കൊല്ലം: 'ഒറിജിനല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ കണ്ടുപിടിക്കുന്നവര്‍ക്ക് സമ്മാനം'. ജില്ലയിലെ ചില വാര്‍ഡുകളില്‍ ഇത്തരമൊരു പരസ്യം കണ്ടാല്‍ ആരും അത്ഭുതപ്പെടരുത്. നാഥനില്ലാക്കളരിയായ യുഡിഎഫുണ്ടെങ്കില്‍ തെരഞ്ഞെടുപ്പു കളരിയില്‍ ഇതും ഇതിനപ്പുറവും കാണാം. എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള ചുവരെഴുത്തും പോസ്റ്ററും ധാരാളം കാണുന്നവരാണ് വോട്ടര്‍മാര്‍. എന്നാല്‍, യുഡിഎഫ് ഔദ്യോഗിക സ്ഥാനാര്‍ഥികളായിത്തന്നെ ഒരുവാര്‍ഡില്‍ രണ്ടുപേര്‍ മത്സരിക്കുമ്പോള്‍ കുഴങ്ങുന്നത് സ്ഥാനാര്‍ഥികളല്ല, വോട്ടര്‍മാരാണ്. കോണ്‍ഗ്രസിന്റെ ഔദ്യോഗികചിഹ്നമായ കൈപ്പത്തിയിലും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ ഔദ്യോഗിക ചിഹ്നമായ രണ്ടിലയിലും മത്സരിക്കുന്നവരാണ് ചില വാര്‍ഡുകളില്‍ ഒരേപോലെ യുഡിഎഫ് സ്ഥാനാര്‍ഥികളായി രംഗത്തെത്തുന്നത്.
മുഖത്തല ബ്ളോക്കിലെ തൃക്കോവില്‍വട്ടം ഡിവിഷന്‍ ഇതിനൊരു തെളിവാണ്. കേരള കോണ്‍ഗ്രസ് എമ്മിന്റെ കൈവശമിരുന്ന കുരീപ്പള്ളി ഡിവിഷന്‍ വിട്ടുകൊടുക്കുമ്പോള്‍ പകരം തൃക്കോവില്‍വട്ടം നല്‍കുമെന്നായിരുന്നു കോണ്‍ഗ്രസുമായുണ്ടാക്കിയ ധാരണ. ധാരണയെതുടര്‍ന്ന് കുരീപ്പള്ളിയിലെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു. പകരം തൃക്കോവില്‍വട്ടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചില്ലെന്നു മാത്രമല്ല ഡിസിസിയിലെത്തി കൈപ്പത്തി ചിഹ്നം വാങ്ങി വരണാധികാരിക്ക് സമര്‍പ്പിക്കുകയും ചെയ്തു. വഞ്ചന തിരിച്ചറിഞ്ഞ തൃക്കോവില്‍വട്ടത്തെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയും പിന്മാറിയില്ല. ഇതോടെ തൃക്കോവില്‍വട്ടത്ത് രണ്ട് യുഡിഎഫ് സ്ഥാനാര്‍ഥികളുണ്ടാകുകയും കുരീപ്പള്ളിയില്‍ കേരള കോണ്‍ഗ്രസ് മാണി സ്ഥാനാര്‍ഥി പുറത്താകുകയുമായിരുന്നു.
പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ മൂന്നാംവാര്‍ഡിലും സ്ഥിതി വ്യത്യസ്തമല്ല. യുഡിഎഫ് സ്ഥാനാര്‍ഥികളായി കേരള കോണ്‍ഗ്രസ് എം നേതാവ് ഉഷാലയം ശിവരാജനും യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഡാര്‍വിനും തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. ജില്ലയിലെ നിരവധി വാര്‍ഡുകളില്‍ സമാനമത്സരം നടക്കുകയാണ്.
ദേശാഭിമാനി 09102010
'ഒറിജിനല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ കണ്ടുപിടിക്കുന്നവര്‍ക്ക് സമ്മാനം'. ജില്ലയിലെ ചില വാര്‍ഡുകളില്‍ ഇത്തരമൊരു പരസ്യം കണ്ടാല്‍ ആരും അത്ഭുതപ്പെടരുത്. നാഥനില്ലാക്കളരിയായ യുഡിഎഫുണ്ടെങ്കില്‍ തെരഞ്ഞെടുപ്പു കളരിയില്‍ ഇതും ഇതിനപ്പുറവും കാണാം. എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള ചുവരെഴുത്തും പോസ്റ്ററും ധാരാളം കാണുന്നവരാണ് വോട്ടര്‍മാര്‍. എന്നാല്‍, യുഡിഎഫ് ഔദ്യോഗിക സ്ഥാനാര്‍ഥികളായിത്തന്നെ ഒരുവാര്‍ഡില്‍ രണ്ടുപേര്‍ മത്സരിക്കുമ്പോള്‍ കുഴങ്ങുന്നത് സ്ഥാനാര്‍ഥികളല്ല, വോട്ടര്‍മാരാണ്. കോണ്‍ഗ്രസിന്റെ ഔദ്യോഗികചിഹ്നമായ കൈപ്പത്തിയിലും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ ഔദ്യോഗിക ചിഹ്നമായ രണ്ടിലയിലും മത്സരിക്കുന്നവരാണ് ചില വാര്‍ഡുകളില്‍ ഒരേപോലെ യുഡിഎഫ് സ്ഥാനാര്‍ഥികളായി രംഗത്തെത്തുന്നത്.
ReplyDelete