Sunday, June 26, 2011

ക്യൂബന്‍ വീരന്മാരുടെ വാര്‍ത്ത അമേരിക്കന്‍ ചാനല്‍ തമസ്കരിച്ചു

വാഷിങ്ടണ്‍ : അമേരിക്ക അന്യായമായി തടവിലിട്ടിരിക്കുന്ന അഞ്ച് ക്യൂബന്‍ വീരന്മാരെ സംബന്ധിച്ച വാര്‍ത്ത അമേരിക്കന്‍ ടെലിവിഷന്‍ ചാനല്‍ സിഎന്‍എന്‍ തമസ്കരിച്ചു. 13 വര്‍ഷമായി അമേരിക്കന്‍ ജയിലില്‍ കഴിയുന്ന ജെറാര്‍ദോ ഹെര്‍ണാണ്ടസ് തടവറയിലിരുന്ന് വരച്ച കാര്‍ട്ടൂണുകള്‍ ലോസാഞ്ചലസില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ സിഎന്‍എന്‍ ലേഖിക സംഘാടകരുടെ വിശദമായ അഭിമുഖമെടുക്കുകയും പ്രദര്‍ശനം ചിത്രീകരിക്കുകയും ചെയ്തെങ്കിലും അത് ലോകത്തെ കാണിക്കാതെ ചാനല്‍ മറച്ചുവച്ചു. അഭിമുഖത്തിന്റെ സംപ്രേഷണം വൈകുന്നതു സംബന്ധിച്ച് ലേഖിക അന്വേഷിച്ചപ്പോള്‍ മറുവാദംകൂടി തയ്യാറാക്കി സമതുലിതമാക്കി സംപ്രേഷണം ചെയ്യുമെന്നായിരുന്നു ചാനലിന്റെ എഡിറ്റര്‍മാര്‍ അറിയിച്ചത്. ജൂണ്‍ 15ന് സംപ്രേഷണംചെയ്യുമെന്ന് പിന്നീട് അറിയിപ്പുണ്ടായി. എന്നാല്‍ , അതുപേക്ഷിക്കാന്‍ പിന്നീട് തലപ്പത്തുനിന്ന് തീരുമാനമുണ്ടായി.

മിയാമിയിലെ ക്യൂബന്‍ വിരുദ്ധ ഭീകരരുടെ ഗൂഢനീക്കങ്ങള്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിയുക്തരായിരുന്ന അഞ്ച് ക്യൂബക്കാരില്‍ ഒരാളാണ് ജെറാര്‍ദോ. ഭീകരരുടെ പദ്ധതികള്‍ സംബന്ധിച്ച് ഇവര്‍ ശേഖരിച്ച വിവരങ്ങള്‍ ക്യൂബ അമേരിക്കയ്ക്കും കൈമാറിയിരുന്നു. എന്നാല്‍ , അമേരിക്ക ഇവര്‍ അഞ്ചുപേരെയും അറസ്റ്റ് ചെയ്ത് 15 വര്‍ഷംമുതല്‍ ഇരട്ട ജീവപര്യന്തവും വീണ്ടും 15 വര്‍ഷം തടവും ശിക്ഷ വിധിച്ചത് ഭീകരതയോടുള്ള അവരുടെ ഇരട്ടത്താപ്പ് വ്യക്തമാക്കിയിരുന്നു. ക്യൂബന്‍ വീരന്മാരെ സംബന്ധിച്ച യാഥാര്‍ഥ്യം അമേരിക്കന്‍ ജനതയില്‍നിന്ന് മറച്ചുവയ്ക്കാനാണ് വാര്‍ത്ത തമസ്കരിച്ചതെന്ന് ഇവരുടെ മോചനത്തിനായി രൂപീകരിക്കപ്പെട്ട അന്താരാഷ്ട്ര സമിതി പ്രസ്താവനയില്‍ അറിയിച്ചു. സ്വതന്ത്ര മാധ്യമങ്ങളെക്കുറിച്ചുള്ള അമേരിക്കന്‍ വര്‍ത്തമാനങ്ങള്‍ കാപട്യമാണെന്ന് വീണ്ടും തെളിയിക്കുന്നതാണ് ഈ സംഭവം. അമേരിക്കന്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിയ നിശബ്ദതയുടെ മതിലിനാല്‍ ചുറ്റപ്പെട്ടിരിക്കുകയാണ് ജയിലുള്ള ക്യൂബന്‍ വീരന്മാരെന്ന് ക്യൂബന്‍ സ്പീക്കര്‍ റിക്കാര്‍ദോ അലാര്‍കോണ്‍ പറഞ്ഞു.

deshabhimani 260611

1 comment:

  1. അമേരിക്ക അന്യായമായി തടവിലിട്ടിരിക്കുന്ന അഞ്ച് ക്യൂബന്‍ വീരന്മാരെ സംബന്ധിച്ച വാര്‍ത്ത അമേരിക്കന്‍ ടെലിവിഷന്‍ ചാനല്‍ സിഎന്‍എന്‍ തമസ്കരിച്ചു. 13 വര്‍ഷമായി അമേരിക്കന്‍ ജയിലില്‍ കഴിയുന്ന ജെറാര്‍ദോ ഹെര്‍ണാണ്ടസ് തടവറയിലിരുന്ന് വരച്ച കാര്‍ട്ടൂണുകള്‍ ലോസാഞ്ചലസില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ സിഎന്‍എന്‍ ലേഖിക സംഘാടകരുടെ വിശദമായ അഭിമുഖമെടുക്കുകയും പ്രദര്‍ശനം ചിത്രീകരിക്കുകയും ചെയ്തെങ്കിലും അത് ലോകത്തെ കാണിക്കാതെ ചാനല്‍ മറച്ചുവച്ചു. അഭിമുഖത്തിന്റെ സംപ്രേഷണം വൈകുന്നതു സംബന്ധിച്ച് ലേഖിക അന്വേഷിച്ചപ്പോള്‍ മറുവാദംകൂടി തയ്യാറാക്കി സമതുലിതമാക്കി സംപ്രേഷണം ചെയ്യുമെന്നായിരുന്നു ചാനലിന്റെ എഡിറ്റര്‍മാര്‍ അറിയിച്ചത്. ജൂണ്‍ 15ന് സംപ്രേഷണംചെയ്യുമെന്ന് പിന്നീട് അറിയിപ്പുണ്ടായി. എന്നാല്‍ , അതുപേക്ഷിക്കാന്‍ പിന്നീട് തലപ്പത്തുനിന്ന് തീരുമാനമുണ്ടായി.

    ReplyDelete