മക്കള്‍ക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച് മന്ത്രിമാരെ അപകീര്‍ത്തിപ്പെടുത്താന്‍ വീണ്ടും യുഡിഎഫ് നീക്കം. പരാതിക്ക് ആധാരമായ സംഭവത്തിലോ പരാതിയിലോ ഉള്‍പ്പെട്ടിട്ടില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ മന്ത്രി എ കെ ബാലന്റെ മകനെ സംഭവത്തിലേക്ക് വലിച്ചിഴച്ച് വിവാദമുണ്ടാക്കാനാണ് യുഡിഎഫും ഒരുകൂട്ടം മാധ്യമങ്ങളും ശ്രമിക്കുന്നത്. മന്ത്രിപുത്രന്മാര്‍ കുഴപ്പക്കാരാണെന്ന് വരുത്തിത്തീര്‍ത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ഉദ്ദേശ്യം.
പിഎംജിയില്‍ നടന്ന സംഭവത്തെ തുടര്‍ന്ന് പൊലീസില്‍ നല്‍കിയ പരാതിയിലോ തുടര്‍ന്ന് പൊലീസിനു നല്‍കിയ മൊഴിയിലോ മന്ത്രി ബാലന്റെ മകന്റെ പേര് വിദ്യാര്‍ഥിനി പരാമര്‍ശിച്ചിട്ടില്ല. ഇക്കാര്യം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ വ്യക്തമാക്കി. എന്നാല്‍, ഇതൊന്നും പരിഗണിക്കാതെയാണ് മന്ത്രിപുത്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വിദ്യാര്‍ഥിനി പരാതിനല്‍കിയെന്ന് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്.
തിരുവനന്തപുരം ലോ കോളേജില്‍ സംഘടനാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂണില്‍ ക്ളാസ്മുറിയില്‍വച്ച് ജുഗുനു എന്ന വിദ്യാര്‍ഥി തന്നെ മര്‍ദിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥിനി കോളേജ് പ്രിന്‍സിപ്പലിനും വനിതാകമീഷനും പരാതി നല്‍കിയിരുന്നു. പിന്നീട് ജനുവരി 24ന് പിഎംജിയില്‍ ഉണ്ടായ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ 25ന് വിദ്യാര്‍ഥിനി പൊലീസിന് പരാതി നല്‍കി. കോളേജിലെ സീനിയര്‍ വിദ്യാര്‍ഥികളായ രതീഷ്ചന്ദ്രന്‍, ശ്രീരാജ്, സജി സ്റ്റീഫന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. എന്നാല്‍, ഈ വസ്തുതകള്‍ ഒന്നും പരിഗണിക്കാതെ മുന്‍കാലങ്ങളില്‍ മന്ത്രിപുത്രന്മാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതുപോലെ വീണ്ടും അത്തരം നീക്കത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷം.
മകനെതിരെ പരാതിയില്ല: എ കെ ബാലന്‍
കോഴിക്കോട്: ലോ കോളേജ് വിദ്യാര്‍ഥിനിക്കുനേരെയുള്ള ആക്രമണത്തില്‍ തന്റെ മകനെതിരെ പരാതിയിയൊന്നുമില്ലെന്ന് മന്ത്രി എ കെ ബാലന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. പെകുട്ടിയുടെ പരാതിയില്‍ മകന്റെ പേരില്ല. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോള്‍ മകനെതിരെ പരാതിയില്ലെന്ന് പ്രതിപക്ഷനേതാവ് തന്നോട് പറഞ്ഞിട്ടുണ്ട്. എന്നിട്ടും ചില മാധ്യമ പ്രവര്‍ത്തകരാണ് ഇത് വഷളാക്കുന്നത്. ആടിനെ പട്ടിയാക്കുന്ന സ്വഭാവമാണിത്. ഇതുസംബന്ധിച്ച് കൂടുതല്‍ നിയമസഭയില്‍ പറയാമെന്ന് മന്ത്രി പറഞ്ഞു.
ദേശാഭിമാനി 200211
മക്കള്‍ക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച് മന്ത്രിമാരെ അപകീര്‍ത്തിപ്പെടുത്താന്‍ വീണ്ടും യുഡിഎഫ് നീക്കം. പരാതിക്ക് ആധാരമായ സംഭവത്തിലോ പരാതിയിലോ ഉള്‍പ്പെട്ടിട്ടില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ മന്ത്രി എ കെ ബാലന്റെ മകനെ സംഭവത്തിലേക്ക് വലിച്ചിഴച്ച് വിവാദമുണ്ടാക്കാനാണ് യുഡിഎഫും ഒരുകൂട്ടം മാധ്യമങ്ങളും ശ്രമിക്കുന്നത്. മന്ത്രിപുത്രന്മാര്‍ കുഴപ്പക്കാരാണെന്ന് വരുത്തിത്തീര്‍ത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ഉദ്ദേശ്യം.
ReplyDeleteതലസ്ഥാനത്ത് ലോകോളജ് വിദ്യാര്‍ഥിനിയെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പരാതി ലഭിച്ചിട്ടും നടപടിയെടുക്കാന്‍ വനിതാ കമ്മിഷന്‍ തയ്യാറായില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് അധ്യക്ഷ ജസ്റ്റിസ് ഡി ശ്രീദേവി പറഞ്ഞു. ഇത് സംബന്ധിച്ച് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയത് വസ്തുതകള്‍ മനസ്സിലാക്കാതെയാണ്.
ReplyDelete2010 ജൂലൈ മാസം 22ന് ആണ് സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി പെണ്‍കുട്ടി വനിതാ കമ്മിഷന് പരാതി നല്‍കിയത്. അന്ന് തന്നെ ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ മ്യൂസിയം സി ഐയ്ക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. ലോകോളജ് പ്രിന്‍സിപ്പലിനോട് ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണന്നെ് സി ഐ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് കോളജിലെ മൂന്ന് അധ്യാപകരെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രിന്‍സിപ്പല്‍ ചുമതലപ്പെടുത്തി.
ചര്‍ച്ചകള്‍ക്കൊടുവില്‍ ആര്‍ക്കും പരാതിയില്ലാത്ത രീതിയില്‍ കേസ് ഒത്തുതീര്‍പ്പാക്കിയെന്നും താന്‍ നല്‍കിയ പരാതി പിന്‍വലിക്കുകയാണെന്നും കാണിച്ച് പെണ്‍കുട്ടി സ്വന്തം കൈപ്പടയിലെഴുതിയ സാക്ഷ്യപ്പെടുത്തിയ അപേക്ഷ കമ്മിഷന് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 12ന് കേസ് അവസാനിപ്പിക്കുകയായിരുന്നു. ഇത് മനസ്സിലാക്കാതെ പെണ്‍കുട്ടിയുടെ പരാതിയിന്‍മേല്‍ വനിതാ കമ്മിഷന്‍ നടപടിയെടുത്തില്ലെന്ന വാര്‍ത്തകളാണ് മാധ്യമങ്ങള്‍ നല്‍കിയതെന്നും ശ്രീദേവി പറഞ്ഞു.