Monday, June 27, 2011

എന്‍ഐഎയും നാറ്റ്ഗ്രിഡും ഇനി വിവരാവകാശനിയമത്തിന് പുറത്ത്

ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സിയെയും(എന്‍ഐഎ) ദേശീയ ഇന്റലിജന്‍സ് ഗ്രിഡിനെയും(നാറ്റ്ഗ്രിഡ്) വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. സിബിഐയെ നിയമത്തിന്റെ പരിധിയില്‍നിന്ന് മുമ്പ് ഒഴിവാക്കിയിരുന്നു. വിവരാവകാശനിയമത്തിന്റെ രണ്ടാം ഷെഡ്യൂളില്‍ എന്‍ഐഎ, നാറ്റ്ഗ്രിഡ്, സിബിഐ എന്നീ ഏജന്‍സികളെ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ വിവരാവകാശനിയമത്തില്‍ ഭേദഗതി വരുത്തി. ഇത് സംബന്ധിച്ച് പേഴ്സണല്‍ മന്ത്രാലയം ഒന്‍പതിന് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ വിവരാവകാശപരിധിക്ക് പുറത്തുള്ള സ്ഥാപനങ്ങളടങ്ങുന്ന രണ്ടാം ഷെഡ്യൂളില്‍ 25 ഏജന്‍സികള്‍ ഉള്‍പ്പെടും. എന്‍എസ്ജി, റോ, ഐബി, സെന്‍ട്രല്‍ ഇക്കണോമിക്സ് ഇന്റലിജന്‍സ് ബ്യൂറോ തുടങ്ങിയവയാണ് ഇതിലുള്ളത്.

പ്രധാനമന്ത്രിയുടെ എല്ലാ യോഗവിവരവും രഹസ്യമാക്കണ്ട: വിവരാവകാശ കമീഷന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നടത്തുന്ന എല്ലാ ചര്‍ച്ചയുടെയും വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കേണ്ടതില്ലെന്ന് കേന്ദ്ര വിവരാവകാശ കമീഷന്‍ പ്രധാനമന്ത്രികാര്യാലയത്തിനു നിര്‍ദേശം നല്‍കി. പ്രധാനമന്ത്രി പങ്കെടുക്കുന്ന എല്ലാ യോഗവും രഹസ്യ സ്വഭാവമുള്ളതല്ല. അത്തരം വിവരങ്ങള്‍ വിവരാവകാശ നിയമംവഴി വെളിപ്പെടുത്താവുന്നതാണെന്നും കേന്ദ്ര വിവരാവകാശ കമീഷന്‍ വ്യക്തമാക്കി. രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി പ്രധാനമന്ത്രി കാര്യാലയത്തില്‍നിന്നുള്ള വിവരങ്ങള്‍ വിവരാവകാശനിയമം വഴി നല്‍കരുതെന്ന പിഎംഒയുടെ വാദം കമീഷന്‍ തള്ളി. നിശ്ചിത കാലയളവില്‍ പ്രധാനമന്ത്രി പങ്കെടുത്ത യോഗങ്ങളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജന്‍ഹിത് മഞ്ചിന്റെ വിവരാവകാശ നിയമമനുസരിച്ചുള്ള അപേക്ഷയിലാണ് ഈ നിര്‍ദേശം. ഈ ആവശ്യം പ്രധാനമന്ത്രികാര്യാലയം നിരസിച്ചിരുന്നു. വിവരാവകാശ നിയമത്തില്‍ നിന്ന് ഒഴിവാക്കിയ മേഖലയ്ക്കു പുറത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗങ്ങളുടെ വിവരങ്ങള്‍ അപേക്ഷകനു നല്‍കാന്‍ കേന്ദ്ര വിവരാവകാശകമീഷണര്‍ സത്യാനന്ദമിശ്ര പ്രധാനമന്ത്രികാര്യാലയത്തോട് ആവശ്യപ്പെട്ടു.

deshabhimani 270611

1 comment:

  1. ദേശീയ അന്വേഷണ ഏജന്‍സിയെയും(എന്‍ഐഎ) ദേശീയ ഇന്റലിജന്‍സ് ഗ്രിഡിനെയും(നാറ്റ്ഗ്രിഡ്) വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. സിബിഐയെ നിയമത്തിന്റെ പരിധിയില്‍നിന്ന് മുമ്പ് ഒഴിവാക്കിയിരുന്നു. വിവരാവകാശനിയമത്തിന്റെ രണ്ടാം ഷെഡ്യൂളില്‍ എന്‍ഐഎ, നാറ്റ്ഗ്രിഡ്, സിബിഐ എന്നീ ഏജന്‍സികളെ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ വിവരാവകാശനിയമത്തില്‍ ഭേദഗതി വരുത്തി. ഇത് സംബന്ധിച്ച് പേഴ്സണല്‍ മന്ത്രാലയം ഒന്‍പതിന് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ വിവരാവകാശപരിധിക്ക് പുറത്തുള്ള സ്ഥാപനങ്ങളടങ്ങുന്ന രണ്ടാം ഷെഡ്യൂളില്‍ 25 ഏജന്‍സികള്‍ ഉള്‍പ്പെടും. എന്‍എസ്ജി, റോ, ഐബി, സെന്‍ട്രല്‍ ഇക്കണോമിക്സ് ഇന്റലിജന്‍സ് ബ്യൂറോ തുടങ്ങിയവയാണ് ഇതിലുള്ളത്.

    ReplyDelete