Sunday, June 26, 2011

തെസ്നി ബാനു ആക്രമണം: പ്രതിഷേധയോഗം ജൂലൈ 3ന്

കൊച്ചി: ഐടി ഉദ്യോഗസ്ഥയായ തെസ്നി ബാനുവിനെ ഒരുകൂട്ടം സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ച സംഭവത്തിനെതിരെ "സ്ത്രീകൂട്ടായ്മയും പെണ്ണരങ്ങും" സംയുക്തമായി പ്രതിഷേധയോഗം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജൂലൈ മൂന്നിന് പകല്‍ മൂന്നിന് കാക്കനാട് സിവില്‍സ്റ്റേഷനുമുന്നിലാണ് പ്രതിഷേധയോഗം. ഇതിന്റെ ഭാഗമായി പെണ്ണരങ്ങ് സംസ്ഥാനത്തൊട്ടാകെ തെരുവുനാടകങ്ങളും അവതരിപ്പിക്കും.

തന്നെ ആക്രമിച്ചവര്‍ക്കെതിരെ പ്രതികരിച്ചതിനാല്‍ വ്യക്തിഹത്യ നടത്തുന്നതു ശരിയല്ലെന്നും കുറ്റക്കാരെ ശിക്ഷിക്കുന്നതുവരെ കേസുമായി മുന്നോട്ടുപോകുമെന്നും തെസ്നി ബാനു പറഞ്ഞു. സ്ത്രീകൂട്ടായ്മ കണ്‍വീനര്‍ കെ നന്ദിനി, പെണ്ണരങ്ങ് സെക്രട്ടറി ടി എസ് ആശാദേവി, സ്ത്രീകൂട്ടായ്മ ഭാരവാഹികളായ എസ് കവിത, വി സി ജെന്നി, എം എന്‍ ഉമ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 260611

1 comment:

  1. ഐടി ഉദ്യോഗസ്ഥയായ തെസ്നി ബാനുവിനെ ഒരുകൂട്ടം സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ച സംഭവത്തിനെതിരെ "സ്ത്രീകൂട്ടായ്മയും പെണ്ണരങ്ങും" സംയുക്തമായി പ്രതിഷേധയോഗം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജൂലൈ മൂന്നിന് പകല്‍ മൂന്നിന് കാക്കനാട് സിവില്‍സ്റ്റേഷനുമുന്നിലാണ് പ്രതിഷേധയോഗം. ഇതിന്റെ ഭാഗമായി പെണ്ണരങ്ങ് സംസ്ഥാനത്തൊട്ടാകെ തെരുവുനാടകങ്ങളും അവതരിപ്പിക്കും.

    ReplyDelete