Wednesday, June 29, 2011

എല്‍ഡിഎഫ് ഭരണത്തില്‍ റവന്യൂ വരുമാനം വര്‍ധിച്ചു: സിഎജി റിപ്പോര്‍ട്ട്

എല്‍ഡിഎഫ് ഭരണത്തില്‍ 2009-10ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് റവന്യൂ വരുമാനം 6.5 ശതമാനം (1597 കോടി രൂപ) വര്‍ധിച്ചതായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. വാര്‍ത്താസമ്മേളനത്തില്‍ അക്കൗണ്ടന്റ് ജനറല്‍ ജി എന്‍ സുന്ദരരാജയാണ് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്.

2010 മാര്‍ച്ച് 31ന് അവസാനിച്ച വര്‍ഷത്തെ സംസ്ഥാന സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ചൊവ്വാഴ്ച നിയമസഭയുടെ മേശപ്പുറത്തുവച്ചതോടെ പൊതുരേഖയായി മാറി. സംസ്ഥാന സര്‍ക്കാരിന്റെ 2009-10ലെ സാമ്പത്തിക കണക്കുകളുടെയും ധനവിനിയോഗത്തിന്റെയും പരിശോധനയിലെ നിരീക്ഷണങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റവന്യൂ വരവ് 6.5 ശതമാനം വര്‍ധിച്ചെങ്കിലും മുന്‍വര്‍ഷവുമായി (16.1 ശതമാനം) തട്ടിച്ചുനോക്കുമ്പോള്‍ വളര്‍ച്ചനിരക്ക് കുറഞ്ഞതിന് കാരണം കേന്ദ്ര സര്‍ക്കാരില്‍നിന്നുള്ള ധനസഹായത്തില്‍ 453.81 കോടി രൂപയുടെ കുറവുണ്ടായതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്തിന്റെ നീക്കിയിരിപ്പുതുക 2009 മാര്‍ച്ച് 31ലെ 2629.55 കോടിയില്‍നിന്ന് 2010 മാര്‍ച്ച് 31ല്‍ 3291.03 കോടിയായി വര്‍ധിച്ചെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തിന്റെ തനത് നികുതിവരുമാനത്തിലെ 72 ശതമാനവും ലഭിച്ചിരുന്നത് മുഖ്യസ്രോതസ്സായ വില്‍പ്പന, വ്യാപാരം എന്നിവയിലെ നികുതിയില്‍നിന്നും മുദ്രപ്പത്രങ്ങള്‍ , രജി. ഫീസ്, സംസ്ഥാന എക്സൈസ്, വാഹനനികുതി എന്നിവയില്‍നിന്നുമാണ്. സംസ്ഥാനത്തിന്റെ തനത് നികുതിവരുമാനം മുന്‍വര്‍ഷത്തേതില്‍നിന്ന് (15,990 കോടി) നടപ്പുവര്‍ഷം (17,625 കോടി) 10.2 ശതമാനം വര്‍ധിച്ചു.

deshabhimani 290611

1 comment:

  1. എല്‍ഡിഎഫ് ഭരണത്തില്‍ 2009-10ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് റവന്യൂ വരുമാനം 6.5 ശതമാനം (1597 കോടി രൂപ) വര്‍ധിച്ചതായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. വാര്‍ത്താസമ്മേളനത്തില്‍ അക്കൗണ്ടന്റ് ജനറല്‍ ജി എന്‍ സുന്ദരരാജയാണ് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്.

    ReplyDelete