പേട്ട ജങ്ഷനില്‍നിന്ന് കൈതമുക്ക് ഭാഗത്തേക്ക് കടക്കുന്ന റോഡിന്റെ വലതുവശത്താണ് സ്റ്റേജ് കെട്ടിയത്. റോഡുവശത്ത് കസേരയും നിരത്തി. വൈകിട്ട് അഞ്ചിനാണ് യോഗം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത്. ഏഴോടെ ആരംഭിച്ചു. ആദ്യ ഊഴം ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ഗോപിനാഥനായിരുന്നു. അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ നിരവധി തവണ ഇതുവഴിയുളള ഗതാഗതത്തിനു തടസ്സം നേരിട്ടു. തുടര്‍ന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ജിഎസ് ബാബുവും ശശി തരൂര്‍ എംപിയും സംസാരിച്ചു. എട്ടേകാലോടെ കേന്ദ്രമന്ത്രി വയലാര്‍ രവി എത്തി. പ്രവര്‍ത്തകര്‍ റോഡില്‍ കൂട്ടമായി നിന്നത് അടിക്കടി ഗതാഗതതടസ്സവും ഉണ്ടാക്കി.
കേന്ദ്രമന്ത്രിപദം ഉപയോഗിച്ച് വയലാര്‍ രവി കോടതിവിധിയും തെരഞ്ഞെടുപ്പു ചട്ടവും ലംഘിച്ചിരിക്കുകയണെന്ന് നഗരസഭാ തെരഞ്ഞെടുപ്പു കമ്മിറ്റി എല്‍ഡിഎഫ് കണ്‍വീനര്‍ വി ശിവന്‍കുട്ടി എംഎല്‍എ പറഞ്ഞു. സംഭവത്തെക്കുറിച്ചും നിയമം ലംഘിച്ച് പങ്കെടുത്ത സ്ഥാനാര്‍ഥികളെ കുറിച്ചും സംസ്ഥാന ഇലക്ഷന്‍ കമീഷനു പരാതി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
ദേശാഭിമാനി 101010
പൊതുനിരത്തില്‍ യോഗങ്ങള്‍ നടത്താന്‍ പാടില്ലെന്ന ഹൈക്കോടതി വിധി ലംഘിച്ച് യുഡിഎഫ് സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്തത് കേന്ദ്രമന്ത്രി വയലാര്‍ രവി. ശനിയാഴ്ച പേട്ട ജങ്ഷനില്‍ യുഡിഎഫ് നടത്തിയ സ്ഥാനാര്‍ഥി സംഗമവേദിയാണ് കോടതി ലംഘനത്തിനു കാരണമായിട്ടുള്ളത്. തെരഞ്ഞെടുപ്പു സമയത്ത് പൊതുനിരത്തില്‍ സ്റ്റേജ് നിര്‍മിക്കാന്‍ പാടില്ലെന്ന നിയമവും നിലനില്‍ക്കുന്നു. വയലാര്‍ രവി ഉദ്ഘാടനംചെയ്ത യോഗത്തില്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കെപിസിസി അംഗവും വനിതകളടക്കം 13 സ്ഥാനാര്‍ഥികളും പങ്കെടുത്തു. ശശിതരൂര്‍ എംപിയും ഡിസിസി പ്രസിഡന്റ് വി എസ് ശിവകുമാര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും വേദി പങ്കിട്ടു.
ReplyDelete