ലോട്ടറി മാഫിയക്കുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വിയുടെ വക്കീല്‍ ഫീസ് നല്‍കിയതും സാന്റിയാഗോ മാര്‍ട്ടിന്റെ സ്ഥാപനത്തിന്റെ അക്കൌണ്ടില്‍നിന്ന്. മാര്‍ട്ടിനും ലോട്ടറി വ്യാപാരികളായ ബാലാജി ഗ്രൂപ്പും പങ്കാളിയായ എം ജെ അസോസിയേറ്റ്സിന്റെ പേരിലുള്ള പാലക്കാട്ടെ ബാങ്ക് അക്കൌണ്ടില്‍നിന്നാണ് സിങ്വിക്ക് പ്രതിഫലമായി 90 ലക്ഷം രൂപ നല്‍കിയത്. ഒക്ടോബര്‍ അഞ്ചിനാണ് തുക മാറ്റിയത്. മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ എസ്എസ് മ്യൂസിക്കിന്റെ അക്കൌണ്ടില്‍നിന്നാണ് സിങ്വിയുടെ നക്ഷത്രഹോട്ടല്‍വാസത്തിന്റെ ചെലവുകള്‍ നല്‍കിയത്. ഇത് വിവാദമായതിനു പിന്നാലെയാണ് മാര്‍ട്ടിന്‍തന്നെ വന്‍തുക പ്രതിഫലം നല്‍കിയതും പുറത്തുവരുന്നത്.
ലോട്ടറി കേസില്‍ ഭുട്ടാന്‍ സര്‍ക്കാരിനു വേണ്ടിയാണ് ഹാജരാകുന്നതെന്നാണ് സിങ്വി അവകാശപ്പെട്ടിരുന്നത്. എന്നാല്‍, കൊച്ചിയിലെ അദ്ദേഹത്തിന്റെ ഹോട്ടല്‍ ബില്ലും യാത്രാച്ചെലവും മാര്‍ട്ടിന്റെ സ്ഥാപനം നല്‍കിയ വിവരം പുറത്തായതോടെ ആ വാദം പൊളിഞ്ഞു. അതിനു പിന്നാലെയാണ് സിങ്വിയുടെ വക്കീല്‍ഫീസും മാര്‍ട്ടിന്‍തന്നെ നല്‍കിയതിന്റെ വിവരം പുറത്തുവരുന്നത്. പാലക്കാട്ടെ യൂണിയന്‍ ബാങ്കില്‍ എം ജെ അസോസിയേറ്റ്സിന്റെ പേരിലുള്ള അക്കൌണ്ടില്‍നിന്ന് പണം മാര്‍ട്ടിന്റെ വിശ്വസ്തനും തൃശൂര്‍ ആസ്ഥാനമായ അമ്മ അസോസിയേറ്റ്സിന്റെ ഉടമയുമായ അറുമുഖന്റെ അക്കൌണ്ടിലേക്ക് ആദ്യം മാറ്റി. സിങ്വി ഹാജരായ കേസിലെ കക്ഷികൂടിയായ അറുമുഖന്റെ അക്കൌണ്ടില്‍നിന്നാണ് 90 ലക്ഷം സിങ്വിക്ക് നല്‍കിയത്. ഈയാഴ്ച ആദ്യമായിരുന്നു കൈമാറ്റം. സിങ്വി കൊച്ചിയിലെത്തിയപ്പോള്‍ പൂര്‍ണസമയവും അറുമുഖന്‍ ഒപ്പമുണ്ടായിരുന്നു.
മാര്‍ട്ടിന് 51 ശതമാനം ഓഹരി ഉടമസ്ഥതയുള്ളതിനാല്‍ മേഘയുടെ ഇടപാടുകളെല്ലാം ഇപ്പോഴും എം ജെ അസോസിയേറ്റ്സിന്റെ പേരിലാണ്. ബാലാജിയുമായുള്ള കേസും സിങ്വി വിവാദവും കത്തിനിന്നതിനാലാണ് വക്കീല്‍ഫീസ് നേരിട്ടു നല്‍കാതിരുന്നത്. ഇത്രയും വലിയ തുക ഒറ്റയടിക്ക് നല്‍കുന്നതിലെ വിവാദവും ഭയന്നു. 10 ലക്ഷത്തില്‍ താഴെ ഫീസാണ് സുപ്രീംകോടതി കേസുകള്‍ക്കുപോലും സിങ്വി വാങ്ങിയിരുന്നത്. ഐലന്‍ഡിലെ താജ് മലബാറില്‍ സിങ്വിയുടെ മൂന്നു ദിവസത്തെ വാസത്തിനും യാത്രയ്ക്കും ചെലവായ 65,533 രൂപയുടെ ബില്ല് മാര്‍ട്ടിന്റെ മകന്‍ ചാള്‍സ് എംഡിയായ എസ്എസ് മ്യൂസിക്കാണ് നല്‍കിയത്. മാര്‍ട്ടിന്റെ ജനറല്‍ മാനേജരും പിഎയുമായ ഡബ്ള്യു ഷാജഹാനായിരുന്നു ഇടനിലക്കാരന്‍.
(എം എസ് അശോകന്‍)
എംജെ അസോസിയേറ്റ്സ് രൂപംകൊണ്ടത് കൊച്ചിയില്‍
ലോട്ടറി കേസില്‍ അഭിഷേക് സിങ്വിയുടെ വക്കീല്‍ ഫീസ് നല്‍കിയ എം ജെ അസോസിയേറ്റ്സ് രൂപംകൊണ്ടത് കൊച്ചിയില്‍. കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ മകനും അഭിഭാഷകനുമായ കാര്‍ത്തിക് ചിദംബരത്തിന്റെ മധ്യസ്ഥതയില്‍ 2007 ഡിസംബറിലാണ് കൊച്ചിയില്‍ എം ജെ അസോസിയേറ്റ്സ് രൂപപ്പെട്ടത്. ബാലാജി ഗ്രൂപ്പിന്റെ ഉടമ ജയ് മുരുകനാണ് പങ്കാളി. ഇതേവര്‍ഷം സിക്കിം-ഭുട്ടാന്‍ ലോട്ടറിയുടെ മൊത്തവിതരണം മാര്‍ട്ടിന്‍ കൈക്കലാക്കിയതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പരിഹാരമായാണ് പുതിയ കൂട്ടുകമ്പനി പിറന്നത്. അതുവരെ ബാലാജി ഗ്രൂപ്പായിരുന്നു സിക്കിം-ഭുട്ടാന്‍ ലോട്ടറിയുടെ വിതരണക്കാര്‍. കുത്തക നഷ്ടമായ ബാലാജിക്കുവേണ്ടി തമിഴ്നാട് രാഷ്ട്രീയത്തിലെ വമ്പന്മാര്‍ നിരന്നപ്പോള്‍ 49 ശതമാനം ഓഹരിപങ്കാളിത്തം നല്‍കി എം ജെ അസോസിയേറ്റ്സ് രജിസ്റ്റര്‍ചെയ്തു. മേഘയുടെ കീഴില്‍ അന്യസംസ്ഥാന ലോട്ടറിയുടെ വിതരണം ഈ സ്ഥാപനം ഏറ്റെടുത്തു. 2015 വരെ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ കരാര്‍ചെയ്ത കമ്പനി ജൂലൈയില്‍ അടിച്ചുപിരിഞ്ഞു. ഗോവ ലോട്ടറിയുടെ വിതരണം മാര്‍ട്ടിന് നഷ്ടമായതിനു പിന്നാലെയായിരുന്നു വഴിപിരിയല്‍.
മേഘ സമര്‍പ്പിച്ച ടെന്‍ഡറിലെ വിവരങ്ങള്‍ ബാലാജി ചോര്‍ത്തിയതായി മാര്‍ട്ടിന്‍ ആരോപിച്ചു. മാര്‍ട്ടിന്‍ വച്ചതിനെക്കാള്‍ ഒരുകോടിയോളം രൂപ വ്യത്യാസത്തില്‍ എതിരാളി സുഗതന്‍ ദമാന്‍ വിതരണാവകാശം പിടിച്ചു. പിന്നാലെ ബാലാജി ഒറ്റയ്ക്ക് ഇത് സ്വന്തമാക്കിയതോടെ അടി മൂര്‍ഛിച്ചു. എം ജെ അസോസിയേറ്റ്സിലെ തന്റെ വിഹിതം തിരികെ ആവശ്യപ്പെട്ട് ആഗസ്റ്റ് നാലിന് ബാലാജി മാര്‍ട്ടിനെതിരെ എറണാകുളം മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കി. 18ന് പരിഗണിച്ച കേസ് 28ന് വിണ്ടും എത്തുന്നുണ്ട്.
ദേശാഭിമാനി 09102010

ReplyDelete