Thursday, June 30, 2011

സഭാനേതൃത്വം രാഷ്ട്രീയ ദല്ലാളന്മാര്‍ക്ക് വഴങ്ങരുത്: അല്‍മായ ഐക്യവേദി

ക്രിസ്ത്യന്‍സഭയുടെ സ്വകാര്യ സ്വാശ്രയ കോളേജുകളില്‍ ചില സ്വാര്‍ഥതാല്‍പ്പര്യത്തിനും കാര്യസാധ്യതയ്ക്കുംവേണ്ടി രാഷ്ട്രീയദല്ലാളന്മാര്‍ക്കും മറ്റുമായി സീറ്റ് വീതംവച്ചുകൊടുക്കുന്ന പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് ക്രിസ്ത്യന്‍ അല്‍മായ ഐക്യവേദി.

കേവലം പണപ്പിരിവിനും സഭാകൂട്ടായ്മയ്ക്ക് ആള്‍ബലം കാണിക്കാനുംമാത്രം ഇടവകജനങ്ങളെ കൂട്ടുകയും എന്നാല്‍ , സഭയുടെ പ്രവര്‍ത്തനശൈലിയില്‍ അല്‍മായരെ മാറ്റിനിര്‍ത്തി പേരിനും പ്രശസ്തിക്കുംവേണ്ടി സഭയില്‍ കൂടാത്തവരുടെ കാര്യങ്ങളില്‍ സഭാധികാരികള്‍ കൂടുതല്‍ താല്‍പ്പര്യമെടുത്ത് മുന്നോട്ടുപോകുന്ന പ്രവര്‍ത്തനം മേലധ്യക്ഷന്മാര്‍ ഉപേക്ഷിക്കണമെന്ന് ക്രിസ്ത്യന്‍ അല്‍മായ ഐക്യവേദി ഭാരവാഹികള്‍ മുന്നറിയിപ്പുനല്‍കി. ഐക്യവേദി ഉപദേഷ്ടാവ് റവ. തോമസ് കൈതപ്പറമ്പില്‍ അധ്യക്ഷനായി.

deshabhimani 300611

1 comment:

  1. ക്രിസ്ത്യന്‍സഭയുടെ സ്വകാര്യ സ്വാശ്രയ കോളേജുകളില്‍ ചില സ്വാര്‍ഥതാല്‍പ്പര്യത്തിനും കാര്യസാധ്യതയ്ക്കുംവേണ്ടി രാഷ്ട്രീയദല്ലാളന്മാര്‍ക്കും മറ്റുമായി സീറ്റ് വീതംവച്ചുകൊടുക്കുന്ന പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് ക്രിസ്ത്യന്‍ അല്‍മായ ഐക്യവേദി.

    ReplyDelete