Monday, June 27, 2011

കത്തോലിക്കാ സഭയെക്കുറിച്ചുള്ള പാഠഭാഗത്തില്‍ മാറ്റം വരുത്തണമെന്ന് വിദഗ്ധസമിതി

പത്താം ക്ലാസിലെ സാമൂഹ്യപാഠ പുസ്തകത്തില്‍ കത്തോലിക്കാസഭയെക്കുറിച്ച് പരാമര്‍ശിക്കുന്ന അധ്യായത്തില്‍ മാറ്റം വരുത്തണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി നിര്‍ദേശിച്ചു. പാഠഭാഗത്ത് നിരവധി തെറ്റുകളുണ്ടെന്ന് ഡോ. ഡി ബാബുപോള്‍ അധ്യക്ഷനായ സമിതി ചൂണ്ടിക്കാട്ടുന്നു. ചരിത്രത്തെ മാര്‍ക്‌സിയന്‍ കാഴ്ചപ്പാടില്‍ മാത്രം കണ്ടതാണ് കുഴപ്പത്തിന് കാരണമെന്നും സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സാമൂഹ്യപാഠ പുസ്തകത്തില്‍ ആധുനികകാലത്തിന്റെ ഉദയം എന്ന ഭാഗത്തില്‍ സഭയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളുണ്ടെന്നും ഇതില്‍ മാറ്റം വരുത്തണമെന്നും കത്തോലിക്കസഭ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രശ്‌നം വിവാദമായതോടെയാണ് സര്‍ക്കാര്‍ ഈ ഭാഗത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധസമിതിയെ ചുമതലപ്പെടുത്തിയത്. നിരവധി ഭാഗങ്ങളില്‍ ചരിത്രപരമായ തെറ്റുണ്ടെന്ന് പറയുന്ന സമിതി മാറ്റങ്ങളും നിര്‍ദേശിക്കുന്നു.

പ്രാചീന ഗ്രീക്കോറോമന്‍ സംസ്‌കാരങ്ങളെ കത്തോലിക്കാസഭ വിലക്കിയെന്ന ഭാഗം വസ്തുതാപരമായ തെറ്റാണെന്ന് സമിതി കണ്ടെത്തി. ഏറ്റവും വിവാദമായ പാപമുക്തി പത്രത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗം പരിഷ്‌കരിക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്യുന്നു. ദൈവനിന്ദയെന്ന കുറ്റം വിചാരണ ചെയ്യാന്‍ ഇന്‍ക്വിസിഷന്‍ എന്ന കോടതി സ്ഥാപിച്ചു എന്ന് പറയുന്ന ഭാഗവും മാറ്റണം. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സഭ നടത്തിയ യത്‌നങ്ങളെ കുറിച്ച് പറയുന്ന കാര്യങ്ങളില്‍  വസ്തുതകള്‍ നിലനിര്‍ത്തി വികാരങ്ങളെ വ്രണപ്പെടുത്താത്തരീതിയില്‍ പരിഷ്‌കരിക്കണമെന്നാണ് സമിതിയുടെ ശുപാര്‍ശ. ഡാവിഞ്ചിയുടെ തിരുവത്താഴമെന്ന ചിത്രത്തില്‍ യേശുക്രിസ്തുവിന്റെ ശിഷ്യന്മാര്‍ പരസ്പരം സംശയദൃഷ്ടിയോടെ നോക്കുന്നു എന്ന ഭാഗം മാറ്റണമെന്നതാണ് സമിതിയുടെ മറ്റൊരു ശുപാര്‍ശ. ഇത്തരമൊരു കാര്യം ഡാവിഞ്ചി പറഞ്ഞിട്ടില്ലെന്നും ബൈബിളില്‍ ഇല്ലെന്നും സമിതി പറയുന്നു. ഇറാസ്മസിനെകുറിച്ച് പറയുന്ന ഭാഗത്തിലും മാറ്റം വേണമെന്നും ആവശ്യപ്പെടുന്നുണ്ട്. സഭയിലെ വിശ്വാസങ്ങളെ ഇറാസ്മസ് പരിഹസിച്ചു എന്നാണ് പുസ്തകത്തില്‍ പറയുന്നത്, എന്നാല്‍ വിശ്വാസങ്ങളെ ചിലര്‍ വളച്ചൊടിക്കുന്നതിനെതിരെ സഭയ്ക്കകത്ത് നിന്ന് കൊണ്ട് തന്നെ വിമര്‍ശിക്കുകയായിരുന്നു ഇറാസ്മസ് ചെയ്തതെന്ന് സമിതി വിശദീകരിക്കുന്നു.

തെറ്റുകള്‍ ബോധപൂര്‍വം സഭയെ താറടിക്കാനുള്ള ശ്രമമാണെന്ന് സമിതി കരുതുന്നില്ലെന്നും എന്നാല്‍ ചരിത്രത്തെ വിവിധ കോണുകളില്‍ നിന്ന് വീക്ഷിക്കാമെന്നിരിക്കെ മാര്‍ക്‌സിയന്‍ രീതിയില്‍ മാത്രം പുസ്തകം തയ്യാറാക്കിയവരെല്ലാം കണ്ടതാണ് പ്രശ്‌നത്തിന് കാരണമെന്നും സമിതി പറുയന്നു. ബാബുപോളിന് പുറമെ പ്രമുഖ ചരിത്രകാരനും സംസ്ഥാന ആര്‍ക്കൈവ്‌സ് മുന്‍ ഡയറക്ടറുമായ ഡോ. റെയ്മണായിരുന്നു സമിതിയിലെ മറ്റൊരു അംഗം. റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം പരിഗണിക്കും. വിദഗ്ധസമിതി നിര്‍ദേശിച്ച മാറ്റങ്ങളോടെ പാഠഭാഗം പരിഷ്‌കരിച്ച് ബുക്ക്‌ലെറ്റായി വിതരണം ചെയ്യാനാണ് വിദ്യാഭ്യാസവകുപ്പ് ഉദ്ദേശിക്കുന്നത്. വിമര്‍ശനം ഉയര്‍ന്ന പാശ്ചാത്തലത്തില്‍ ഇപ്പോള്‍ പാഠപുസ്തകത്തിലുള്ള വിവാദഭാഗം പഠിപ്പിക്കേണ്ടെന്ന് ഡി പി ഐ നിര്‍ദേശിച്ചിരുന്നു.

janayugom 270611

2 comments:

  1. പത്താം ക്ലാസിലെ സാമൂഹ്യപാഠ പുസ്തകത്തില്‍ കത്തോലിക്കാസഭയെക്കുറിച്ച് പരാമര്‍ശിക്കുന്ന അധ്യായത്തില്‍ മാറ്റം വരുത്തണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി നിര്‍ദേശിച്ചു. പാഠഭാഗത്ത് നിരവധി തെറ്റുകളുണ്ടെന്ന് ഡോ. ഡി ബാബുപോള്‍ അധ്യക്ഷനായ സമിതി ചൂണ്ടിക്കാട്ടുന്നു. ചരിത്രത്തെ മാര്‍ക്‌സിയന്‍ കാഴ്ചപ്പാടില്‍ മാത്രം കണ്ടതാണ് കുഴപ്പത്തിന് കാരണമെന്നും സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സാമൂഹ്യപാഠ പുസ്തകത്തില്‍ ആധുനികകാലത്തിന്റെ ഉദയം എന്ന ഭാഗത്തില്‍ സഭയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളുണ്ടെന്നും ഇതില്‍ മാറ്റം വരുത്തണമെന്നും കത്തോലിക്കസഭ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രശ്‌നം വിവാദമായതോടെയാണ് സര്‍ക്കാര്‍ ഈ ഭാഗത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധസമിതിയെ ചുമതലപ്പെടുത്തിയത്. നിരവധി ഭാഗങ്ങളില്‍ ചരിത്രപരമായ തെറ്റുണ്ടെന്ന് പറയുന്ന സമിതി മാറ്റങ്ങളും നിര്‍ദേശിക്കുന്നു.

    ReplyDelete
  2. http://vyathakal.blogspot.com/2011/06/blog-post_26.html
    ഒടുവില്‍ കേരളത്തിലെ കാ.സഭയ്ക്ക് വേണ്ടി ലോക ചരിത്രത്തെ വികൃതമാക്കി ബാബു പോളും റെയ്മണും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു എന്ന് മംഗളം വാര്‍ത്ത!

    കേരളത്തിലെ കാ.സഭ പുരോഹിതരും, ബാബു പോളും, റെയ്മണും 2000 മാര്‍ച്ചില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ലോകത്തോട് മാപ്പ് പറഞ്ഞത് എന്തിനൊക്കെയായിരുന്നു എന്നത് ഇത് വരെ വായിച്ച് നോക്കിയിട്ടില്ല എന്നത് ദു:ഖകരം തന്നെ.

    ReplyDelete