Wednesday, June 29, 2011

മെത്രാന്മാരുടെ നിലപാട് സാമൂഹ്യനീതി തകര്‍ക്കും: ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 100 ശതമാനം സീറ്റുകളിലേക്കുമുള്ള പ്രവേശനം തങ്ങള്‍ക്കവകാശപ്പെട്ടതാണെന്നും പകുതി സീറ്റുകള്‍ സര്‍ക്കാരിനു വിട്ടുനല്‍കാമെന്ന് മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയുമായുണ്ടാക്കിയ അലിഖിത ധാരണ പാലിക്കാനാകില്ലെന്നുമുള്ള കത്തോലിക്കാ മെത്രാന്മാരുടെ നിലപാട് മാനവികതയ്ക്കും സാമൂഹ്യനീതിക്കും ക്രൈസ്തവമൂല്യങ്ങള്‍ക്കും ചേര്‍ന്നതല്ലെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. മെത്രാന്മാരുടെ ഈ നടപടി മുഴുവന്‍ ക്രൈസ്തവരുടെയും വിശ്വാസ്യത നഷ്ടപ്പെടുത്തും. സാമ്പത്തിക താല്‍പ്പര്യങ്ങളില്‍നിന്നും ധനാര്‍ത്തിയില്‍നിന്നുമുള്ള ഈ പിടിവാശി വിവിധ സമുദായങ്ങളുടെ ധ്രുവീകരണത്തിനും ശിഥിലീകരണത്തിനും വഴിവയ്ക്കും. സര്‍ക്കാരുമായി ചര്‍ച്ചയിലൂടെ സമവായം കണ്ടെത്തി പ്രശ്നപരിഹാരം തേടാന്‍ കത്തോലിക്കാസഭ തയ്യാറാകണം.

യോഗത്തില്‍ വര്‍ക്കിങ് പ്രസിഡന്റ് ജോസഫ് വെളിവില്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ജോയ് പോള്‍ പുതുശേരി പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റുമാരായ ആന്റോ കോക്കാട്ട്, അഡ്വ. വര്‍ഗീസ് പറമ്പില്‍ , ട്രഷറര്‍ ജോര്‍ജ് മൂലേച്ചാലില്‍ , ടി ഒ ജോസഫ്, കെ ജോര്‍ജ് ജോസഫ്, വി കെ ജോയ്, പ്രൊഫ. ജോസഫ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

deshabhimani 290611

5 comments:

  1. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 100 ശതമാനം സീറ്റുകളിലേക്കുമുള്ള പ്രവേശനം തങ്ങള്‍ക്കവകാശപ്പെട്ടതാണെന്നും പകുതി സീറ്റുകള്‍ സര്‍ക്കാരിനു വിട്ടുനല്‍കാമെന്ന് മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയുമായുണ്ടാക്കിയ അലിഖിത ധാരണ പാലിക്കാനാകില്ലെന്നുമുള്ള കത്തോലിക്കാ മെത്രാന്മാരുടെ നിലപാട് മാനവികതയ്ക്കും സാമൂഹ്യനീതിക്കും ക്രൈസ്തവമൂല്യങ്ങള്‍ക്കും ചേര്‍ന്നതല്ലെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. മെത്രാന്മാരുടെ ഈ നടപടി മുഴുവന്‍ ക്രൈസ്തവരുടെയും വിശ്വാസ്യത നഷ്ടപ്പെടുത്തും. സാമ്പത്തിക താല്‍പ്പര്യങ്ങളില്‍നിന്നും ധനാര്‍ത്തിയില്‍നിന്നുമുള്ള ഈ പിടിവാശി വിവിധ സമുദായങ്ങളുടെ ധ്രുവീകരണത്തിനും ശിഥിലീകരണത്തിനും വഴിവയ്ക്കും. സര്‍ക്കാരുമായി ചര്‍ച്ചയിലൂടെ സമവായം കണ്ടെത്തി പ്രശ്നപരിഹാരം തേടാന്‍ കത്തോലിക്കാസഭ തയ്യാറാകണം.

    ReplyDelete
  2. ആന്റണിയുടെ അലിഖിത ധാരണ(അന്നു നിലവിലിരുന്ന ഉണ്ണികൃഷ്ണൻ കേസിലെ വിധിയനുസരിച്ച്, പിന്നീട് സുപ്രീം കോടതി അസാധുവാക്കി) 2001ൽ അല്ലേ. ചിലരൊക്കെ കഴിഞ്ഞ 5 വർഷം ഉറങ്ങുകയായിരുന്നെന്നു തോന്നും ചില പ്രസ്ഥാവനകൾ കണ്ടാൽ.

    ReplyDelete
  3. മെഡിക്കല്‍ കൌണ്‍സിലും ഇന്ന് 50% സീറ്റിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. അവരും ഉറങ്ങുകയാവും.

    ReplyDelete
  4. പകുതി ശതമാനം സീറ്റില്‍ മെറിറ്റും സാമൂഹ്യനീതിയും ഉറപ്പാക്കി പ്രവേശനം നടത്താതിരിക്കുന്ന ക്രിസ്ത്യന്‍ മാനേജ്മെന്റുകളോട് സര്‍ക്കാരിന് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 50 ശതമാനം മെറിറ്റ് സീറ്റും ന്യായമായ ഫീസും എന്നതുതന്നെയാണ് സര്‍ക്കാര്‍ നിലപാട്. ഈ വര്‍ഷം സമയം കിട്ടാത്തതുകൊണ്ടാണ് തീരുമാനമെടുക്കാന്‍ കഴിയാത്തത്. അടുത്ത വര്‍ഷംമുതല്‍ 50:50 അനുപാതം നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പുതിയ കേന്ദ്രനിയമമോ സംസ്ഥാനനിയമമോ ഇല്ലാതെതന്നെ സര്‍ക്കാരിന് ഇതിനു കഴിയും. എ കെ ആന്റണി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനു പകരം എല്‍ഡിഎഫ് പുതിയ നിയമം കൊണ്ടുവന്നതാണ് പ്രതിസന്ധിക്കു കാരണമെന്ന് മുഖ്യമന്ത്രി ആരോപിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ക്വോട്ടയില്‍നിന്നു പ്രവേശനം നടത്തിയത് പുതിയ നിയമത്തോടെയാണ് ഇല്ലാതായതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ , ഈ 50 ശതമാനം സീറ്റില്‍ മാനേജ്മെന്റ് ക്വോട്ടയിലെ ഫീസ് അല്ലേ ഈടാക്കിയതെന്ന എം എ ബേബിയുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.

    ReplyDelete
  5. താങ്കൾ കൺഫ്യൂസ് ചെയ്യപ്പെട്ടൂ എന്നാണ് ഞാൻ മനസിലാക്കുന്നത്.

    1. മെഡിക്കൽ കൗൺസിൽ 50% പറഞ്ഞിരിക്കുന്നത് പി.ജി സീറ്റിനെക്കുറീച്ചാണ് എന്നാണ് എനിക്കു മനസിലാകുന്നത്.

    2. കോൺഗ്രസ്സിന്റെ എന്നത്തെയും നിലപാട് 50-50 തന്നെയായിരുന്നു. ആന്റണിയുടെ കാലത്തും എൽ.ഡി.എഫ് ഭരണകാലത്തും ഇപ്പോൾ ഉമ്മൻ ചാണ്ടീയുടെ കാലത്തും.

    3. "അടുത്ത വര്‍ഷംമുതല്‍ 50:50 അനുപാതം നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്." ക്രോസ്സ് സബ്സിഡി ഇല്ലാതയായാൽ സർക്കാരിനു സീറ്റു വിട്ടുകൊടൂക്കുന്നതിൽ ഇന്റർ ചർച്ച് കൗൺസിലിനു ബുദ്ധിമുട്ടീല്ല. സർക്കാരിനു സീറ്റു വിട്ടുകൊടുക്കുന്നതിലല്ല ഇന്റർ ചർച്ച് കൗൺസിലിനു പ്രശ്നം. ക്രോസ് സബ്സിഡിയും ന്യൂനപക്ഷാവകാശവുമാണ്.

    ReplyDelete