കൊച്ചി: സ്വാശ്രയ പിജി പ്രവേശനത്തില്‍ മുഴുവന്‍ സീറ്റിലും സ്വയം നിയമനം നടത്താനുള്ള ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നടപടി ഹൈക്കോടതി തള്ളി. 50 ശതമാനം സീറ്റ് സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക്ക് ഉത്തരവിട്ടു. 50 ശതമാനം സീറ്റ് സര്‍ക്കാര്‍ ഏറ്റെടുത്ത നടപടിക്കെതിരെ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയില്‍ നേരത്തെ കോടതി സ്റ്റേ നല്‍കിയിരുന്നു. പിജി സീറ്റ് കേസ് വ്യാഴാഴ്ച സുപ്രിം കോടതിയും പരിഗണിച്ചിരുന്നു. 50 ശതമാനം സീറ്റ് സര്‍ക്കാരിനുള്ളതാണെന്നും അതില്‍ മാനേജ്മെന്റ് പ്രവേശനം നടത്തിയാല്‍ അംഗീകാരം റദ്ദാക്കുമെന്നും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ സുപ്രിം കോടതിയില്‍ പറഞ്ഞു. കൗണ്‍സിലിന് അതനുസരിച്ച് നീങ്ങാമെന്ന് സുപ്രിം കോടതി പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. സര്‍ക്കാരിനെയും പൊതുസമൂഹത്തേയും വെല്ലുവിളിച്ച് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ 100 ശതമാനം സീറ്റിലും പ്രവേശനം നടത്തിയിരുന്നു. പുതിയ ഉത്തരവോടെ 29 വിദ്യാര്‍ഥികളുടെ പ്രവേശനം റദ്ദാകും.
deshabhimani news
deshabhimani news
സ്വാശ്രയ പിജി പ്രവേശനത്തില്‍ മുഴുവന്‍ സീറ്റിലും സ്വയം നിയമനം നടത്താനുള്ള ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നടപടി ഹൈക്കോടതി തള്ളി. 50 ശതമാനം സീറ്റ് സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക്ക് ഉത്തരവിട്ടു. 50 ശതമാനം സീറ്റ് സര്‍ക്കാര്‍ ഏറ്റെടുത്ത നടപടിക്കെതിരെ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയില്‍ നേരത്തെ കോടതി സ്റ്റേ നല്‍കിയിരുന്നു.
ReplyDelete