Saturday, February 19, 2011

കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചതായി പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കിയിരുന്നു

പി കെ കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചതായി കോതമംഗലം പെണ്‍വാണിഭക്കേസിലെ ഇരയായ പെണ്‍കുട്ടി കോടതിയില്‍ മൊഴിനല്‍കിയിരുന്നെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. പ്രണയംനടിച്ചും വിവാഹവാഗ്ദാനം നല്‍കിയും സര്‍ക്കസ് കമ്പനിയിലെ അഷറഫ് എന്ന യുവാവ് ലൈംഗികമായി പീഡിപ്പിച്ച ശേഷം വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി നൂറോളംപേര്‍ പീഡിപ്പിച്ചതായാണ് കേസ്. 15 മുതല്‍ 20 വയസ്സുവരെയായിരുന്നു പീഡനപരമ്പര. 1997 ഒക്ടോബര്‍ ഒമ്പതിന് മൂവാറ്റുപുഴ ജുഡീഷ്യല്‍ മജിസ്ട്രേട്ട് ഒന്നാംക്ളാസ് കോടതി ജഡ്ജിക്കു മുമ്പാകെ സിആര്‍പിസി 164 പ്രകാരം നല്‍കിയ മൊഴിയിലാണ് കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തിയത്. മുന്‍ കേന്ദ്രമന്ത്രി എസ് കൃഷ്ണകുമാര്‍ പീഡിപ്പിച്ചതായും പെണ്‍കുട്ടി മജിസ്ട്രേട്ടിന് മൊഴിനല്‍കിയിട്ടുണ്ട്.

"തിരുവനന്തപുരത്തെ സോണിയുടെ വാടകവീട്ടില്‍ പൂട്ടിയിട്ടു. അവിടെവച്ച് അഞ്ചെട്ടുപേര്‍ പീഡിപ്പിച്ചു. അക്കൂട്ടത്തില്‍ കുഞ്ഞാലിക്കുട്ടി, കൃഷ്ണകുമാര്‍ എന്നിവരും ഉണ്ടായിരുന്നു. ബാക്കിയുള്ളവരെ അറിയില്ല.''- ഇതാണ് മൊഴി.

മജിസ്ട്രേട്ടിന് മൊഴികൊടുക്കുംമുമ്പ് മൂവാറ്റുപുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കുമുന്നില്‍ നല്‍കിയ മൊഴിയിലും പെണ്‍കുട്ടി കുഞ്ഞാലിക്കുട്ടിയുടെയും കൃഷ്ണകുമാറിന്റെയും പേരുപറഞ്ഞിട്ടുണ്ട്. അതിലും സോണിയെന്ന ആളാണ് കൃഷ്ണകുമാറിനും കുഞ്ഞാലിക്കുട്ടിക്കും കാഴ്ചവെച്ചതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

"സോണി എന്നെ കൃഷ്ണകുമാറിന്റെ ഫ്ളാറ്റിലേക്കാണ് കൊണ്ടുപോയത്. അവിടെവച്ച് അയാള്‍ ലൈംഗികമായി പീഡിപ്പിച്ചു. അന്നുതന്നെ കുഞ്ഞാലിക്കുട്ടിയുടെ ഓഫീസിലും കൊണ്ടുപോയി. അയാളും ലൈംഗികമായി പീഡിപ്പിച്ചു''എന്ന് വ്യക്തമായി പറയുന്നുണ്ട്. എന്നാല്‍, മൂവാറ്റുപുഴ ഡിവൈഎസ്പിയായിരുന്ന ഹെന്റി ജോസന്‍ '98 ഏപ്രില്‍ 20ന് രേഖപ്പെടുത്തിയ മറ്റൊരു മൊഴിയില്‍ കുഞ്ഞാലിക്കുട്ടിയെ രക്ഷപ്പെടുത്താന്‍ തക്കവണ്ണം പെണ്‍കുട്ടി ഈ മൊഴി ഭേദപ്പെടുത്തി.

"ഞാന്‍ കോടതിയില്‍ കുഞ്ഞാലിക്കുട്ടി, എസ് കൃഷ്ണകുമാര്‍ എന്നീ പേരുകള്‍ പറഞ്ഞിട്ടുണ്ട്. തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന സമയത്ത് ഒരുദിവസം സോണി എന്നെ ഒരാളുടെ അടുത്ത് ഏല്‍പിച്ചു. അയാള്‍ ഒരു ഫയലുമായി എന്നെ ഒരു വലിയ വീട്ടില്‍ കൊണ്ടുപോയി. തിരികെ എത്തിയപ്പോള്‍ സോണിയോട് ആ വീടിനെപ്പറ്റി പറഞ്ഞു. അപ്പോള്‍ സോണി അത് കൃഷ്ണകുമാര്‍ സാറിന്റെ വീടായിരിക്കുമെന്നു പറഞ്ഞു... മറ്റൊരു ദിവസം സോണിയുടെ അടുക്കല്‍വന്ന് ഒരാള്‍ എന്നെ കൂട്ടിക്കൊണ്ടുപോയി. അതും ഓഫീസ് മുറിയിലേക്കാണ് കൊണ്ടുപോയത്. കുഞ്ഞാലിക്കുട്ടിയുടെ അടുത്തേക്കാണ് കൊണ്ടുപോകുന്നതെന്നും വളരെ മര്യാദയോടെ പെരുമാറണമെന്നും കൊണ്ടുപോയാള്‍ പറഞ്ഞു'' എന്ന തരത്തിലേക്ക് മൊഴിമാറ്റി.

ഇതിന് പെണ്‍കുട്ടിയെ സ്വാധീനിച്ചതായി അന്നേ വാര്‍ത്തകളുണ്ടായിരുന്നു. '97 ഡിസംബറില്‍ കുഞ്ഞാലിക്കുട്ടിയും മറ്റൊരു കേരള കോണ്‍ഗ്രസ് നേതാവും പോട്ട ധ്യാനകേന്ദ്രത്തില്‍ചെന്ന് പെകുട്ടിയെ സ്വാധീനിച്ചെന്നും ഇതിനായി പെകുട്ടിക്ക് 15 ലക്ഷം രൂപ നല്‍കിയെന്നും കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റൌഫ് വെളിപ്പെടുത്തിയിരുന്നു. ദാരിദ്ര്യത്തില്‍ കഴിഞ്ഞ പെണ്‍കുട്ടിക്ക് ഇതേ കാലയളവില്‍ ഇരുനിലവീട് സ്വന്തമായെന്നും വാര്‍ത്തയുണ്ടായിരുന്നു. കേസില്‍ കുഞ്ഞാലിക്കുട്ടിയും കൃഷ്ണകുമാറയും 41, 42 പ്രതികളാണ്.
(ഡി ദിലീപ്)

ദേശാഭിമാനി 190211

2 comments:

  1. പി കെ കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചതായി കോതമംഗലം പെണ്‍വാണിഭക്കേസിലെ ഇരയായ പെണ്‍കുട്ടി കോടതിയില്‍ മൊഴിനല്‍കിയിരുന്നെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. പ്രണയംനടിച്ചും വിവാഹവാഗ്ദാനം നല്‍കിയും സര്‍ക്കസ് കമ്പനിയിലെ അഷറഫ് എന്ന യുവാവ് ലൈംഗികമായി പീഡിപ്പിച്ച ശേഷം വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി നൂറോളംപേര്‍ പീഡിപ്പിച്ചതായാണ് കേസ്. 15 മുതല്‍ 20 വയസ്സുവരെയായിരുന്നു പീഡനപരമ്പര. 1997 ഒക്ടോബര്‍ ഒമ്പതിന് മൂവാറ്റുപുഴ ജുഡീഷ്യല്‍ മജിസ്ട്രേട്ട് ഒന്നാംക്ളാസ് കോടതി ജഡ്ജിക്കു മുമ്പാകെ സിആര്‍പിസി 164 പ്രകാരം നല്‍കിയ മൊഴിയിലാണ് കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തിയത്. മുന്‍ കേന്ദ്രമന്ത്രി എസ് കൃഷ്ണകുമാര്‍ പീഡിപ്പിച്ചതായും പെണ്‍കുട്ടി മജിസ്ട്രേട്ടിന് മൊഴിനല്‍കിയിട്ടുണ്ട്.

    ReplyDelete
  2. ഐസ്ക്രീം പാര്‍ലര്‍ പെണ്‍‌വാണിഭക്കേസില്‍ ആരോപണം നേരിടുന്ന പി കെ കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് മുസ്ളിംലീഗ് റാലി. കുഞ്ഞാലിക്കുട്ടിക്കെതിരായ ആക്ഷേപം ഗൂഢാലോചനയാണെന്ന് കുറ്റപ്പെടുത്തി നടന്ന പ്രകടനത്തില്‍ സിപിഐ എം നേതാക്കള്‍ക്കും മുഖ്യമന്ത്രിക്കുമെതിരായ മുദ്രാവാക്യങ്ങളായിരുന്നു ഏറെയും. ആഭാസകരമായ മുദ്രാവാക്യങ്ങള്‍ ഇന്ത്യാവിഷന്‍ ചാനലിനെതിരെയുമുണ്ടായി. തനിക്കെതിരായ ഗൂഢാലോചനക്ക് പിന്നില്‍ മുഖ്യമന്ത്രിയും ചില ചാനലുകളുമാണെന്ന് ചടങ്ങില്‍ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്കെതിരായ പെണ്‍‌വാണിഭ വാര്‍ത്തകള്‍ പറുത്തുവിട്ട ഇന്ത്യാവിഷന്‍ ചാനല്‍ ചെയര്‍മാന്‍ ഡോ. എം കെ മുനീറിനെ ഇരുത്തിയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ഒളിയമ്പ്. കോഴിക്കോട് കടപ്പുറത്ത് റാലി ലീഗ് അഖിലേന്ത്യാപ്രസിഡന്റ് കൂടിയായ കേന്ദ്രസഹമന്ത്രി ഇ അഹമ്മദ് ഉദ്ഘാടനം ചെയ്തു. കുഞ്ഞാലിക്കുട്ടിയാണ് തെരഞ്ഞെടുപ്പില്‍ ലീഗിനെ നയിക്കുകയെന്ന് ഇ അഹമ്മദ് പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, എം കെ രാഘവന്‍ എംപി, എസ്ജെഡി സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഐഎന്‍എല്ലില്‍നിന്ന് പുറത്താക്കിയ പിഎംഎ സലാം എംഎല്‍എയും സിറാജ് ഇബ്രാഹിംസേട്ടും സംഘവും ചടങ്ങില്‍ ലീഗില്‍ ലയിച്ചു. എം സി മായിന്‍ഹാജി സ്വാഗതവും സി മമ്മൂട്ടി നന്ദിയും പറഞ്ഞു. സാദിഖലി ശിഹാബ്തങ്ങള്‍ അധ്യക്ഷനായി.

    ReplyDelete