ഒരുവര്‍ഷത്തിലധികം നീളുന്ന പാരിസ്ഥിതിക ആഘാത പഠനം നടത്തിയശേഷമേ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിക്ക് പരിസ്ഥിതി അനുമതി നല്‍കൂ എന്ന് കേന്ദ്രമന്ത്രി ജയറാം രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതി അവതാളത്തിലാക്കുന്നതാണ് മന്ത്രിയുടെ പ്രഖ്യാപനം. പാരിസ്ഥിതിക ആഘാത പഠനം 2012 ജൂലൈയിലേ പൂര്‍ത്തിയാകൂ. മൊത്തം 5348 കോടി രൂപ ചെലവുവരുന്ന പദ്ധതി സ്വകാര്യപങ്കാളിത്തത്തോടെ നടപ്പാക്കാന്‍ തീരുമാനിച്ച് സംസ്ഥാനം മുന്നോട്ടുപോകുന്ന അവസരത്തിലാണ് പാരിസ്ഥിതിക ആഘാതപഠനമില്ലാതെ അനുമതി നല്‍കില്ലെന്ന കേന്ദ്രനിലപാട്.
പദ്ധതിക്ക് 2500 കോടി രൂപ കണ്ടെത്തുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കുകയും ബജറ്റില്‍ 100 കോടി രൂപ നീക്കിവയ്ക്കുകയും ചെയ്തിരുന്നു. മൂന്നുഘട്ടമായി പദ്ധതി നടപ്പാക്കാനാണ് തീരുമാനിച്ചത്. ആദ്യഘട്ടത്തിന് 1500 കോടി രൂപ വേണം. അതില്‍ 450 കോടി രൂപ സര്‍ക്കാര്‍ നല്‍കുമെന്നും തീരുമാനിച്ചു. സ്ഥലമെടുപ്പുനടപടികള്‍ നല്ല വേഗത്തില്‍ പുരോഗമിക്കുന്നതിനിടയിലാണ് കേന്ദ്രസര്‍ക്കാര്‍ തടസ്സം വലിച്ചിട്ടത്. പാരിസ്ഥിതിക പഠനം കഴിയുംവരെ തുറമുഖപദ്ധതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കേണ്ടി വരില്ലേ എന്ന ചോദ്യത്തിന്, മറ്റു പ്രവര്‍ത്തനങ്ങള്‍ സമാന്തരമായി നടത്താമെന്നായിരുന്നു പരിസ്ഥിതിമന്ത്രിയുടെ മറുപടി.
എന്നാല്‍ , പാരിസ്ഥിതിക ആഘാതപഠനത്തിന്റെ ഫലം എന്താകുമെന്ന് പ്രവചിക്കാന്‍ കഴിയില്ല. കേന്ദ്രത്തിന് താല്‍പ്പര്യമില്ലെങ്കില്‍ , പദ്ധതി അട്ടിമറിക്കുന്നരീതിയിലുള്ള നിഗമനങ്ങള്‍ വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിയുടെ കാര്യത്തില്‍ അതാണ് സംഭവിച്ചത്. അതിരപ്പിള്ളി, ഇടക്കൊച്ചി ക്രിക്കറ്റ് സ്റ്റേഡിയം, പൂയംകുട്ടി ജലവൈദ്യുതപദ്ധതി എന്നിവയ്ക്ക് അനുമതി നല്‍കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ശബരിമല മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കാന്‍ കൂടുതല്‍ ഭൂമി വിട്ടുകൊടുക്കാന്‍ സാധിക്കില്ല. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമായും നടത്തിയ ചര്‍ച്ചകള്‍ക്കുശേഷമാണ് ജയറാം രമേശ് ഇക്കാര്യം പറഞ്ഞത്.
2009 മെയ് 31ന് താന്‍ കേന്ദ്രമന്ത്രിയായശേഷം എല്‍ഡിഎഫ് സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതിയുടെ പാരിസ്ഥിതിക അനുമതിക്ക് തന്നെ സമീപിച്ചില്ലെന്ന് മന്ത്രി ആരോപിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഒടുവില്‍ സമീപിച്ചതെന്നും മന്ത്രി പറഞ്ഞു. അതിരപ്പിള്ളിപദ്ധതി ദേശീയ, സംസ്ഥാന താല്‍പ്പര്യങ്ങള്‍ക്ക് എതിരാണ്. പൂയംകുട്ടി പദ്ധതിക്ക് ആദ്യം അനുമതി നല്‍കേണ്ടത് സംസ്ഥാന വനംവകുപ്പാണ്. 1420 ഹെക്ടര്‍ വനം വെള്ളത്തിലാകുന്നതിന് എന്തു പരിഹാരമെന്ന് വനംവകുപ്പ് പരിശോധിക്കണം. ഇടക്കൊച്ചി ക്രിക്കറ്റ് സ്റ്റേഡിയം അടഞ്ഞ അധ്യായമാണ്. തീരദേശപരിപാലന നിയമം ലംഘിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. കണ്ടല്‍ക്കാട് നശിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി എടുക്കും. ശബരിമല മാസ്റ്റര്‍പ്ലാനിന് പെരിയാര്‍ റിസര്‍വ് വനത്തില്‍നിന്ന് 13 ഹെക്ടര്‍ നല്‍കിയിട്ടുണ്ട്. ഈ ഭൂമി ഉപയോഗിച്ചശേഷമേ കൂടുതല്‍ വനഭൂമി ഉപയോഗിക്കുന്ന കാര്യം പരിഗണിക്കൂ. മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന കണക്കിലെടുത്ത് ശബരിമല സന്ദര്‍ശിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ബന്ദിപുര്‍ വനമേഖലയിലെ രാത്രികാലയാത്ര പുനഃസ്ഥാപിക്കണമെന്ന ആവശ്യവും കേന്ദ്രമന്ത്രി നിരസിച്ചു. സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കാമെന്ന് മന്ത്രി പറഞ്ഞു. ബദല്‍പാതയാണ് കേന്ദ്രമന്ത്രി വച്ച നിര്‍ദേശം. എന്നാല്‍ , ഈ പാതയും സംരക്ഷിത വനമേഖലയിലൂടെയാണെന്നുമാത്രമല്ല, ദൂരവും വളരെ കൂടുതലാണ്. വിഴിഞ്ഞം പദ്ധതിപ്രദേശം സന്ദര്‍ശിച്ചശേഷമാണ് ജയറാം രമേശ് മുഖ്യമന്ത്രിയും മന്ത്രിമാരുമായി ചര്‍ച്ച നടത്തിയത്.
കേന്ദ്രമന്ത്രി നുണപറയുന്നു: വിജയകുമാര്‍
പാരിസ്ഥിതികപഠനത്തിന്റെ പേരില്‍ വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന കേന്ദ്രമന്ത്രി ജയറാം രമേഷ് തന്റെ വാദം ന്യായീകരിക്കാന്‍ ശുദ്ധ നുണ പറയുകയാണെന്ന് മുന്‍മന്ത്രി എം വിജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരിസ്ഥിതി അനുമതിക്കുവേണ്ടി എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെ കണ്ടില്ലെന്ന് പറഞ്ഞത് അസംബന്ധമാണ്. സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ ഉള്‍പ്പെടെ നേരില്‍ക്കണ്ട് നിവേദനം നല്‍കി. അനുമതിക്കായി കഴിഞ്ഞ ഒക്ടോബറില്‍ കേരളം അപേക്ഷ നല്‍കി. എന്നാല്‍ , 2011 ജനുവരി 19ന് അനുമതി നിഷേധിച്ചു. ഏപ്രിലില്‍ വീണ്ടും നല്‍കിയ അപേക്ഷയും നിരസിച്ചു. വല്ലാര്‍പാടത്തും തൂത്തുക്കുടിയിലും കുളച്ചിലിലും തുറമുഖമുള്ളതിനാലും മത്സ്യബന്ധനത്തെ ബാധിക്കുമെന്നതിനാലുമാണ് സംസ്ഥാനത്തിന്റെ അപേക്ഷ നിരസിച്ചത്.
പരിസ്ഥിതിപ്രശ്നങ്ങള്‍ പഠിക്കാനുള്ള കമ്മറ്റിയെ കേന്ദ്ര അനുമതിയില്ലാതെ നിയമിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല. അനുമതി നല്‍കേണ്ടത് കേന്ദ്രസര്‍ക്കാറിനു കീഴിലുള്ള എക്സ്പേര്‍ട്ട് അപ്രൈസല്‍ കമ്മിറ്റിയാണ്. ഈ കമ്മിറ്റിയിലുള്ള മലയാളി കോശി രാഷ്ട്രീയലാക്കോടെയാണ് പദ്ധതിയെ കാണുന്നതെന്നും വിജയകുമാര്‍ പറഞ്ഞു. ആദ്യം ടെന്‍ഡര്‍ നല്‍കിയ ചൈനീസ് കമ്പനിയെ സുരക്ഷാകാരണങ്ങളാല്‍ കേന്ദ്രം ഒഴിവാക്കി. പിന്നീട് ഗ്ലോബല്‍ ടെന്‍ഡര്‍ വഴി തെരഞ്ഞെടുത്ത ലാന്‍കോ കമ്പനിയുടെ പ്രവര്‍ത്തനവും കേന്ദ്രം അട്ടിമറിച്ചു. അടുത്ത ടെന്‍ഡര്‍ ജൂണ്‍ 17ന് പൂര്‍ത്തിയാകാനിരിക്കെയാണ് കേന്ദ്രമന്ത്രിയുടെ പുതിയ തീരുമാനം. തുറമുഖത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ എല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ഗതാഗതത്തിന് 450 കോടി ബജറ്റില്‍ വകയിരുത്തി. 40 കോടി വൈദ്യുതിക്ക് ചെലവാക്കി. ആവശ്യമുള്ള 120 ഹെക്ടറില്‍ 35 ഹെക്ടര്‍ സുതാര്യമായി ഏറ്റെടുത്തു. 72 ഹെക്ടറിനും നിയമ തടസ്സങ്ങളില്ല. പദ്ധതി ഒരുവര്‍ഷം വൈകിച്ചതിന്റെ ഉത്തരവാദിത്തം കേന്ദ്ര പരിസ്ഥിതിമന്ത്രിക്കാണെന്നും വിജയകുമാര്‍ പറഞ്ഞു.
ജയറാം രമേശ് സമയം ചെലവിട്ടത് മുന്‍ സര്‍ക്കാരിനെ ആക്ഷേപിക്കാന്‍
കേരളത്തിലെ വിവിധ പദ്ധതിക്ക് അംഗീകാരം നേടിയെടുക്കാന്‍ മുഖ്യമന്ത്രി ക്ഷണിച്ചുവരുത്തിയ കേന്ദ്ര വനം, പരിസ്ഥിതിമന്ത്രി ജയറാം രമേശ് കൂടുതല്‍ സമയവും ചെലവഴിച്ചത് മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ ആക്ഷേപിക്കാന്‍ . സംസ്ഥാന സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്കുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സര്‍ക്കാരിനെതിരെ കേന്ദ്രമന്ത്രി ആക്ഷേപം ചൊരിഞ്ഞത്. വിഴിഞ്ഞം പദ്ധതിയുടെ പാരിസ്ഥിതിക അനുമതിക്കായി മുഖ്യമന്ത്രിയോ മന്ത്രിമാരോ തന്നെ കണ്ടില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി സര്‍വകക്ഷിസംഘം ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെയും മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കണ്ടകാര്യം മറച്ചുവച്ചു. താന്‍ മന്ത്രിയായി ചുമതലയേറ്റശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയല്ലാതെ മുന്‍സര്‍ക്കാരിന്റെ കാലത്ത് ആരും തന്നെ വന്നുകണ്ടില്ല. തന്നെ നേരില്‍ കാണാത്തതുകൊണ്ടാണ് പദ്ധതി വൈകിയതെന്നും പരോക്ഷമായി സൂചിപ്പിച്ചു. തന്റെ ആരോപണം രാഷ്ട്രീയമായി കാണരുതെന്ന് പറഞ്ഞ മന്ത്രി, തുടര്‍ന്നും രാഷ്ട്രീയപ്രസംഗമാണ് നടത്തിയത്. സംസ്ഥാന പാരിസ്ഥിതിക ആഘാത പഠന അതോറിറ്റിയും പാരിസ്ഥിതികാഘാത പഠന വിദഗ്ധ-നിര്‍ണയ സമിതിയും രൂപീകരിക്കണമെന്ന 2006ലെ കേന്ദ്ര വിജ്ഞാപനം എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്ന് ജയറാം രമേശ് ആരോപിച്ചു.
അതേസമയം, ഈ രണ്ട് സമിതിയും നടത്തുന്ന പ്രവര്‍ത്തനം നിര്‍വഹിക്കാന്‍ ശക്തമായ സംവിധാനം സംസ്ഥാനത്തുണ്ട്. വീണ്ടും രണ്ട് സമിതി രൂപീകരിച്ച് അഴിമതി നടത്താന്‍ പുതിയ വെള്ളാനകളെക്കൂടി സൃഷ്ടിക്കേണ്ടതില്ലെന്ന് നിയമസഭ ഏകകണ്ഠമായി തീരുമാനിച്ചതാണ്. ഈ വിവരം കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇക്കാര്യവും ജയറാം രമേശ് മറച്ചുവച്ചു. അതിരപ്പിള്ളിപദ്ധതിയുടെ കാര്യത്തില്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി, ഭരണം മാറിയാല്‍ തന്റെ നിലപാട് മാറുമെന്ന് മുന്‍ മന്ത്രി ബാലന്‍ കരുതേണ്ടെന്ന് പറഞ്ഞു. ശബരിമല മാസ്റ്റര്‍ പ്ലാനിന് ഭൂമി കൂടുതല്‍ വിട്ടുകിട്ടണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. നേരത്തെ തന്നത് മുന്‍സര്‍ക്കാര്‍ പ്രയോജനപ്പെടുത്തിയില്ലെന്നും അതിനാല്‍ കൂടുതല്‍ നല്‍കാനാകില്ലെന്നുമാണ് മന്ത്രിയുടെ വിമര്‍ശം. എന്നാല്‍ , മാസ്റ്റര്‍ പ്ലാനിന് അനുസൃതമായി ഭൂമി വിട്ടുകിട്ടിയില്ല. അത് കിട്ടാതെ കിട്ടിയ ഭൂമിയില്‍ വികസനം അസാധ്യമാണ്. ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു. ഇതിനായി സ്ഥലം കാണാന്‍ ശബരിമലയിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നിട്ടും കേന്ദ്രമന്ത്രി മുന്‍സര്‍ക്കാരിനെ ആക്ഷേപിക്കുകയായിരുന്നു. സംയോജിത തീരദേശ പരിപാലനപദ്ധതിക്കായി മുന്‍സര്‍ക്കാര്‍ താല്‍പ്പര്യം എടുത്തില്ലെന്നും കേന്ദ്രമന്ത്രി ആക്ഷേപിച്ചു. എന്നാല്‍ ,കേന്ദ്ര സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ കേരളത്തെ ഉള്‍പ്പെടുത്താന്‍ തയ്യാറായില്ലെന്നതാണ് യാഥാര്‍ഥ്യം. രണ്ടാംഘട്ടത്തില്‍ കേരളത്തെ ഉള്‍പ്പെടുത്തുമെന്നായിരുന്നു അന്ന് അറിയിച്ചിരുന്നത്.
deshabhimani 140611
ഒരുവര്‍ഷത്തിലധികം നീളുന്ന പാരിസ്ഥിതിക ആഘാത പഠനം നടത്തിയശേഷമേ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിക്ക് പരിസ്ഥിതി അനുമതി നല്‍കൂ എന്ന് കേന്ദ്രമന്ത്രി ജയറാം രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതി അവതാളത്തിലാക്കുന്നതാണ് മന്ത്രിയുടെ പ്രഖ്യാപനം. പാരിസ്ഥിതിക ആഘാത പഠനം 2012 ജൂലൈയിലേ പൂര്‍ത്തിയാകൂ. മൊത്തം 5348 കോടി രൂപ ചെലവുവരുന്ന പദ്ധതി സ്വകാര്യപങ്കാളിത്തത്തോടെ നടപ്പാക്കാന്‍ തീരുമാനിച്ച് സംസ്ഥാനം മുന്നോട്ടുപോകുന്ന അവസരത്തിലാണ് പാരിസ്ഥിതിക ആഘാതപഠനമില്ലാതെ അനുമതി നല്‍കില്ലെന്ന കേന്ദ്രനിലപാട്.
ReplyDelete