‍ ഒന്നില്‍പ്പോലും കൈപ്പത്തിയിലോ കോണിയിലോ മത്സരിക്കാനില്ലാതെ മാങ്ങാ ചിഹ്നത്തില്‍ സ്വതന്ത്രരായി മത്സരിക്കുകയാണ് കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍. കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റായ നാലാം വാര്‍ഡിലെ സ്ഥാനാര്‍ഥി എം വീരചന്ദ്രനും പത്താം വാര്‍ഡിലെ സ്ഥാനാര്‍ഥിയായ മുസ്ളിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍കാദറുമുള്‍പ്പെടെ നേതാക്കള്‍പോലും സ്വന്തം ചിഹ്നം ഉപേക്ഷിച്ച് മാങ്ങ ചിഹ്നവുമായി രംഗപ്രവേശം ചെയ്തത് ബിജെപിവോട്ട് വാങ്ങാനാണെന്ന് വ്യക്തമായിട്ടുണ്ട്.

deshabhimani 06102010

4 comments:

  1. പരാജയഭീതി പൂണ്ട കോണ്‍ഗ്രസും ലീഗും ജില്ലയില്‍ പലയിടങ്ങളിലും ബിജെപിയുമായി തെരഞ്ഞെടുപ്പു ധാരണയില്‍. ചേലക്കര മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും കൊടുങ്ങല്ലൂരില്‍ എടവിലങ്ങിലുമാണ് പരസ്യധാരണ. പരസ്പരം സ്ഥാനാര്‍ഥിയെ നിര്‍ത്താതെയും സ്വതന്ത്ര വേഷത്തിലുമാണ് ഈ കോ-ലീ-ബി കൂട്ടുകെട്ട്. വിമത വിഭാഗം ശക്തിപ്പെട്ടതോടെ നിലയില്ലാക്കയത്തിലായ ബിജെപിക്ക് പിടിച്ചുനില്‍ക്കാനുള്ള അവസാന കച്ചിത്തുരുമ്പാണ് സഖ്യം. എന്നാല്‍ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ മുന്നണിയിലും പാര്‍ടികളിലും കടുത്ത പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ബിജെപി- കോണ്‍ഗ്രസ് അവിശുദ്ധസഖ്യത്തില്‍ പ്രതിഷേധിച്ച് ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ റിബലുകളാകുന്ന ചിത്രമാണ് എടവിലങ്ങില്‍. എന്നാല്‍ കോണ്‍ഗ്രസ് ബിജെപി സഖ്യത്തില്‍ പ്രതിഷേധിച്ച് അഞ്ച് സീറ്റില്‍ സ്ഥനാര്‍ഥിയെ നിര്‍ത്തുമെന്ന് വാര്‍ത്താ സമ്മേളനം വിളിച്ച് പ്രഖ്യാപനം നടത്തിയ ലീഗ് പേരിന് ഒരു സീറ്റില്‍ മാത്രമാണ് ഇവിടെ പത്രിക നല്‍കിയത്. ഇതോടെ ധാരണ പരസ്യമായി.

    ReplyDelete
  2. മലപ്പുറം: റിബല്‍ ശല്യം നേരിടുന്ന പൊന്മള പഞ്ചായത്തില്‍ കോഗ്രസും മുസ്ളിംലീഗും ബിജെപിയും ധാരണയിലെത്തി. ധാരണ പ്രകാരം ആറ്, എട്ട്, 15, 16 വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു. ഇതിനു പകരം മണ്ണഴി ഏഴാം വാര്‍ഡില്‍ ബിജെപി സ്വീകാര്യയായ പൊതു സ്ഥാനാര്‍ഥി മത്സരിക്കും. വി എം ലീലാവതിയാണ് വാര്‍ഡിലെ സ്ഥാനാര്‍ഥി. 12-ാം വാര്‍ഡില്‍ മാത്രമാണ് ബിജെപി ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയുള്ളത്. മറ്റ് വാര്‍ഡുകളില്‍ ബിജെപി വോട്ടുകള്‍ കോഗ്രസ്, ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് നല്‍കും. അതേ സമയം ഏഴാം വാര്‍ഡ് സ്ഥാനാര്‍ഥി ലീലാവതി വിജയിച്ചാല്‍ ബിജെപി അംഗമായാണ് അറിയപ്പെടുക. പഞ്ചായത്തിലെ മിക്ക വാര്‍ഡുകളിലും റിബല്‍ സ്ഥാനാര്‍ഥികള്‍ സജീവമായതോടെ യുഡിഎഫ് സംവിധാനം തകര്‍ന്നത്.

    ReplyDelete
  3. ധാരണ പ്രകാരം മുസ്ളിംലീഗ് 11 സീറ്റിലും കോഗ്രസ് ഏഴ് സീറ്റിലും മത്സരിക്കം. ഇതില്‍ കോഗ്രസിന് ലഭിച്ച സീറ്റുകളിലൊന്ന് ബിജെപി സ്വതന്ത്രന് നല്‍കുകയായിരുന്നു. അതേ സമയം കോഗ്രസും ലീഗും പല വാര്‍ഡുകളിലും പരസ്പരം കൊമ്പുകോര്‍ക്കുകയാണ്. വാര്‍ഡ് എട്ട് ചേങ്ങോട്ടൂരില്‍ കോഗ്രസിന്റെ സീറ്റാണെങ്കിലും മുസ്ളിം ലീഗ് വാര്‍ഡ് കമ്മിറ്റി സെക്രട്ടറികാട്ടിക്കുളങ്ങര ബഷീര്‍ സ്വതന്ത്രനായി വോട്ട്പിടുത്തം തുടങ്ങി. 17-ാം വാര്‍ഡില്‍ കോഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ച ഹസീന കാസിമിനെ ഒന്നാം വാര്‍ഡില്‍ ലീഗ് കോണി ചിഹ്നത്തില്‍ മത്സരിപ്പിക്കുന്നതില്‍ കോഗ്രസ് പ്രതിഷേധത്തിലാണ്. 18ാം വാര്‍ഡിലും ലീഗ് റിബല്‍ രംഗത്തുണ്ട്. മുസ്ളിംലീഗ് കോട്ടയായ ചാപ്പനങ്ങാടിയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് എംഎസ്എഫ് പഞ്ചായത്ത് ഭാരവാഹി വഹാബുദ്ദീന്‍ റിബല്‍ സ്ഥാനാര്‍ഥിയായി പ്രവര്‍ത്തനം തുടങ്ങി. 16-ാം വാര്‍ഡില്‍ പി പി മുനീര്‍ റിബലായി മത്സരിക്കുന്നു. റിബല്‍ ശല്യത്തെ മറികടക്കാന്‍ കൂടിയാണ് ഇപ്പോള്‍ ബിജെപിയെ കൂട്ടുപിടിക്കുക എന്ന തന്ത്രം കണ്ടെത്തിയത്.

    ReplyDelete
  4. കൊടുവായൂരില്‍ കോ -ലീ -ബി സഖ്യം

    കൊല്ലങ്കോട്: കൊടുവായൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് -ബിജെപി- ലീഗ് സഖ്യം എല്‍ഡിഎഫിനെതിരെ മത്സര രംഗത്ത്. 5,6,8 വാര്‍ഡുകളില്‍ ലീഗ് കോണി ചിഹ്നം ഉപേക്ഷിച്ച് ഉദയസൂര്യന്‍ ചിഹ്നത്തില്‍ മത്സരിക്കുന്നു. 7, 13 വാര്‍ഡുകളില്‍ കായ്ഫലമുള്ള തെങ്ങ് ചിഹ്നത്തിലാണ് ബിജെപി മത്സരിക്കുന്നത്. മറ്റ് വാര്‍ഡുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ സഹായിക്കുന്നു. പഞ്ചായത്തിലെ രണ്ട് ബ്ളോക്ക് ഡിവിഷനുകളിലും ബിജെപി സഥാനാര്‍ഥികളെ നിര്‍ത്താത്ത യുഡിഎഫിനെ സഹായിക്കുന്നു. എന്നാല്‍, ലീഗ് കോണിചിഹ്നം ഉപേക്ഷിച്ച് സ്വതന്ത്രന്മാരെ നിര്‍ത്തിയതും ബിജെപിക്ക് ചില വാര്‍ഡുകളില്‍ പിന്തുണ നല്‍കുന്നതും ലീഗ് അണികളില്‍ അതൃപ്തിയും പ്രതിഷേധവും ഉണ്ടാക്കിയിട്ടുണ്ട

    ReplyDelete