ജനാധിപത്യവും സാമൂഹികനീതിയും പറയുന്ന ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ തങ്ങളുടെ സ്ഥാപനങ്ങളില്‍ പാവപ്പെട്ട ക്രൈസ്തവ കുടുംബത്തിലെ എത്ര കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയെന്ന് വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പൊതുധാരണയ്ക്കെതിരായി ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ നിലപാടു സ്വീകരിച്ചപ്പോഴാണ് അതിനെ ധാര്‍ഷട്യമെന്ന് പറഞ്ഞത്. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ വക്താവ് ഫിലിപ്പ് നെല്‍പുരപറമ്പില്‍ ആധുനിക ഷൈലോക്ക് ചമയുകയാണെന്നും പിണറായി പറഞ്ഞു. എടത്തല നൊച്ചിമയില്‍ സിപിഐ എം അംഗമായിരുന്ന സി എ സെയ്തു മുഹമ്മദിന്റെ കുടുംബത്തിനുള്ള സഹായനിധി നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
50 ശതമാനം മെറിറ്റ് അംഗീകരിച്ച കോളേജുകള്‍ നൂറു സീറ്റില്‍ പട്ടികജാതി-വര്‍ഗക്കാരായ അഞ്ചു വിദ്യാര്‍ഥിക്കും സാമ്പത്തികമായി പിന്നോക്കമുള്ള ഏഴുപേര്‍ക്കും മറ്റു പിന്നോക്ക വിഭാഗത്തിലെ 13 പേര്‍ക്കും പഠിക്കാന്‍ അവസരം നല്‍കുന്നുണ്ട്. ഇത് ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നടുക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. ക്രൈസ്തവ കുട്ടികളെ മാത്രം പഠിപ്പിക്കുകയെന്നതായിരുന്നില്ല ക്രൈസ്തവ മിഷണറിമാര്‍ ചെയ്തത്. അവര്‍ കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി ചെയ്ത മഹത്തായ സേവനങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും. എന്നാല്‍ , അവരുടെ പിന്‍ഗാമികളെന്ന് അവകാശപ്പെടുന്നവര്‍ക്ക് വിഭ്യാഭ്യാസരംഗത്ത് ലാഭക്കണ്ണ് മാത്രമാണുള്ളത്. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ നിലപാടിനെ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുകൂലിച്ചിരുന്നില്ല. സ്വന്തം നിലപാടുമായി മുന്നോട്ടുപോവുകയായിരുന്നു അവര്‍.
എന്നാല്‍ , ഇന്ന് യുഡിഎഫ് സര്‍ക്കാര്‍ അവരുടെ നിലപാടിന് ഔദ്യോഗിക അംഗീകാരം നല്‍കിയിരിക്കുകയാണ്. അതിനാലാണ് എല്‍ഡിഎഫ് സര്‍ക്കാരുമായി പ്രവേശനം സംബന്ധിച്ച് ധാരണ ഉണ്ടാക്കിയിരുന്ന 11 സ്ഥാപനങ്ങള്‍കൂടി സ്വന്തം നിലയ്ക്കു പ്രവേശനം നടത്തുമെന്ന് പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ക്വാട്ടയില്‍ ലഭിക്കുമായിരുന്ന 600 സീറ്റാണ് ഇതുവഴി പാവപ്പെട്ടവരും മിടുക്കന്മാരുമായ വിദ്യാര്‍ഥികള്‍ക്ക് നഷ്ടപ്പെട്ടത്. പെട്ടിക്കട മുറിയുള്ളവര്‍ക്കും സിബിഎസ്ഇ അംഗീകാരത്തിന് എന്‍ഒസി നല്‍കുമെന്ന് പറയുന്നത് പൊതു വിദ്യാഭ്യാസത്തെ തകര്‍ക്കാനാണ്. പൊതു വിദ്യാഭ്യാസമേഖല തകര്‍ന്നാല്‍ സിബിഎസ്ഇ അണ്‍എയ്ഡഡ് സ്കൂളുകളില്‍ ഇന്നുള്ള ഫീസ്ഘടനയാവില്ല ഉണ്ടാകുക. അന്ന് സാധാരണക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസം തന്നെ അപ്രാപ്യമാകും. ആരോഗ്യരംഗത്തും തദ്ദേശസ്വയംഭരണരംഗത്തും കേരളത്തിന്റെ സവിശേഷതകളെയും നേട്ടങ്ങളെയും തകര്‍ക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. ചടങ്ങില്‍ ആലുവ ഏരിയ സെക്രട്ടറി അഡ്വ. വി സലീം അധ്യക്ഷനായി.
അന്യസംസ്ഥാനത്തുനിന്നും പിജി പ്രവേശനം
കൊച്ചി: ഹൈക്കോടതി ഉത്തരവു ലംഘിച്ച് കേരള ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജ് മാനേജ്മെന്റ് ഫെഡറേഷനുകീഴിലെ നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ സംസ്ഥാനത്തിനു പുറത്തുനിന്നും മെഡിക്കല്‍ പിജി കോഴ്സിലേക്ക് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചു. സംസ്ഥാന സര്‍ക്കാരോ ബന്ധപ്പെട്ട ഏജന്‍സികളോ നടത്തുന്ന പ്രവേശന പരീക്ഷയിലെ റാങ്ക്ലിസ്റ്റില്‍നിന്നു മാത്രമെ പ്രവേശനം നടത്താവൂ എന്ന മെഡിക്കല്‍ കൗണ്‍സില്‍ വ്യവസ്ഥയുടെ ലംഘനമാണ് മാനേജ്മെന്റ് നടപടി. 50 ശതമാനം സ്വാശ്രയ പിജി സീറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരെ നല്‍കിയ കേസില്‍ മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച രേഖകള്‍പ്രകാരമാണ് സംസ്ഥാനത്തിനു പുറത്തുനിന്നും പ്രവേശനം നടത്തിയതായി വ്യക്തമായത്.
ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, പോണ്ടിച്ചേരി, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍നിന്നും കര്‍ണാടകത്തിലെ സ്വാശ്രയ മാനേജ്മെന്റുകളുടെ കണ്‍സോര്‍ഷ്യമായ കോമെഡിന്റെയും അമൃത, മണിപ്പാല്‍ സര്‍വകലാശാലകളുടെയും റാങ്ക്ലിസ്റ്റില്‍നിന്നുമാണ് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചത്. കോടതി ആവശ്യപ്പെട്ടതനുസരിച്ചാണ് സ്വാശ്രയ മാനേജ്മെന്റുകള്‍ ഈ രേഖകള്‍ സമര്‍പ്പിച്ചത്.
മാനേജ്മെന്റുകളുടെ നടപടി മെഡിക്കല്‍ കൗണ്‍സില്‍ വ്യവസ്ഥയ്ക്കും ഹൈക്കോടതി നേരത്തെ നല്‍കിയ ഉത്തരവിനും വിരുദ്ധമാണെന്ന് സര്‍ക്കാര്‍ തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിനുപുറത്ത് പ്രവേശനപരീക്ഷ പാസായവര്‍ക്ക് 2010ല്‍ ഇന്റര്‍ ചര്‍ച്ച് മാനേജ്മെന്റ് ഫെഡറേഷനിലെ മൂന്നു കോളേജുകള്‍ എംബിബിഎസിന് പ്രവേശനം നല്‍കിയ നടപടി റദ്ദാക്കിക്കൊണ്ടായിരുന്നു ഉത്തരവ്. കേരളത്തിലെ പ്രവേശന പരീക്ഷയാണ് ഇവിടത്തെ പ്രവേശനത്തിന് മാനദണ്ഡമാക്കേണ്ടതെന്നായിരുന്നു ഉത്തരവ്. പിജി സീറ്റില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട കുട്ടികള്‍ക്ക് അഞ്ചുശതമാനം വെയ്റ്റേജ് നല്‍കിയത് സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. പിജി പോലുള്ള ഉന്നത വിദ്യാഭ്യാസ കോഴ്സുകളിലേക്ക് മെറിറ്റ് മാത്രമെ പരിഗണിക്കാവൂവെന്ന സുപ്രീംകോടതി വിധിയാണ് മാനേജ്മെന്റുകളുടെ വാദത്തിനെതിരെ എടുത്തുകാണിച്ചത്.
ദേശാഭിമാനി 280611

ReplyDelete