Wednesday, June 29, 2011

മുനീറിന്റെ വീട് മോടി കൂട്ടാന്‍ 19.75 ലക്ഷം, മാണിക്ക് 12 ലക്ഷം

മന്ത്രി എം കെ മുനീറിന്റെ ഔദ്യോഗിക വസതിയായ എസ്സന്‍ഡെയ്ന്‍ ബംഗ്ലാവ് മോടികൂട്ടാന്‍ 19.75 ലക്ഷം ചെലവഴിച്ചു. ധനമന്ത്രി കെ എം മാണിയാണ് ഇക്കാര്യത്തില്‍ രണ്ടാംസ്ഥാനത്ത്. മാണിയുടെ പ്രശാന്ത് ബംഗ്ലാവിന് 11,98,809 രൂപയാണ് ചെലവാക്കിയത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസും ഔദ്യോഗിക വസതിയും മോടി പിടിപ്പിക്കാന്‍ ഇതുവരെ 1.31 കോടി രൂപ ചെലവാക്കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. ഓഫീസുകള്‍ക്ക് മാത്രമായി 27,53,000 രൂപ ചെലവഴിച്ചു. രണ്ടുഘട്ടങ്ങളിലായി നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് 23,20,477 രൂപ ചെലവായതാണ് കണക്ക്.

മന്ത്രി മന്ദിരങ്ങളുടെ നവീകരണത്തിന് 1.03 കോടി ചെലവാക്കികഴിഞ്ഞു. കെ ബി ഗണേഷ്കുമാര്‍ താമസിക്കുന്ന അജന്ത ബംഗ്ലാവ് എട്ടുലക്ഷം മുടക്കി നവീകരിച്ചതിനുപുറമെ 63,000 രൂപയുടെ കര്‍ട്ടന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി താമസിക്കുന്ന ക്ലിഫ് ഹൗസിന് എട്ടുലക്ഷവും, വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ ലിന്റ്സ്റ്റ് ബംഗ്ലാവിന് 7.70 ലക്ഷവും, ഗതാഗതമന്ത്രി വി എസ് ശിവകുമാറിന്റെ റോസ് ഹൗസിന് 6.43 ലക്ഷവും, റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അശോക ബംഗ്ലാവിന് 3.76 ലക്ഷവും, തൊഴില്‍മന്ത്രി ഷിബു ബേബിജോണിന്റെ ഉഷസിന് 4.75 ലക്ഷവും, സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണന്റെ പൗര്‍ണമി ബംഗ്ലാവിന് 4.70 ലക്ഷവും, ഗ്രാമ വികസനമന്ത്രി കെ സി ജോസഫിന്റെ കവടിയാര്‍ ഹൗസിന് 4.30 ലക്ഷവും ചെലവിട്ടു. വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മന്‍മോഹന്‍ ബംഗ്ലാവിന് 5.60 ലക്ഷവും, കൃഷിമന്ത്രി കെ പി മോഹനന്റെ സാനഡുവിന് 9.99 ലക്ഷവും, യുവജനക്ഷേമ മന്ത്രി പി കെ ജയലക്ഷ്മിയുടെ തൈക്കാട് ഹൗസിന് 6.07 ലക്ഷവും ചെലവിട്ടതായി കെ കെ സലീഖ, പുരുഷന്‍ കടലുണ്ടി എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.

മന്ത്രിമാരുടെ ഓഫീസുകള്‍ മോടിപ്പിടിപ്പിക്കുന്ന ചെലവില്‍ കെ ബി ഗണേഷ്കുമാറാണ് മുന്നില്‍ . 3.51 ലക്ഷം. പി ജെ ജോസഫിന്റെ ഓഫീസിന് 3.09 ലക്ഷവും ചെലവായി. മറ്റു മന്ത്രിമാരുടെ ഓഫീസിന് ചെലവായ തുക: മുഖ്യമന്ത്രി- 83,000, പി കെ കുഞ്ഞാലിക്കുട്ടി- 1.58 ലക്ഷം, വി എസ് ശിവകുമാര്‍ - 61,000, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ - 59,000, ടി എം ജേക്കബ്- 62,000, കെ എം മാണി- 3.07 ലക്ഷം, ഷിബു ബേബിജോണ്‍ - 69,000, സി എന്‍ ബാലകൃഷ്ണന്‍ - 62,000, കെ സി ജോസഫ്- 2.66 ലക്ഷം, ആര്യാടന്‍ മുഹമ്മദ്- 70,000, കെ പി മോഹനന്‍ - 43,000, എ പി അനില്‍കുമാര്‍ - 68,000, ജയലക്ഷ്മി- 2.18 ലക്ഷം, അടൂര്‍ പ്രകാശ്- 76,000, അബ്ദുറബ് - 76,000, എം കെ മുനീര്‍ - 1.17 ലക്ഷം, ഇബ്രാഹിംകുഞ്ഞ്- 69,000, കെ ബാബു - 2.28 ലക്ഷം.

deshabhimani 290611

1 comment:

  1. മന്ത്രി എം കെ മുനീറിന്റെ ഔദ്യോഗിക വസതിയായ എസ്സന്‍ഡെയ്ന്‍ ബംഗ്ലാവ് മോടികൂട്ടാന്‍ 19.75 ലക്ഷം ചെലവഴിച്ചു. ധനമന്ത്രി കെ എം മാണിയാണ് ഇക്കാര്യത്തില്‍ രണ്ടാംസ്ഥാനത്ത്. മാണിയുടെ പ്രശാന്ത് ബംഗ്ലാവിന് 11,98,809 രൂപയാണ് ചെലവാക്കിയത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസും ഔദ്യോഗിക വസതിയും മോടി പിടിപ്പിക്കാന്‍ ഇതുവരെ 1.31 കോടി രൂപ ചെലവാക്കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. ഓഫീസുകള്‍ക്ക് മാത്രമായി 27,53,000 രൂപ ചെലവഴിച്ചു. രണ്ടുഘട്ടങ്ങളിലായി നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് 23,20,477 രൂപ ചെലവായതാണ് കണക്ക്.

    ReplyDelete