Tuesday, June 28, 2011

ഗ്രനേഡ് ഭരണം അനുവദിക്കില്ല: കോടിയേരി

കേരളത്തില്‍ ഗ്രനേഡ് ഭരണം അനുവദിക്കില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. നിയമസഭയില്‍ നന്ദിപ്രമേയത്തെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് ഭരണകാലത്ത് പൊലീസ് പ്രയോഗിക്കാതിരുന്ന ഗ്രനേഡ് ഇപ്പോള്‍ പുറത്തെടുത്തിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടേതുപോലെ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഇത്രയേറെ ജനദ്രോഹ നടപടി സ്വീകരിച്ച മറ്റൊരു സര്‍ക്കാരില്ല. റോഡും കായലും പാട്ടത്തിനു നല്‍കുന്ന ബിഒടി സര്‍ക്കാരാണിത്. സ്വാശ്രയ മാനേജ്മെന്റുകളുടെ നയമാണ് സര്‍ക്കാരിന്റെയും നയം. മെഡിക്കല്‍ പിജി സീറ്റ് വില്‍പ്പന ബൊഫോഴ്സ് അഴിമതിയെ കടത്തിവെട്ടി. എംബിബിഎസ് ഇടപാടില്‍ സ്വാശ്രയ മാനേജ്മെന്റുമായി 200 കോടിയുടെ അഴിമതിക്കാണ് കളമൊരുക്കിയിരിക്കുന്നത്. നയപ്രഖ്യാപനം പ്രഹസനമാക്കിയതിലൂടെ ഗവര്‍ണറെ അപഹാസ്യനാക്കി. ഒരിക്കല്‍ പറഞ്ഞത് ഗവര്‍ണര്‍ ഇപ്പോള്‍ മാറ്റി പറഞ്ഞിരിക്കുകയാണ്. ഗവര്‍ണര്‍സ്ഥാനംതന്നെ എന്തിനാണെന്ന് തോന്നിപ്പോവുകയാണ്. ഗവര്‍ണറെ ഇലക്ടറല്‍ കോളേജുവഴി തെരഞ്ഞെടുക്കുന്ന രീതിയാണ് വേണ്ടത്.

ഇതുവരെ കേള്‍ക്കാത്ത അഴിമതിയാണ് കേന്ദ്രത്തില്‍ . അണ്ണ ഹസാരെയും രാംദേവുമെല്ലാം രംഗത്തുവരുന്നത് അതുകൊണ്ടാണ്. സുപ്രീംകോടതി ഇല്ലായിരുന്നെങ്കില്‍ രാജയും കനിമൊഴിയുമൊന്നും ജയിലില്‍ പോകുമായിരുന്നില്ല. പൗരസമൂഹത്തിന് മാന്യത നല്‍കിയത് കേന്ദ്രസര്‍ക്കാരാണ്. അഴിമതിക്കേസില്‍ കുറ്റപത്രം നല്‍കിയവരെ മന്ത്രിമാരാക്കിയശേഷം അഴിമതി കണ്ടെത്തിയാല്‍ പാരിതോഷികം നല്‍കുമെന്നു പറഞ്ഞാല്‍ ആര് വിശ്വസിക്കുമെന്ന് കോടിയേരി ചോദിച്ചു. കോണ്‍ഗ്രസില്‍നിന്നു പുറത്താക്കുന്നവര്‍ക്ക് സംവരണംചെയ്ത സീറ്റാണ് വട്ടിയൂര്‍ക്കാവിലേത്. ആരോപണം ഉന്നയിച്ച കെ കെ രാമചന്ദ്രനെയും എന്‍ കെ അബ്ദുറഹ്മാനെയും പുറത്താക്കി. മുനീറിനെതിരെയുള്ള കേസ് അന്വേഷിച്ച 42 വിജിലിന്‍സ് ഉദ്യോഗസ്ഥരില്‍ 40 പേരെയും മാറ്റി. 1131 വോട്ടിന്റെ വ്യത്യാസത്തിലാണ് യുഡിഎഫ് അധികാരത്തില്‍ വന്നിരിക്കുന്നതെന്ന് കോടിയേരി പറഞ്ഞു.

പൊലീസിന്റെ പിന്‍ബലത്തില്‍ എന്തുമാകാമെന്ന് കരുതരുത്: ഇ പി

പൊലീസിന്റെയും ഗ്രനേഡിന്റെയും പിന്‍ബലത്തില്‍ എന്തുമാകാമെന്ന് സര്‍ക്കാര്‍ ധരിക്കരുതെന്ന് ഇ പി ജയരാജന്‍ നിയമസഭയില്‍ പറഞ്ഞു. നന്ദിപ്രമേയത്തെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണം ഒഴുക്കിയും വര്‍ഗീയത ഉപയോഗിച്ചുമാണ് യുഡിഎഫ് അധികാരത്തില്‍ വന്നത്. സംസ്ഥാത്തിന്റെ താല്‍പ്പര്യത്തിനുവേണ്ടി ക്രിയാത്മക പ്രതിപക്ഷമാകാന്‍ എല്‍ഡിഎഫ് ശ്രമിക്കുമ്പോള്‍ ആ സ്പിരിറ്റ് ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മതനിരപേക്ഷതയെ ദുര്‍ബലപ്പെടുത്തുന്ന നിലപാട് തിരുത്തണം. യുഡിഎഫിന്റെ അഴിമതിവിരുദ്ധ പ്രസംഗം ആത്മാര്‍ഥതയില്ലാത്തതാണ്. തെരഞ്ഞെടുപ്പു ഫലം വന്ന ദിവസമാണ് പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി വിജിലന്‍സ് റിപ്പോര്‍ട്ട് ല്‍കിയത്. സ്മാര്‍ട്ട് സിറ്റിയുടെ കാര്യത്തില്‍ എല്‍ഡിഎഫ് എടുത്ത നിലപാട് മാറ്റിമറിക്കാനണ് ശ്രമം. കണ്ണൂര്‍ വിമാത്താവളത്തിന്റെ സ്പെഷ്യല്‍ ഓഫീസ് നിര്‍ത്തിയത് മുമ്പ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ 1300 ഏക്കര്‍ സ്ഥലം അക്വയര്‍ചെയ്തിട്ടുണ്ട്. വിമാത്താവളം യാഥാര്‍ഥ്യമാക്കാന്‍ നടപടി സ്വീകരിക്കണം.

കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതിനു പകരം അവരെ ദ്രോഹിച്ചാല്‍ പ്രക്ഷോഭം നേരിടേണ്ടിവരും. കാര്‍ഷിക ഗ്രാമ വികസ ബാങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അറിയാതെ യോഗം വിളിക്കാന്‍ നോട്ടീസ് ല്‍കിയിരിക്കുകയാണ്. ഇത്തരം ജാധിപത്യവിരുദ്ധ നടപടികളില്‍ ന്നു പിന്തിരിയണം. ബാങ്കിന്റെ മുന്‍ പ്രസിഡന്റുകൂടിയായ കെ ശിവദാസന്‍ നായരാണ് ഇതിനു പിന്നില്‍ . സ്വാശ്രയമേഖലയില്‍ 50:50 യാഥാര്‍ഥ്യമാക്കണമെന്നും തെരുവില്‍ വിദ്യാര്‍ഥികളുടെ രക്തം വീഴാന്‍ ഇടയാക്കരുതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ദേശാഭിമാനി 280611

3 comments:

  1. കേരളത്തില്‍ ഗ്രനേഡ് ഭരണം അനുവദിക്കില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. നിയമസഭയില്‍ നന്ദിപ്രമേയത്തെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് ഭരണകാലത്ത് പൊലീസ് പ്രയോഗിക്കാതിരുന്ന ഗ്രനേഡ് ഇപ്പോള്‍ പുറത്തെടുത്തിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടേതുപോലെ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഇത്രയേറെ ജനദ്രോഹ നടപടി സ്വീകരിച്ച മറ്റൊരു സര്‍ക്കാരില്ല. റോഡും കായലും പാട്ടത്തിനു നല്‍കുന്ന ബിഒടി സര്‍ക്കാരാണിത്. സ്വാശ്രയ മാനേജ്മെന്റുകളുടെ നയമാണ് സര്‍ക്കാരിന്റെയും നയം.

    ReplyDelete
  2. കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതിനു പകരം അവരെ ദ്രോഹിച്ചാല്‍ പ്രക്ഷോഭം നേരിടേണ്ടിവരും...

    അതെയതെ.. നോക്കുകൂലി ഏര്‍പ്പെടുത്തുക. യന്ത്രവല്‍കരണം സമരമുറ ഉപയോഗിച്ച് നിര്‍ത്തലാക്കുക.. അല്ലേ? കൊള്ളാം.. എന്തെല്ലാം ആശ്വാസ നടപടികളാ‍ാ‍ാ നമ്മടെ സര്‍ക്കാര് കാലങ്ങളായി നടത്തിയിരുന്നത്?

    ReplyDelete
  3. എംബിബിഎസ് ഇടപാടില്‍ സ്വാശ്രയ മാനേജ്മെന്റുമായി ... നമ്മടെ കോളേജ് എത്ര നിര്‍ധനകുട്ടികളെ പഠിപ്പിച്ചു? ന്നമ്മടേ സഖാക്കള്‍ എത്ര മക്കളെ ഏത് കോട്ടായില്‍ തള്ളികേറ്റി.. എല്ലാം പാവപ്പെട്ടവനുവേണ്ടിയല്ലേ!

    ReplyDelete