പാലക്കാട്: പഴവര്‍ഗങ്ങളും പച്ചക്കറികളും സുഗന്ധദ്രവ്യങ്ങളുമായി ഒരുകാലത്ത് കേരളത്തിന്റെ ഏദന്‍തോട്ടമായിരുന്ന നെല്ലിയാമ്പതി നഷ്ടപ്രതാപം വീണ്ടെടുക്കുന്നു. കൃഷിവകുപ്പും സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍മിഷനുമാണ് ഈ ദൌത്യത്തിന് നേതൃത്വം നല്‍കുന്നത്. നവീകരണത്തിന്റെ ഭാഗമായി മോഡല്‍ ഫ്ളോറികള്‍ച്ചര്‍ നേഴ്സറി, വില്‍പ്പനശാല, ആധുനിക ഗ്രീസുകള്‍ തുടങ്ങിയവയുടെ ഉദ്ഘാടനവും ഓഫീസ് കോംപ്ളക്സിന്റെ ശിലാസ്ഥാപനവും ശനിയാഴ്ച രാവിലെ 10ന് കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ നിര്‍വഹിക്കും. വി ചെന്താമരാക്ഷന്‍ എംഎല്‍എ അധ്യക്ഷനാകും. വില്‍പ്പനകേന്ദ്രം ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബിയും ഗാര്‍ഡനിങ് യൂണിറ്റ് കെ ഇ ഇസ്മയില്‍ എംപിയും ഉദ്ഘാടനം ചെയ്യും. നടീല്‍വസ്തുക്കളുടെ ആദ്യവില്‍പ്പന പി കെ ബിജു എംപി നിര്‍വഹിക്കും.
2007ല്‍ ഏഴര ഏക്കര്‍ സ്ഥലത്തും 2009ല്‍ പ്രത്യേക തൊഴില്‍ദാനപദ്ധതിയില്‍ നെല്ലിയാമ്പതി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 1,500 ഓളം ഓറഞ്ച്തൈകളും നട്ടിരുന്നു. ഇപ്പോള്‍ റോബസ്റോ, അറബിക്കാ തുടങ്ങിയ ഇനം കാപ്പിച്ചെടികള്‍ 85 ഹെക്ടറോളം സ്ഥലത്ത് കൃഷി ചെയ്യുന്നു. 25 ഹെക്ടര്‍ സ്ഥലത്ത് അലഹബാദ് സഫേദ, നാടന്‍ ഇനത്തില്‍പ്പെട്ട പേരയും കൃഷിയും ചെയ്യുന്നു. പേരക്കയില്‍നിന്ന് സ്ക്വാഷും ജെല്ലിയും ഉല്‍പ്പാദിപ്പിച്ച് വിപണനം ചെയ്യുന്നു. 2004ല്‍ ഒരേക്കര്‍ സ്ഥലത്ത് ഗ്രീന്‍ ഹൌസ് സ്ഥാപിച്ച് ഹോളണ്ടില്‍നിന്ന് ഇറക്കുമതി ചെയ്ത വിവിധയിനം ആന്തൂറിയം തൈകള്‍ നട്ട് പുഷ്പക്കൃഷി ആരംഭിച്ചു. ഇതില്‍നിന്ന് നല്ല വരുമാനം ഫാമിന് ലഭിക്കുന്നുണ്ട്. കാബേജ്, ക്യാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ്, നോല്‍ക്കോള്‍, കോളിഫ്ളെവര്‍, ചൈനീസ് കാബേജ് എന്നീ ശീതകാല പച്ചക്കറികള്‍ക്ക് പുറമെ തക്കാളി, ചീര, മുളക്, വഴുതിന തുടങ്ങിയവയും വന്‍തോതില്‍ ഉല്‍പ്പാദിപ്പിച്ച് ന്യായവിലയ്ക്ക് വില്‍ക്കുന്നു. ഫാമിലെ നഴ്സറിയില്‍ ഫലവൃക്ഷങ്ങളുടെയും പൂച്ചെടികളുടെയും തൈകള്‍ ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുന്നുണ്ട്.
ഫാമില്‍ വിവിധ ഭാഗങ്ങളിലായി മൂന്ന് ഏക്കര്‍ സ്ഥലത്ത് പാഷന്‍ഫ്രൂട്ട് കൃഷി ചെയ്യുന്നു. ഇതില്‍നിന്ന് വന്‍തോതില്‍ സ്ക്വാഷ് ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുന്നുണ്ട്. ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാരുടെ ആവശ്യത്തിലേക്കായി പച്ചക്കറികളും പഴവര്‍ഗങ്ങളും ഉല്‍പ്പാദിപ്പിക്കുന്നതിനാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1,000 ഏക്കറില്‍ ഫാം ആരംഭിച്ചത്. ഇതില്‍ 800 ഏക്കറില്‍ ഓറഞ്ചും ശീതകാലപച്ചക്കറികളും ആയിരുന്നു.
1950കളുടെ ആരംഭംമുതല്‍ 1980കളുടെ തുടക്കംവരെ ധാരാളം ഓറഞ്ച് ഇവിടെ ഉല്‍പ്പാദിപ്പിച്ചിരുന്നു. പ്രകൃതി കനിഞ്ഞരുളിയ നെല്ലിയാമ്പതിയിലെ കാലാവസ്ഥയും മണ്ണിന്റെ ഫലഭൂയിഷ്ഠതയും സമ്മേളിച്ചപ്പോള്‍ നാണ്യവിളകളായ ഏലവും കാപ്പിയും തേയിലയും തഴച്ചു വളര്‍ന്നു. 1960കളില്‍തന്നെ പഴംസംസ്കരണയൂണിറ്റ് ആരംഭിച്ച് ഫാമില്‍ ഉല്‍പ്പാദിപ്പിക്കുന്ന പഴങ്ങള്‍ ഉപയോഗിച്ച് സ്ക്വാഷ്, ജാം, ജെല്ലി തുടങ്ങിയ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വിതരണം ആരംഭിച്ചു. ഗവമെന്റ് ഓറഞ്ച് ആന്‍ഡ് വെജിറ്റബ്ള്‍ ഫാം ഇപ്പോള്‍ സംസ്ഥാന കൃഷിവകുപ്പിന്റെ കീഴില്‍ ഒരു സ്പെഷ്യല്‍ഫാമായി പ്രവര്‍ത്തിക്കുന്നു. 1980കളിലുണ്ടായ രോഗബാധ ഓറഞ്ച്മരങ്ങള്‍ വ്യാപകമായി ഉണക്കി. അതുവഴി ഫാമില്‍ വരുമാനം കുറഞ്ഞു. കാലാവസ്ഥയില്‍വന്ന മാറ്റവും കീടബാധയും ഓറഞ്ചുകൃഷിയെ തളര്‍ത്തി.
ദേശാഭിമാനി 050211
പഴവര്‍ഗങ്ങളും പച്ചക്കറികളും സുഗന്ധദ്രവ്യങ്ങളുമായി ഒരുകാലത്ത് കേരളത്തിന്റെ ഏദന്‍തോട്ടമായിരുന്ന നെല്ലിയാമ്പതി നഷ്ടപ്രതാപം വീണ്ടെടുക്കുന്നു. കൃഷിവകുപ്പും സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍മിഷനുമാണ് ഈ ദൌത്യത്തിന് നേതൃത്വം നല്‍കുന്നത്. നവീകരണത്തിന്റെ ഭാഗമായി മോഡല്‍ ഫ്ളോറികള്‍ച്ചര്‍ നേഴ്സറി, വില്‍പ്പനശാല, ആധുനിക ഗ്രീസുകള്‍ തുടങ്ങിയവയുടെ ഉദ്ഘാടനവും ഓഫീസ് കോംപ്ളക്സിന്റെ ശിലാസ്ഥാപനവും ശനിയാഴ്ച രാവിലെ 10ന് കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ നിര്‍വഹിക്കും. വി ചെന്താമരാക്ഷന്‍ എംഎല്‍എ അധ്യക്ഷനാകും. വില്‍പ്പനകേന്ദ്രം ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബിയും ഗാര്‍ഡനിങ് യൂണിറ്റ് കെ ഇ ഇസ്മയില്‍ എംപിയും ഉദ്ഘാടനം ചെയ്യും. നടീല്‍വസ്തുക്കളുടെ ആദ്യവില്‍പ്പന പി കെ ബിജു എംപി നിര്‍വഹിക്കും.
ReplyDeleteസര്‍ക്കാരിന്റെ ഇടപെടലില്‍ കര്‍ഷകരുടെ കൈകളില്‍ 15,000 കോടി രൂപാ എത്തിയതായി കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍ പറഞ്ഞു. കൃഷി വകുപ്പ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ വഴി നടപ്പാക്കുന്ന നെല്ലിയാമ്പതിയിലെ ഓറഞ്ച് ആന്‍ഡ് വെജിറ്റബ്ള്‍ ഫാമിന്റെ സമഗ്ര നവീകരണ പദ്ധതിയില്‍ പൂര്‍ത്തിയായ ഒന്നാം ഘട്ട പദ്ധതികളുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ഇടപെടലില്‍ നെല്‍കര്‍ഷകര്‍ക്ക് മാത്രം 3000 കോടിയും പച്ചക്കറി കൃഷിക്കാര്‍ക്ക് 125 കോടി രൂപയും എത്തിയതായാണ് പ്രാഥമിക കണക്കുകള്‍ കാണിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ വില ഏലത്തിന് ലഭിച്ചു. കേന്ദ്രസര്‍ക്കാര്‍ പാമോയിലിന് നല്‍കുന്ന സബ്സിഡി വെളിച്ചെണ്ണയ്ക്ക് കൂടി നല്‍കിയാല്‍ നാളികേര കര്‍ഷകരും രക്ഷപ്പെടും. നെല്ലിയാമ്പതിയിലെത്തുന്നവര്‍ക്ക് വിശ്രമിക്കാനുളള പരിസ്ഥിതി സൌഹൃദമായ കുടിലുകള്‍ നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമീപം ചിത്രശലഭ പാര്‍ക്കും ലക്ഷ്യമിടുന്നുണ്ട്. ഇതിനായി ഷഡ്പദങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്ന പുഷ്പകൃഷിയെ പ്രോത്സാഹിപ്പിക്കും
ReplyDelete