Saturday, June 25, 2011

പാഠപുസ്തകം നിശ്ചയിക്കേണ്ടത് കാത്തോലിക്കസഭയല്ല: യുക്തിവാദിസംഘം

തലശേരി: പത്താംക്ലാസിലെ സാമൂഹ്യപാഠത്തില്‍ നവോഥാനചരിത്രഭാഗം പഠിപ്പിക്കാന്‍ പാടില്ലെന്ന് നിശ്ചയിക്കേണ്ടത് കാത്തോലിക്ക സഭയല്ലെന്ന് യുക്തിവാദിസംഘം സംസ്ഥാന സെക്രട്ടറി ഇരിങ്ങല്‍ കൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആരുടെയെങ്കിലും താല്‍പര്യത്തിനനുസരിച്ച് എഴുതിവെക്കാവുന്നതല്ല ചരിത്രം. കാത്തോലിക്കസഭയുടെ ചരിത്രം മനുഷ്യരെയും ചരിത്രത്തെയും കൊലചെയ്തതാണ്. പ്രൊട്ടസ്റ്റന്റ്സഭ ഉടലെടുത്തത് തന്നെ കത്തോലിക്കന്‍ ഭീകരതക്കെതിരെയാണ്. സിബിഎസ്ഇ പുസ്തകങ്ങളില്‍ ഏറെ വിമര്‍ശനങ്ങള്‍ കാണാം. കേരളത്തിലിതൊന്നും പാടില്ലെന്ന് പറയുന്നത് ശരിയല്ല. മഹാത്മാഗാന്ധിയുടെ ഘാതകന്‍ ഗോഡ്സെയാണെന്നതും നാളെ പഠിപ്പിക്കാന്‍ പറ്റാതാകുമെന്നും കൃഷ്ണന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രേമരാജ് നരവൂര്‍ , നിഷാദ് നിടുമ്പ്രം, രവീന്ദ്രന്‍ കാര്യാട്ടുപുറം, അനൂപ് ഒളവിലം എന്നിവര്‍ പങ്കെടുത്തു.

യുക്തിവാദിസംഘം മാര്‍ച്ചും ധര്‍ണയും നടത്തി

പത്താം ക്ലാസ് സാമൂഹ്യപാഠത്തിലെ നവോത്ഥാന ചരിത്രഭാഗം സഭാവിരുദ്ധമാണെന്നും അത് പഠിപ്പിക്കാന്‍ പാടില്ലെന്നും താക്കീത് ചെയ്ത കത്തോലിക്കാസഭയുടെ നിലപാടില്‍ പ്രതിഷേധിച്ച് കേരള യുക്തിവാദിസംഘം പ്രവര്‍ത്തകര്‍ സെക്രട്ടറിയറ്റിലേക്ക് മാര്‍ച്ചും തുടര്‍ന്ന് ധര്‍ണയും നടത്തി. സംസ്ഥാന പ്രസിഡന്റ് യു കലാനാഥന്‍ ധര്‍ണ ഉദ്ഘാടനംചെയ്തു. പാഠഭാഗം ക്രിസ്തുമതത്തിന് അപമാനകരമല്ലെന്ന് അദ്ദേഹം പറഞ്ഞു. അക്കാര്യം വായിച്ചാല്‍ മനസ്സിലാകാത്ത മന്ത്രി കേരളത്തിന് അപമാനമാണ്. "മതമില്ലാത്ത ജീവന്‍" പാഠത്തിന്റെ പേരില്‍ തെരുവുകളില്‍ കലാപം അഴിച്ചുവിടുകയും അധ്യാപകനെ ചവിട്ടിക്കൊല്ലുകയും ചെയ്തവര്‍ വീണ്ടും ജനങ്ങള്‍ക്കുമേല്‍ കുതിരകയറുകയാണ്. ഒരു ബഹുമത സമൂഹത്തിലാണ് തങ്ങള്‍ വസിക്കുന്നതെന്ന സാമാന്യബോധംപോലും ഇല്ലാതെ മതാധികാരം സ്ഥാപിക്കാനുള്ള ധിക്കാരപരമായ പ്രഖ്യാപനം നടത്താന്‍ സര്‍ക്കാര്‍ ആരെയും അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. പാഠപുസ്തകം പിന്‍വലിക്കുകയോ തിരുത്തലുകള്‍ വരുത്തുകയോ ചെയ്താല്‍ നിയമപരമായും ജനകീയമായും നേരിടും- കലാനാഥന്‍ പറഞ്ഞു. രാജഗോപാല്‍ വാകത്താനം, എം പി ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. ധനുവച്ചപുരം സുകുമാരന്‍ അധ്യക്ഷനായി. പ്രസ് ക്ലബ്ബിനുമുന്നില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് സെക്രട്ടറിയറ്റിനു മുന്നില്‍ സമാപിച്ചു. തുടര്‍ന്നായിരുന്നു സമരം.

deshabhimani news

4 comments:

  1. പത്താംക്ലാസിലെ സാമൂഹ്യപാഠത്തില്‍ നവോഥാനചരിത്രഭാഗം പഠിപ്പിക്കാന്‍ പാടില്ലെന്ന് നിശ്ചയിക്കേണ്ടത് കാത്തോലിക്ക സഭയല്ലെന്ന് യുക്തിവാദിസംഘം സംസ്ഥാന സെക്രട്ടറി ഇരിങ്ങല്‍ കൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആരുടെയെങ്കിലും താല്‍പര്യത്തിനനുസരിച്ച് എഴുതിവെക്കാവുന്നതല്ല ചരിത്രം. കാത്തോലിക്കസഭയുടെ ചരിത്രം മനുഷ്യരെയും ചരിത്രത്തെയും കൊലചെയ്തതാണ്. പ്രൊട്ടസ്റ്റന്റ്സഭ ഉടലെടുത്തത് തന്നെ കത്തോലിക്കന്‍ ഭീകരതക്കെതിരെയാണ്. സിബിഎസ്ഇ പുസ്തകങ്ങളില്‍ ഏറെ വിമര്‍ശനങ്ങള്‍ കാണാം. കേരളത്തിലിതൊന്നും പാടില്ലെന്ന് പറയുന്നത് ശരിയല്ല. മഹാത്മാഗാന്ധിയുടെ ഘാതകന്‍ ഗോഡ്സെയാണെന്നതും നാളെ പഠിപ്പിക്കാന്‍ പറ്റാതാകുമെന്നും കൃഷ്ണന്‍ പറഞ്ഞു.

    ReplyDelete
  2. ഇന്ത്യയെ പോലുള്ള ഒരു മതേതരത്വ, ജനാധിപത്യ രാജ്യത്തു പള്ളിയും, അമ്പലവും സഭയും ഒന്നുമല്ല വിദ്യാഭ്യാസ പ്രക്രിയയെ നിയന്ദ്രിക്കേണ്ടത് . ശക്തമായ പ്രതിഷേധം തന്നെ ഉയര്‍ന്നു വരട്ടെ. പിന്തുണ അറിയിക്കുന്നു..

    http://kysalpy.blogspot.com/2011/06/blog-post_19.html

    ReplyDelete