തുഞ്ചന്‍ ഉത്സവം ഇന്ന് സമാപിക്കും ഇന്ത്യയുടെ ദുരന്തമുഖം അനാവരണം ചെയ്ത നാലാംനാള്‍
തിരൂര്‍: വര്‍ത്തമാനകാല ഇന്ത്യന്‍സമൂഹം നേരിടുന്ന അപചയം ചര്‍ച്ചചെയ്ത് ഭാഷാപിതാവിന്റെ മണ്ണ് സമകാലിക ഇന്ത്യ നേരിടുന്ന ദുരന്തചിത്രം വരച്ചുകാട്ടി. തുഞ്ചന്‍ ഉത്സവത്തിന് ഞായറാഴ്ച സമാപനമാകും. ഭരണകൂടവും ജുഡീഷ്യറിയും മാധ്യമങ്ങളും നേരിടുന്ന വെല്ലുവിളികളും ഇതില്‍നിന്നും ഇന്ത്യന്‍സമൂഹത്തിന്റെ മോചനവുമാണ് 'വര്‍ത്തമാന സമൂഹം- അപചയത്തിന്റെ അടയാളങ്ങള്‍' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ചര്‍ച്ച ചെയ്തത്. സെമിനാര്‍ പ്രശസ്ത സാമൂഹികപ്രവര്‍ത്തക ടീസ്റ്റ സെറ്റില്‍വാദ് ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ അധ്യക്ഷനായി. എം വിക്രംകുമാര്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് നടന്ന 'നിയമ നിര്‍മാണസഭ, ഉദ്യോഗസ്ഥവൃന്ദം' എന്ന സെഷനില്‍ വൈശാഖന്‍ അധ്യക്ഷനായി.
നീതിബോധത്തിനുണ്ടായ അപചയമാണ് ഇന്ത്യന്‍ഭരണഘടനയുടെ കാവലാളായിമറേണ്ട നാല് തൂണുകളുടെ പരാജയത്തിന്റെ കാരണമെന്ന് ബി ആര്‍ പി ഭാസ്കരന്‍ പറഞ്ഞു. നീതി എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. പൊതുജനാഭിപ്രായങ്ങള്‍ക്കനുകൂലമായി പ്രതികരിക്കാന്‍ ഭരണക്കാര്‍ തയ്യാറാകണമെന്നും ബി ആര്‍ പി ഭാസ്കരന്‍ പറഞ്ഞു. ഭരണഘടന ശരിയായ രീതിയില്‍ നടപ്പാക്കാതിരിക്കുമ്പോഴാണ് അഴിമതിയുണ്ടാകുന്നതെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ഭരണഘടനയുടെ ആത്മാവും അക്ഷരവും നഷ്ടപ്പെടുന്നരീതിയില്‍ മുന്നോട്ടുപോകാന്‍ ജനാധിപത്യത്തിന് കഴിയില്ല. വെല്ലുവിളിക്കപ്പെടുന്ന ഇന്ത്യന്‍ നിയമവാഴ്ച സമൂഹത്തെ തകര്‍ക്കുകയാണ്. ജുഡീഷ്യറിയെ വിമര്‍ശിക്കുമ്പോള്‍ കോടതിയലക്ഷ്യമെന്ന മുന്നറിയിപ്പ് ഉപേക്ഷിക്കണമെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
വിമര്‍ശത്തെ ഭയപ്പെടുന്ന സമൂഹം രാജ്യത്തിന് അപമാനമാണെന്ന് പ്രമുഖ അഭിഭാഷകന്‍ കെ രാംകുമാര്‍ പറഞ്ഞു. ജനങ്ങളുടെ അവസാന ആശ്രയമായ നീതിന്യായസംവിധാനം അസ്തമിക്കുന്നത് ജനാധിപത്യത്തെ തകര്‍ക്കും. നിയമസഭക്കും എക്സിക്യൂട്ടീവിനും തെറ്റുപറ്റിയാല്‍ തെറ്റുതിരുത്തുക എന്ന ഉത്തരവാദിത്തമാണ് ജുഡീഷ്യറിക്ക്. എന്നാല്‍ അഴിമതിയുടെ ദല്ലാളന്മാരായി അഭിഭാഷകരും മാധ്യമരംഗവും പ്രവര്‍ത്തിച്ചുവെന്ന ദുരന്തമാണ് നാം നേരിടുന്നത്. ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നതില്‍ പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തണമെന്നും കെ രാംകുമാര്‍ പറഞ്ഞു. ഭരണ-പ്രതിപക്ഷ അംഗങ്ങളെയും സാമൂഹ്യ-സാങ്കേതിക രംഗത്തെ പ്രമുഖരെയും ഉള്‍പ്പെടുത്തി ദേശീയ ജുഡീഷ്യല്‍ കമീഷന്‍ രൂപീകരിച്ചാല്‍ നീതിന്യായരംഗത്തെ അഴിമതി നിയന്ത്രിക്കാന്‍ കഴിയുമെന്ന് കാളീശ്വരം രാജ് പറഞ്ഞു.
തുടര്‍ന്ന് നടന്ന 'മാധ്യമരംഗം' എന്ന സെഷനില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ അധ്യക്ഷനായി. ആഗോളീകരണത്തിന്റെയും ഉദാരീകരണത്തിന്റെയും സ്വാധീനം മാധ്യമങ്ങളെയും അപചയത്തിലാക്കുന്നുവെന്നും ദി ഹിന്ദു സ്പെഷ്യല്‍ കറസ്പോണ്ടന്റ് സി ഗൌരീദാസന്‍ നായര്‍ പറഞ്ഞു. കോര്‍പറേറ്റ് സ്ഥാപന മേധാവികള്‍ ഭരണംനിയന്ത്രിക്കുന്നതരത്തിലേക്ക് ഇന്ത്യന്‍ മാധ്യമരംഗം മാറിയതായി വെങ്കിടേഷ് രാമകൃഷ്ണന്‍ പറഞ്ഞു. ലജ്ജ നഷ്ടപ്പെട്ട അവസ്ഥയിലേക്കാണ് മാധ്യമങ്ങള്‍ പോകുന്നത്. പുതിയ സാങ്കേതികവിദ്യയിലൂന്നിയ ഇലക്ട്രോണിക്സ് മാധ്യമങ്ങളിലാണ് ഇന്ത്യന്‍സമൂഹം പ്രതീക്ഷ അര്‍പ്പിക്കുന്നതെന്നും ഇത്തരം മാധ്യമങ്ങള്‍ വികസിച്ച കേരളീയസമൂഹത്തില്‍നിന്നും പിറവികൊള്ളുന്നതിന് പകരം അവികസിതമായ ചത്തീസ്ഗഡ് മേഖലയില്‍നിന്നാണ് വളരുന്നതെന്നും വെങ്കിടേഷ് രാമകൃഷ്ണന്‍ പറഞ്ഞു. എം കെ ഹരികുമാര്‍ സംസാരിച്ചു. പി ഹംസ സ്വാഗതം പറഞ്ഞു. 'ശാസ്ത്ര സാങ്കേതികരംഗം' എന്ന സെഷനില്‍ കെ പി രാമനുണ്ണി അധ്യക്ഷനായി. കെ ഇന്ദുലേഖ, വി രാമന്‍കുട്ടി എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. തുടര്‍ന്ന് നൃത്യശ്രീ നീനാ പ്രസാദ് അവതരിപ്പിച്ച മോഹിനിയാട്ടക്കച്ചേരി അരങ്ങേറി.
രാജ്യതാല്‍പ്പര്യം ബലികഴിക്കുന്നവര്‍ക്കെതിരെ ശബ്ദിക്കാന്‍ കഴിയാത്ത അവസ്ഥ: ടീസ്റ്റ സെറ്റില്‍വാദ്
തിരൂര്‍: ആഗോളീകരണത്തിന്റെ ഫലമായി ബഹുരാഷ്ട്ര കമ്പനികള്‍ രാജ്യതാല്‍പ്പര്യം ബലികഴിക്കുന്നതരത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇതിനെതിരെ ശബ്ദിക്കേണ്ടവര്‍പോലും നിശ്ശബ്ദരാകുന്ന അവസ്ഥയാണ് ഇന്ത്യയിലെന്ന് സാമൂഹ്യപ്രവര്‍ത്തക ടീസ്റ്റ സെറ്റില്‍വാദ് പറഞ്ഞു. തുഞ്ചന്‍ ഉത്സവത്തിന്റെ ഭാഗമായി 'വര്‍ത്തമാന സമൂഹം - അപചയത്തിന്റെ അടയാളങ്ങള്‍' എന്ന സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു ടീസ്റ്റ.
രാജ്യത്തിന്റെ സര്‍വമേഖലയും അഴിമതിയില്‍ മുങ്ങി. നിയമനിര്‍മാണസഭയും എക്സിക്യൂട്ടീവും അഴിമതിയില്‍പ്പെട്ട് ഉഴലുമ്പോള്‍ പ്രതീക്ഷയായിരുന്നു ജുഡീഷ്യറിയും മാധ്യമങ്ങളും. എന്നാല്‍ ഇവയും വില്‍പ്പനച്ചരക്കായതായി സമീപകാലത്തെ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. എങ്കിലും വിദേശ ഇടപെടല്‍ ഉണ്ടാകുന്ന അവസ്ഥ രാജ്യത്തിന്റെ മുന്നോട്ടുള്ളപോക്കിനെ തടസ്സപ്പെടുത്തുകയാണ്. ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് ശബ്ദിച്ചാല്‍ കോടതിയലക്ഷ്യമായിമാറുന്നു. പണം നല്‍കിയാല്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന തരത്തിലേക്ക് മാധ്യമങ്ങള്‍ അധഃപതിച്ചിരിക്കുന്നു.
ഹിന്ദുത്വഫാസിസത്തിന്റെ വളര്‍ച്ചയുടെ മറവില്‍ ബഹുരാഷ്ട്ര കമ്പനികള്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ നേടുന്നു. ബംഗാളിലെ നന്ദിഗ്രാമിലും സിംഗൂരിലുമുണ്ടായ സംഭവങ്ങള്‍ ദേശീയശ്രദ്ധ പിടിച്ചുപറ്റിയപ്പോള്‍ ഗുജറാത്തില്‍ ആയിരക്കണക്കിന് കര്‍ഷകരെ കുടിയൊഴിപ്പിച്ച് ടാറ്റ സ്ഥലം കൈക്കലാക്കി. ഇത് ഒരു മാധ്യമവും ശ്രദ്ധിച്ചില്ല. ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്ന തരത്തിലേക്ക് മാധ്യമങ്ങള്‍ മാറുകയാണുണ്ടായത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കായി ശബ്ദിക്കുമ്പോള്‍ മാഫിയയായി മുദ്രകുത്തപ്പെടുന്ന അവസ്ഥയും ഉണ്ടാകുന്നതായി ടീസ്റ്റ സെറ്റില്‍വാദ് പറഞ്ഞു.
ദേശാഭിമാനി 060211
രാജ്യത്തിന്റെ സര്‍വമേഖലയും അഴിമതിയില്‍ മുങ്ങി. നിയമനിര്‍മാണസഭയും എക്സിക്യൂട്ടീവും അഴിമതിയില്‍പ്പെട്ട് ഉഴലുമ്പോള്‍ പ്രതീക്ഷയായിരുന്നു ജുഡീഷ്യറിയും മാധ്യമങ്ങളും. എന്നാല്‍ ഇവയും വില്‍പ്പനച്ചരക്കായതായി സമീപകാലത്തെ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. എങ്കിലും വിദേശ ഇടപെടല്‍ ഉണ്ടാകുന്ന അവസ്ഥ രാജ്യത്തിന്റെ മുന്നോട്ടുള്ളപോക്കിനെ തടസ്സപ്പെടുത്തുകയാണ്. ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് ശബ്ദിച്ചാല്‍ കോടതിയലക്ഷ്യമായിമാറുന്നു. പണം നല്‍കിയാല്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന തരത്തിലേക്ക് മാധ്യമങ്ങള്‍ അധഃപതിച്ചിരിക്കുന്നു.
ReplyDeleteഹിന്ദുത്വഫാസിസത്തിന്റെ വളര്‍ച്ചയുടെ മറവില്‍ ബഹുരാഷ്ട്ര കമ്പനികള്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ നേടുന്നു. ബംഗാളിലെ നന്ദിഗ്രാമിലും സിംഗൂരിലുമുണ്ടായ സംഭവങ്ങള്‍ ദേശീയശ്രദ്ധ പിടിച്ചുപറ്റിയപ്പോള്‍ ഗുജറാത്തില്‍ ആയിരക്കണക്കിന് കര്‍ഷകരെ കുടിയൊഴിപ്പിച്ച് ടാറ്റ സ്ഥലം കൈക്കലാക്കി. ഇത് ഒരു മാധ്യമവും ശ്രദ്ധിച്ചില്ല. ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്ന തരത്തിലേക്ക് മാധ്യമങ്ങള്‍ മാറുകയാണുണ്ടായത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കായി ശബ്ദിക്കുമ്പോള്‍ മാഫിയയായി മുദ്രകുത്തപ്പെടുന്ന അവസ്ഥയും ഉണ്ടാകുന്നതായി ടീസ്റ്റ സെറ്റില്‍വാദ് പറഞ്ഞു.