കോഴിക്കോട്: സ്വാശ്രയ എം ബി ബി എസ് പ്രവേശനത്തിന് എം ഇ എസിന്റെ പുതിയ ഫോര്‍മുല. സര്‍ക്കാരിന് വിട്ടുകൊടുക്കുന്ന 50 ശതമാനം സീറ്റ് മെറിറ്റ് കം മീന്‍സ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്തണമെന്ന് ചെയര്‍മാന്‍ ഡോ. പി എ ഫസല്‍ ഗഫൂര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഈ സീറ്റുകളില്‍ ബി പി എല്‍ വരുമാനക്കാരും ക്രീമിലെയറിന് താഴെവരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നല്‍കാം.
സര്‍ക്കാരിന് നല്‍കുന്ന 50 ശതമാനം സീറ്റില്‍ 30 ശതമാനം സീറ്റ് ജനറല്‍ മെറിറ്റിലും 10 ശതമാനം സീറ്റ് എസ് സി-എസ് ടി വിഭാഗത്തിനും 20 ശതമാനം സീറ്റ് ഒ ബി സി വിഭാഗങ്ങള്‍ക്കും 40 ശതമാനം സീറ്റ് കോളജ് നടത്തുന്ന സമുദായത്തിനും നീക്കിവയ്ക്കണം.
സര്‍ക്കാരിന് നല്‍കുന്ന 50 ശതമാനം സീറ്റില്‍ കമ്യൂണിറ്റി ക്വാട്ട കഴിച്ച് ബാക്കിയുള്ള സീറ്റുകള്‍ 50:50 അടിസ്ഥാനത്തില്‍ ജനറല്‍ മെറിറ്റായും സംവരണ സീറ്റായും മാറ്റണം. വലിയ വരുമാനക്കാരെ കണ്ടെത്താന്‍ ഇന്നു സര്‍ക്കാര്‍ നല്‍കുന്ന സര്‍ടിഫിക്കറ്റുകള്‍ അപരാപ്ത്യമായതിനാല്‍ ഇന്‍കംടാക്‌സ്-ഗള്‍ഫ് വരുമാനക്കാരുടെ സ്രോതസ് എന്നിവ വ്യക്തമാക്കാനുള്ള നടപടിയും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാനേജ്‌മെന്റിനു നല്‍കുന്ന 50 ശതമാനം സീറ്റില്‍ 15 ശതമാനം സീറ്റ് എന്‍ ആര്‍ ഐ ആയും 35ശതമാനം മാനേജ്‌മെന്റ് ക്വാട്ടയായും പരിഗണിക്കണം. എന്‍ ആര്‍ ഐയില്‍ ഒമ്പത് ലക്ഷംരൂപയും മാനേജ്‌മെന്റ് ക്വാട്ടയില്‍ 5.5 ലക്ഷം രൂപയും ഫീസ് നല്‍കണം. കൂടാതെ അഞ്ചുലക്ഷം രൂപ ഡെപ്പോസിറ്റായും നല്‍കണം.
ഈ ഫോര്‍മുലയ്ക്ക് ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ മറുപടി വേണം. ഇതില്‍ വല്ലമാറ്റവും വേണമെങ്കില്‍ സര്‍ക്കാരുമായി ചര്‍ച്ചനടത്തി ഇന്റചര്‍ച്ച് കൗണ്‍സിലിന് മാറ്റം വരുത്താം. മുഖ്യമന്ത്രി, മന്ത്രിസഭാ ഉപസമിതി ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍, മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍, എ കെ ആന്റണി, പ്രതിപക്ഷനേതാവ് തുടങ്ങിയവര്‍ക്ക് ഈ ഫോര്‍മുല സമര്‍പ്പിക്കും. പത്രസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി സി ടി സക്കീര്‍ ഹുസൈനും പങ്കെടുത്തു.
janayugom 300611
സ്വാശ്രയ എം ബി ബി എസ് പ്രവേശനത്തിന് എം ഇ എസിന്റെ പുതിയ ഫോര്‍മുല. സര്‍ക്കാരിന് വിട്ടുകൊടുക്കുന്ന 50 ശതമാനം സീറ്റ് മെറിറ്റ് കം മീന്‍സ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്തണമെന്ന് ചെയര്‍മാന്‍ ഡോ. പി എ ഫസല്‍ ഗഫൂര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഈ സീറ്റുകളില്‍ ബി പി എല്‍ വരുമാനക്കാരും ക്രീമിലെയറിന് താഴെവരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നല്‍കാം.
ReplyDeleteis there any formula for LDF? if so what is it? how that formula is good for the poor people?
ReplyDeletewill that formula will avoid ineligible candidate to become a doctor?
I havet seen a good formula from LDF... if there is please post it and have a good discussion with public and stop this ridiculous strike, for the sake of poor kids!