Sunday, June 26, 2011

ജ്യോതിബസുനഗര്‍ റിയല്‍ എസ്റ്റേറ്റ് മാഫിയക്ക്

കൊല്‍ക്കത്ത: മഹാനഗരത്തിലെ തിരക്ക് കുറയ്ക്കാനും നഗരവല്‍ക്കരണത്തിന്റെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ അഭിമുഖീകരിക്കാനും ഇടതുമുന്നണി സര്‍ക്കാര്‍ സ്ഥാപിച്ച ടൗണ്‍ഷിപ് തകര്‍ക്കാന്‍ മമത സര്‍ക്കാര്‍ ഉത്തരവിട്ടു. ന്യൂ ടൗണ്‍ എന്നറിയപ്പെടുന്ന ജ്യോതിബസു നഗര്‍ റിയല്‍എസ്റ്റേറ്റ് മാഫിയയ്ക്ക് കൈമാറാനാണ് ശ്രമം. 10 ലക്ഷം പേര്‍ സ്ഥിരമായി താമസിക്കുന്നതും അഞ്ചുലക്ഷം പേര്‍ ദിവസവും വന്നുപോകുന്നതുമായ ജ്യോതിബസുനഗര്‍ രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ഐടി നഗരംകൂടിയാണ്. ഇവിടെ പശ്ചാത്തലസൗകര്യങ്ങള്‍ വികസിപ്പിക്കാനായി ഏറ്റെടുത്ത 1587 ഏക്കര്‍ ഭൂമി തിരികെ പഴയ ഉടമകള്‍ക്ക് കൊടുക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതോടെ ടൗണ്‍ഷിപ്പ് വികലമായി തീരും. തിരിച്ചുകൊടുക്കുന്ന ഭൂമി റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ കൈയിലെത്തുമെന്ന് ഉറപ്പാണ്.

ഈ ഇടപാടിനു പിന്നില്‍ ഭൂമാഫിയയുമായുള്ള ഒത്തുകളി ഉണ്ടെന്നും 10,000 കോടിയുടെ അഴിമതിയുണ്ടെന്നും മുന്‍ ഭവനനിര്‍മാണമന്ത്രി ഗൗതംദേബ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ന്യൂ ടൗണ്‍ സ്ഥാപിക്കാന്‍ 7085 ഏക്കര്‍ ഭൂമിയാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്. ഭൂമിയില്‍ വലിയൊരു ഭാഗം കെട്ടിടങ്ങള്‍ , റോഡുകള്‍ , ഐടി വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയ്ക്കായി വിനിയോഗിച്ചു. ഭൂമി ഏറ്റെടുത്ത ഒരു ഘട്ടത്തിലും തര്‍ക്കം ഉണ്ടായിരുന്നില്ല. സര്‍ക്കാര്‍തന്നെ വീടുണ്ടാക്കി വിവിധ വരുമാനക്കാര്‍ക്ക് നല്‍കി. ടൗണ്‍ഷിപ്പിന് പശ്ചാത്തലസൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള 1587 ഭൂമിയാണ് സംസ്ഥാന സര്‍ക്കാര്‍ തിരിച്ചെടുത്ത് പഴയ ഉടമസ്ഥര്‍ക്ക് കൊടുക്കുന്നത്. 20 വര്‍ഷം മുമ്പ് ഇടതുമുന്നണി സര്‍ക്കാര്‍ ആസൂത്രണംചെയ്ത അഭിമാന പദ്ധതി തകര്‍ത്ത് വന്‍കിട റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് കൊള്ളലാഭമുണ്ടാക്കാനാണ് മമതസര്‍ക്കാര്‍ ഒത്താശചെയ്യുന്നത്.
(വി ജയിന്‍)

deshabhimani 260611

1 comment:

  1. മഹാനഗരത്തിലെ തിരക്ക് കുറയ്ക്കാനും നഗരവല്‍ക്കരണത്തിന്റെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ അഭിമുഖീകരിക്കാനും ഇടതുമുന്നണി സര്‍ക്കാര്‍ സ്ഥാപിച്ച ടൗണ്‍ഷിപ് തകര്‍ക്കാന്‍ മമത സര്‍ക്കാര്‍ ഉത്തരവിട്ടു. ന്യൂ ടൗണ്‍ എന്നറിയപ്പെടുന്ന ജ്യോതിബസു നഗര്‍ റിയല്‍എസ്റ്റേറ്റ് മാഫിയയ്ക്ക് കൈമാറാനാണ് ശ്രമം. 10 ലക്ഷം പേര്‍ സ്ഥിരമായി താമസിക്കുന്നതും അഞ്ചുലക്ഷം പേര്‍ ദിവസവും വന്നുപോകുന്നതുമായ ജ്യോതിബസുനഗര്‍ രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ഐടി നഗരംകൂടിയാണ്. ഇവിടെ പശ്ചാത്തലസൗകര്യങ്ങള്‍ വികസിപ്പിക്കാനായി ഏറ്റെടുത്ത 1587 ഏക്കര്‍ ഭൂമി തിരികെ പഴയ ഉടമകള്‍ക്ക് കൊടുക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതോടെ ടൗണ്‍ഷിപ്പ് വികലമായി തീരും. തിരിച്ചുകൊടുക്കുന്ന ഭൂമി റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ കൈയിലെത്തുമെന്ന് ഉറപ്പാണ്.

    ReplyDelete