തൃശൂര്‍: അതിര്‍ത്തി പുനര്‍നിര്‍ണയത്തോടെ ഭൂമിശാസ്ത്രത്തില്‍ കാര്യമായ മാറ്റം വന്ന മണ്ഡലമാണ് കുന്നംകുളം. കേരളത്തിന്റെ അച്ചടി, ബൈന്‍ഡിങ് വ്യവസായത്തിന്റെ ആസ്ഥാനമായിരുന്ന കുന്നംകുളം പഴയ വ്യാപാര തലസ്ഥാനമെന്ന നിലയ്ക്കും പ്രസിദ്ധമാണ്. 'അമ്പലംപള്ളി'യുടെ നാടായ കുന്നംകുളം മതസൌഹാര്‍ദ പാരമ്പര്യം സംരക്ഷിക്കുന്നതിലും മുന്‍പന്തിയിലാണ്. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടമുള്ള മണ്ഡലം അതിര്‍ത്തി പുനര്‍നിര്‍ണയത്തോടെ ഇടതുപക്ഷ മുന്നേറ്റത്തിന് കരുത്തുപകരുമെന്നതിന്റെ ആവേശത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളുടെ നേട്ടങ്ങള്‍ ആത്മവിശ്വാസത്തിന് ആക്കംകൂട്ടും.
കുന്നംകുളം നഗരസഭയും പോര്‍ക്കുളം, ചൊവ്വന്നൂര്‍, കടവല്ലൂര്‍, കാട്ടകാമ്പാല്‍, എരുമപ്പെട്ടി, കടങ്ങോട്, വേലൂര്‍ പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് പുതിയ കുന്നംകുളം മണ്ഡലം. ഇതില്‍ കാട്ടകാമ്പാല്‍, കടവല്ലൂര്‍, എരുമപ്പെട്ടി, കടങ്ങോട്, വേലൂര്‍ പഞ്ചായത്തുകള്‍ നേരത്തേ വടക്കാഞ്ചേരി മണ്ഡലത്തിലായിരുന്നു. കുന്നംകുളത്തിന്റെ ഭാഗമായിരുന്ന ചൂണ്ടല്‍, കണ്ടാണശേരി പഞ്ചായത്തുകള്‍ മണലൂര്‍ മണ്ഡലത്തിലേക്കും കൈപ്പറമ്പ്, അടാട്ട്, തോളൂര്‍, അവണൂര്‍ പഞ്ചായത്തുകള്‍ വടക്കാഞ്ചേരി മണ്ഡലത്തിലേക്കുമാണ് മാറിയിട്ടുള്ളത്.
2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ തെരഞ്ഞെടുപ്പു ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷത്തിനാണ് കുന്നംകുളം എല്‍ഡിഎഫിനെ വിജയിപ്പിച്ചത്. സിപിഐ എമ്മിലെ ബാബു എം പാലിശേരിയുടെ ഭൂരിപക്ഷം 21,780 ആയിരുന്നു. അമ്പതുകളില്‍ തുടങ്ങിയ കമ്യൂണിസ്റ്റ് പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണിത്. 1954, 57, 65, 70 വര്‍ഷങ്ങളില്‍ തെരഞ്ഞെടുപ്പില്‍ സിപിഐ എം നേതാവ് ടി കെ കൃഷ്ണനാണ് വിജയിച്ചത്. 1967ല്‍ സിപിഐ എമ്മിലെ എഎസ്എന്‍ നമ്പീശനും 82ലൂം 87ലും കെ പി അരവിന്ദാക്ഷനും 1996ല്‍ എന്‍ ആര്‍ ബാലനും വിജയിച്ചു. 2006ല്‍ എല്‍ഡിഎഫ് നേടിയ വിജയത്തിനുശേഷം പുതിയ മണ്ഡലം അതിര്‍ത്തിയില്‍ 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് ലീഡ് നേടി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പുതിയ മണ്ഡലത്തിലെ ആകെ വോട്ടര്‍മാര്‍ 1,72,656. പുരുഷന്മാര്‍ 81,413, സ്ത്രീകള്‍ 91,243 പേരുമാണ്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുന്നംകുളത്ത് 1,65,142 ആയിരുന്നു വോട്ടര്‍മാര്‍.
ദേശാഭിമാനി
അതിര്‍ത്തി പുനര്‍നിര്‍ണയത്തോടെ ഭൂമിശാസ്ത്രത്തില്‍ കാര്യമായ മാറ്റം വന്ന മണ്ഡലമാണ് കുന്നംകുളം. കേരളത്തിന്റെ അച്ചടി, ബൈന്‍ഡിങ് വ്യവസായത്തിന്റെ ആസ്ഥാനമായിരുന്ന കുന്നംകുളം പഴയ വ്യാപാര തലസ്ഥാനമെന്ന നിലയ്ക്കും പ്രസിദ്ധമാണ്. 'അമ്പലംപള്ളി'യുടെ നാടായ കുന്നംകുളം മതസൌഹാര്‍ദ പാരമ്പര്യം സംരക്ഷിക്കുന്നതിലും മുന്‍പന്തിയിലാണ്. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടമുള്ള മണ്ഡലം അതിര്‍ത്തി പുനര്‍നിര്‍ണയത്തോടെ ഇടതുപക്ഷ മുന്നേറ്റത്തിന് കരുത്തുപകരുമെന്നതിന്റെ ആവേശത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളുടെ നേട്ടങ്ങള്‍ ആത്മവിശ്വാസത്തിന് ആക്കംകൂട്ടും.
ReplyDelete