Sunday, June 26, 2011

ഭാഷയ്ക്ക് വിശേഷണം ആവശ്യമില്ല: അഴീക്കോട്

കോഴിക്കോട്: മലയാള ഭാഷയെ ക്ലാസിക് പദവിയിലേക്ക് ഉയര്‍ത്തണമെന്ന ആവശ്യം തെറ്റാണെന്ന് സുകുമാര്‍ അഴീക്കോട്. ഭാഷകള്‍ക്ക് വിശേഷണം ആവശ്യമില്ല. ഭാഷകളെ ക്ലാസിക്കല്‍ എന്നും റൊമാന്റിക് എന്നും തരംതിരിക്കാനാവില്ല. സാഹിത്യത്തെ മാത്രമേ ഇങ്ങനെ വേര്‍തിരിക്കാനാകൂ. മഹത്തായ നിരവധി ക്ലാസിക്കല്‍ കൃതികള്‍ക്ക് ജന്മം നല്‍കിയിട്ടും ഇംഗ്ലീഷ് ഭാഷയെ ക്ലാസിക്കല്‍ ഭാഷയെന്ന് വിളിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വായനാവാരത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും കലിക്കറ്റ് പ്രസ് ക്ലബും സംഘടിപ്പിച്ച ഭാഷ - സംസ്കാരം- ചരിത്രം എന്ന ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അഴീക്കോട്.

മലയാള ഭാഷ സംരക്ഷിക്കാന്‍ തനതായ ശൈലി നിലനിര്‍ത്തുകയും ആംഗല സംസ്കാരത്തിന്റെ കടന്നുവരവ് അവസാനിപ്പിക്കയും വേണം. ഭാഷയിലെ കൊളോണിയല്‍ അടിമത്തം അവസാനിപ്പിക്കണം. ഭാഷ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് നടക്കുന്ന പരിശ്രമങ്ങള്‍ ഉപരിപ്ലവമാണ്. മുദ്രാവാക്യം വിളിക്ക് പകരം ഭാഷയെ ആത്മാര്‍ഥമായി സ്നേഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ് ആര്‍ മധുശങ്കര്‍ അധ്യക്ഷനായി. പി വത്സല സംസാരിച്ചു. വി ടി മുരളി കവിത ആലപിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ സജീവ് സ്വാഗതവും എന്‍ അശോകന്‍ നന്ദിയും പറഞ്ഞു.

deshabhimani 260611

1 comment:

  1. മലയാള ഭാഷയെ ക്ലാസിക് പദവിയിലേക്ക് ഉയര്‍ത്തണമെന്ന ആവശ്യം തെറ്റാണെന്ന് സുകുമാര്‍ അഴീക്കോട്. ഭാഷകള്‍ക്ക് വിശേഷണം ആവശ്യമില്ല. ഭാഷകളെ ക്ലാസിക്കല്‍ എന്നും റൊമാന്റിക് എന്നും തരംതിരിക്കാനാവില്ല. സാഹിത്യത്തെ മാത്രമേ ഇങ്ങനെ വേര്‍തിരിക്കാനാകൂ. മഹത്തായ നിരവധി ക്ലാസിക്കല്‍ കൃതികള്‍ക്ക് ജന്മം നല്‍കിയിട്ടും ഇംഗ്ലീഷ് ഭാഷയെ ക്ലാസിക്കല്‍ ഭാഷയെന്ന് വിളിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വായനാവാരത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും കലിക്കറ്റ് പ്രസ് ക്ലബും സംഘടിപ്പിച്ച ഭാഷ - സംസ്കാരം- ചരിത്രം എന്ന ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അഴീക്കോട്.

    ReplyDelete