കൊച്ചി: സ്മാര്‍ട്സിറ്റി പദ്ധതിക്കായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ കരാറിന്റെ ഘടനയില്‍ മാറ്റം വരുത്തിയത് ദുരൂഹമാണെന്ന് സ്മാര്‍ട്സിറ്റി മുന്‍ ചെയര്‍മാന്‍ എസ് ശര്‍മ്മ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിലവിലുള്ള കരാറില്‍ മാറ്റം വരുത്താനുള്ള സാഹചര്യം മുഖ്യമന്ത്രിയും ഐടി വകുപ്പ് മന്ത്രിയും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എല്‍ഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് 246 ഏക്കര്‍ ഭൂമിയും ഐടി, ഐടിയിതര സെസ്സായിരുക്കുമെന്ന് ധാരണയിലെത്തിയിരുന്നു. സംസ്ഥാനസര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശം ടീകോമും അംഗീകരിച്ചിരുന്നു. പുതിയ കരാറനുസരിച്ച് മള്‍ട്ടി പര്‍പ്പസ് സെസ്സ് ആക്കാനാണ് നീക്കം. മള്‍ട്ടിപര്‍പ്പസ് സെസ്സ് ആക്കുന്നതുവഴി 125 ഏക്കര്‍ ഭൂമി മാത്രം ഐടി, ഐടിയിതര ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ മതിയാകും. ഇതുവഴി ഐടി രംഗത്തെ തൊഴിലവസരങ്ങള്‍ ഗണ്യമായി കുറയും. ഐടി മേഖലയിലെ കേരളത്തിന്റെ സ്വപ്ന പദ്ധതിയായ സ്മാര്‍ട്സിറ്റി പദ്ധതിയുടെ അടിസ്ഥാനസ്വഭാവത്തെ അട്ടിമറിക്കുന്ന നീക്കമാണ് ഇത്. ഇതു സംസ്ഥാനതാല്‍പ്പര്യത്തിന് വിരുദ്ധമാണ്
deshabhimani news
സ്മാര്‍ട്സിറ്റി പദ്ധതിക്കായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ കരാറിന്റെ ഘടനയില്‍ മാറ്റം വരുത്തിയത് ദുരൂഹമാണെന്ന് സ്മാര്‍ട്സിറ്റി മുന്‍ ചെയര്‍മാന്‍ എസ് ശര്‍മ്മ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിലവിലുള്ള കരാറില്‍ മാറ്റം വരുത്താനുള്ള സാഹചര്യം മുഖ്യമന്ത്രിയും ഐടി വകുപ്പ് മന്ത്രിയും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ReplyDelete