ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ - കൃഷി സംഘടന (എഫ് എ ഒ) മുന്നറിയിപ്പു നല്‍കിയത്. ഭക്ഷ്യവിലക്കയറ്റത്തിനെതിരായ പ്രതിഷേധം പല രാജ്യങ്ങളിലും കലാപത്തിന്റെ രൂപം കൈക്കൊള്ളുന്നുണ്ട്. ടൂണീഷ്യയില്‍ പ്രസിഡന്റ് ആബ്ദിന്‍ ബെന്‍ അലിയുടെ ദുര്‍ഭരണത്തെ തൂത്തെറിഞ്ഞ ജനകീയ കലാപത്തിന്റെ അടിസ്ഥാനപരമായ കാരണങ്ങളിലൊന്ന് ഭക്ഷ്യവിലക്കയറ്റമായിരുന്നു. ഈജിപ്തില്‍ പ്രസിഡന്റ് മുബാറക്കിനെതിരായി സമരം ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്ന് ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റമാണ്.
ഭക്ഷ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നത് കൂടുതല്‍ കൂടുതല്‍ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്നുവെന്ന് എഫ് എ ഒ ചൂണ്ടിക്കാണിക്കുന്നു. ഇങ്ങനെ പട്ടിണിക്കാര്‍ പെരുകിവരുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. സാമ്പത്തിക വളര്‍ച്ചാനിരക്കിനെകുറിച്ചു കേന്ദ്രസര്‍ക്കാര്‍ ഊറ്റം കൊള്ളുമ്പോള്‍ ഇന്ത്യയില്‍ സാമ്പത്തിക വികസനത്തിന്റെ നേട്ടങ്ങളൊന്നും ലഭിക്കാത്തവരുടെ എണ്ണം വര്‍ധിച്ചുവരുന്നു. പോഷകാഹാരം ലഭിക്കാത്തവര്‍ ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണ്. പോഷകാഹാര ദൗര്‍ലഭ്യം ജനങ്ങളുടെ ആരോഗ്യം അപകടത്തിലാക്കുന്നു; രോഗപ്രതിരോധശേഷി ഇല്ലാതാക്കുന്നു. ഇന്ത്യയില്‍ പോഷകാഹാരം ലഭിക്കാത്തവരില്‍ വലിയൊരു ഭാഗം സ്ത്രീകളും കുട്ടികളുമാണ്. ശിശുമരണനിരക്കില്‍ ഇന്ത്യ മുന്‍പന്തിയില്‍ നില്‍ക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്.
ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് എഫ് എ ഒ ചൂണ്ടിക്കാണിക്കുന്ന പ്രധാനകാരണങ്ങള്‍ ഭക്ഷ്യധാന്യങ്ങള്‍ ജൈവഇന്ധനം ഉല്‍പാദനത്തിനായി തിരിച്ചുവിടുന്നതും ഊഹക്കച്ചവടവും കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായി ഭക്ഷ്യധാന്യ ഉല്‍പാദനത്തില്‍ കുറവുണ്ടാകുന്നതുമാണ്. ഭക്ഷ്യധാന്യങ്ങള്‍ വന്‍തോതില്‍ ജൈവഇന്ധനത്തിനായി ഉപയോഗിക്കുന്നത് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുമാണ്. അമേരിക്ക 2009 ല്‍ 4160 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് ഉല്‍പാദിപ്പിച്ചിരുന്നത്. ഇതില്‍ 1190 ലക്ഷം ടണ്ണും വാഹനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ജൈവ ഇന്ധനത്തിനാണ് വിനിയോഗിച്ചത്. ഒരുവര്‍ഷം 3500 ലക്ഷം ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ തികയുന്ന ധാന്യങ്ങളാണ് ഇങ്ങനെ തിരിച്ചുവിട്ടത്.
ഭക്ഷ്യധാന്യ ഉല്‍പാദനത്തെ പ്രതികൂലമായി ബാധിക്കുന്ന കാലാവസ്ഥാവ്യതിയാനത്തിന്റെ മുഖ്യ ഉത്തരവാദിയും അമേരിക്കയും മറ്റ് വികസിത രാജ്യങ്ങളുമാണ്. പ്രകൃതിയുടെ സന്തുലനാവസ്ഥ തകിടം മറിയ്ക്കുന്ന വികസന നയങ്ങളാണ് കാലാവസ്ഥാവ്യതിയാനത്തിന് ഇടയാക്കുന്നത്. ഇതിന്റെ ദുരിതംപേറേണ്ടിവരുന്നത് പ്രധാനമായും വികസ്വരരാജ്യങ്ങളാണ്.
ജനങ്ങളില്‍ ഭൂരിപക്ഷത്തിന്റെയും ഭക്ഷ്യസുരക്ഷ അപകടത്തിലാക്കുന്ന ഭക്ഷ്യവിലക്കയറ്റത്തിനെതിരെ നിസംഗ സമീപനം തുടരുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഇന്ത്യയില്‍ ഭക്ഷ്യധാന്യ ഉല്‍പാദനം കുറഞ്ഞതല്ല, വിലക്കയറ്റത്തിനുകാരണമാകുന്നത്. കേന്ദ്രസര്‍ക്കാറിന്റെ കണക്കുകളനുസരിച്ച് നടപ്പുവര്‍ഷം അരിയുടെയും ഗോതമ്പിന്റെയും ഉല്‍പാദനത്തില്‍ ഗണ്യമായ വര്‍ധന വുണ്ടായി. സംഭരണവും മെച്ചപ്പെട്ടതായി ഗവണ്‍മെന്റ് അവകാശപ്പെടുന്നു. എന്നിട്ടും ദശലക്ഷക്കണക്കിനാളുകള്‍ക്ക് മുഴുപട്ടിണിക്കാരും അര്‍ദ്ധ പട്ടിണിക്കാരുമായി കഴിയേണ്ടിവരുന്നു. ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ് ഭക്ഷ്യ സാധനങ്ങളുടെ വില. ജനങ്ങളെ കൊള്ളയടിച്ച് അമിതലാഭം കൊയ്യാന്‍ വന്‍കിടക്കാര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന സര്‍ക്കാരിന്റെ നയമാണ് ഈ ദുരവസ്ഥയ്ക്ക് കാരണം.
ഭക്ഷ്യ വിലക്കയറ്റം രൂക്ഷമായിട്ടും ഭക്ഷ്യസാധനങ്ങളുടെയെല്ലാം മുന്‍കൂര്‍ വ്യാപാരം നിരോധിക്കാനോ കരിഞ്ചന്തയും പൂഴ്ത്തിവെയ്പും ഫലപ്രദമായി തടയാനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പൊതു വിതരണ സംവിധാനം സാര്‍വത്രികമാക്കി ന്യായവിലയ്ക്ക് സാധനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഗവണ്‍മെന്റിനു പരിപാടിയില്ല. പൊതുവിതരണ സംവിധാനത്തോടുള്ള യു പി എ സര്‍ക്കാരിന്റെ സമീപനത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് കേരളത്തിനുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ചത്. ഭക്ഷ്യധാന്യ ഉല്‍പാദനം വര്‍ധിച്ചിട്ടും കേരളത്തിനുള്ള വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുനസ്ഥാപിക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. റേഷന്‍ അരി വിഹിതത്തില്‍ 85 ശതമാനത്തിന്റെ കുറവാണ് കേന്ദ്രം വരുത്തിയത്. ഇത് പുനസ്ഥാപിക്കുമെന്ന വാഗ്ദാനങ്ങള്‍ ജലരേഖയായി മാറി. പഞ്ചസാരയുടെയും മണ്ണണ്ണയുടെയും വിഹിതവും ഗണ്യമായി കുറവു ചെയ്തു. പരസ്യ വിപണിയില്‍ വില ഉയരുന്നതിന്റെ ഒരു മുഖ്യ കാരണം ഇതാണ്.
ഭക്ഷ്യ വിലക്കയറ്റം തടയാനും ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും കേന്ദ്ര സര്‍ക്കാര്‍ അടിയന്തരവും ഫലപ്രദവുമായ നടപടികളെടുത്തില്ലെങ്കില്‍ മറ്റു പല രാജ്യങ്ങളിലും ഇപ്പോള്‍ നടക്കുന്നതുപോലുള്ള കലാപങ്ങളിലേയ്ക്ക് തിരിയാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാവും. ടുണീഷ്യയിലും ഈജിപ്തിലും യമനിലുമെല്ലാം ജനങ്ങള്‍ തെരുവിലിറങ്ങിയതിന്റെ ഒരു കാരണം വിലക്കയറ്റമാണെന്ന് കേന്ദ്ര ഭരണാധികാരികള്‍ ഓര്‍ക്കണം. എഫ് എ ഒ നല്‍കിയ മുന്നറിയിപ്പ് ഇന്ത്യയ്ക്കും ബാധകമാണെന്ന് തിരിച്ചറിയാന്‍ യു പി എ സര്‍ക്കാര്‍ ഇനിയും വൈകരുത്.
ജനയുഗം മുഖപ്രസംഗം 200211
ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ - കൃഷി സംഘടന (എഫ് എ ഒ) മുന്നറിയിപ്പു നല്‍കിയത്. ഭക്ഷ്യവിലക്കയറ്റത്തിനെതിരായ പ്രതിഷേധം പല രാജ്യങ്ങളിലും കലാപത്തിന്റെ രൂപം കൈക്കൊള്ളുന്നുണ്ട്. ടൂണീഷ്യയില്‍ പ്രസിഡന്റ് ആബ്ദിന്‍ ബെന്‍ അലിയുടെ ദുര്‍ഭരണത്തെ തൂത്തെറിഞ്ഞ ജനകീയ കലാപത്തിന്റെ അടിസ്ഥാനപരമായ കാരണങ്ങളിലൊന്ന് ഭക്ഷ്യവിലക്കയറ്റമായിരുന്നു. ഈജിപ്തില്‍ പ്രസിഡന്റ് മുബാറക്കിനെതിരായി സമരം ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്ന് ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റമാണ്.
ReplyDelete