ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ സ്വവര്‍ഗവിവാഹത്തിന് നിയമാനുമതി. ഇതോടെ ഇത്തരത്തില്‍ സ്വവര്‍ഗ്ഗ വിവാഹത്തിന് അനുമതി നല്‍കുന്ന ആറാമത്തെ അേമരിക്കന്‍ സംസ്ഥാനമായി ന്യൂയോര്‍ക്ക്. റിപ്പബ്‌ളിക്കന്‍ ഭൂരിപക്ഷമുളള സെനറ്റ് 29 നെതിരെ 33 വോട്ടിനാണ് ബില്‍ പാസ്സാക്കിയത്. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുളള ഉപരിസഭ നേരത്തേ തന്നെ ഈ ബില്ലിന് അനുമതി നല്‍കിയിരുന്നു.
ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോ ഒപ്പുയ്‌ക്കുന്ന ബില്‍ അടുത്ത 30 ദിവസത്തിനകം രാജ്യത്ത് സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് അനുമതി നല്‍കുന്നതാണ്. അടുത്ത വര്‍ഷം അമേരിക്കന്‍ കോണ്‍ഗ്രസിലേക്കും പ്രസിഡന്റ് സ്ഥാനത്തേയ്‌ക്കും നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നായിരിക്കും സ്വവര്‍ഗ വിവാഹത്തിനുളള അനുമതിയെന്ന് ഉറപ്പായിട്ടുണ്ട്.
സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് വിവാഹിതരാകാനും സ്വതന്ത്രമായി ജീവിക്കാനും അനുവാദം നല്‍കുന്ന തരത്തിലുളള ബില്‍ മനുഷ്യാവകാശങ്ങളെ അങ്ങേയറ്റം മാനിക്കുന്ന ഒന്നാണെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ തന്നെ നിയമാനുസൃതമല്ലാത്ത രീതിയില്‍ നിരവധിപേര്‍ ഇത്തരത്തില്‍ ഒരുമിച്ച് ജീവിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടെ ചരിത്രപരമായ പോരാട്ടത്തിന്റെ വിജയമാണ് ബില്ലെന്ന് സ്വവര്‍ഗ്ഗാനുരാഗികള്‍ക്കായുളള മനുഷ്യാവകാശസംഘടന അഭിപ്രായപ്പെട്ടു.
എന്നാല്‍ ന്യൂയോര്‍ക്കിലെ കത്തോലിക്കാ ബിഷപ്പുമാര്‍ അത്യധികം പ്രതിഷേധത്തോടെയും ആശങ്കയോടെയുമാണ് ബില്ലിനെ വിലയിരുത്തിയത്. ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്ന ബില്‍ ദുരനുഭവമാകും പ്രദാനം ചെയ്യുകയെന്ന് കത്തോലിക്കാസഭ അഭിപ്രായപ്പെട്ടു.
janayugom 260611
സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് വിവാഹിതരാകാനും സ്വതന്ത്രമായി ജീവിക്കാനും അനുവാദം നല്‍കുന്ന തരത്തിലുളള ബില്‍ മനുഷ്യാവകാശങ്ങളെ അങ്ങേയറ്റം മാനിക്കുന്ന ഒന്നാണെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ തന്നെ നിയമാനുസൃതമല്ലാത്ത രീതിയില്‍ നിരവധിപേര്‍ ഇത്തരത്തില്‍ ഒരുമിച്ച് ജീവിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടെ ചരിത്രപരമായ പോരാട്ടത്തിന്റെ വിജയമാണ് ബില്ലെന്ന് സ്വവര്‍ഗ്ഗാനുരാഗികള്‍ക്കായുളള മനുഷ്യാവകാശസംഘടന അഭിപ്രായപ്പെട്ടു.
ReplyDeleteഎന്നാല്‍ ന്യൂയോര്‍ക്കിലെ കത്തോലിക്കാ ബിഷപ്പുമാര്‍ അത്യധികം പ്രതിഷേധത്തോടെയും ആശങ്കയോടെയുമാണ് ബില്ലിനെ വിലയിരുത്തിയത്. ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്ന ബില്‍ ദുരനുഭവമാകും പ്രദാനം ചെയ്യുകയെന്ന് കത്തോലിക്കാസഭ അഭിപ്രായപ്പെട്ടു.