കേരള എന്‍ജിഒ യൂണിയന്‍ 48-ാം സംസ്ഥാന സമ്മേളനം 26, 27, 28 തീയതികളില്‍ തിരുവനന്തപുരത്ത് ചേരും. കേരള പഞ്ചായത്ത് എംപ്ലോയീസ് അസോസിയേഷനും (കെപിഇഎ) ഗവ. ഹോസ്പിറ്റല്‍ വര്‍ക്കേഴ്സ് യൂണിയനും സമ്മേളനത്തില്‍ എന്‍ജിഒ യൂണിയനില്‍ ലയിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒറ്റ സംഘടനയെന്ന എന്‍ജിഒ യൂണിയന്റെ രൂപീകരണ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പാണിതെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറിയും സ്വാഗതസംഘം ജനറല്‍ കണ്‍വീനറുമായ എ ശ്രീകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഞായറാഴ്ച രാവിലെ ഒമ്പതിന് ടാഗോര്‍ തിയറ്ററിലെ സമ്മേളന നഗറില്‍ പതാക ഉയര്‍ത്തും. വൈകിട്ട് 4.15ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം കെ പന്ഥെ സമ്മേളനം ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച പകല്‍ 11ന് സുഹൃദ് സമ്മേളനംസിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ് ഉദ്ഘാടനംചെയ്യും. വൈകിട്ട് നാലിന് "കേരള വികസനത്തിന്റെ ഭാവി" സെമിനാറില്‍ ഡോ. ടി എം തോമസ് ഐസക്, എളമരം കരീം എന്നിവര്‍ സംസാരിക്കും. സമാപനദിനമായ 28ന് പകല്‍ 11.30ന് സ്ത്രീകളുടെ സാമൂഹ്യപദവിയും സുരക്ഷയും എന്ന വിഷയത്തില്‍ പി കെ ശ്രീമതി പ്രഭാഷണം നടത്തും. പകല്‍ 2.30ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് പ്രകടനം ആരംഭിക്കും. പുത്തരിക്കണ്ടം മൈതാനിയില്‍ ഇ കെ നായനാര്‍ പാര്‍ക്കില്‍ ചേരുന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. ലയനത്തിനു മുന്നോടിയായി കെപിഇഎ സംസ്ഥാന സമ്മേളനം 24ന് തിരുവനന്തപുരത്ത് ചേരും. ഗവ. ഹോസ്പിറ്റല്‍ വര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാന കൗണ്‍സില്‍ യോഗം 26ന് ചേര്‍ന്ന് ലയന തീരുമാനമെടുക്കും. സ്വാഗതസംഘം ചെയര്‍മാന്‍ വി ശിവന്‍കുട്ടി എംഎല്‍എ, യൂണിയന്‍ പ്രസിഡന്റ് പി എച്ച് എം ഇസ്മയില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
deshabhimani news

ReplyDelete