തൊഴിലിടത്തിലേക്കുള്ള യാത്രയ്ക്കിടയില്‍ സാമൂഹ്യവിരുദ്ധരുടെ സദാചാര പൊലീസിങ്ങിനിരയായ കൊച്ചിയിലെ തസ്നിബാനുവിന് പിന്തുണ പ്രഖ്യാപിച്ച് സെന്റര്‍ ഫോര്‍ ഫിലിം ജെന്‍ഡര്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ "ഫ്രീഡം വാക്ക്" നടന്നു. രാത്രി പത്തോടെ രക്തസാക്ഷിമണ്ഡപത്തിനുമുന്നില്‍നിന്നാരംഭിച്ച പരിപാടിയില്‍ സ്ത്രീകളടക്കം നൂറോളംപേര്‍ പങ്കെടുത്തു.
തുടര്‍ന്ന് സെക്രട്ടറിയറ്റ് പരിസരത്ത് "സ്ത്രീ പോരാട്ടം പ്രതിരോധം" എന്ന വിഷയത്തില്‍ ഷാന്റോ ആന്റണിയുടെ നേതൃത്വത്തില്‍ ചിത്രരചന, വി എസ് ബിന്ദു രചനയും രോഷ്നാരാ മെഹ്റിന്‍ സംവിധാനവും നിര്‍വഹിച്ച തെരുവുനാടകാവതരണം, കവിതാലാപനം എന്നിവ നടന്നു. പ്രതിഷേധയോഗത്തില്‍ കെ ജി സൂരജ് അധ്യക്ഷനായി. ഡോ. ടി എന്‍ സീമ എംപി, വി കെ ജോസഫ്, ഡോ. പി എസ് ശ്രീകല, എം എസ് സംഗീത, കെ ഇ ബീന, ബി ശ്രീജിത്ത്, എസ് എന്‍ സന്ധ്യ, സന്തോഷ് വിത്സന്‍ , രാംകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ദേശാഭിമാനി 250611

ReplyDelete