Wednesday, June 29, 2011

തലസ്ഥാനത്ത് പൊലീസ് താണ്ഡവം

തിരുവനന്തപുരത്ത് എസ്എഫ്ഐയും എഐവൈഎഫും നടത്തിയ മാര്‍ച്ചിനുനേരെ പോലീസ് ക്രൂരമായ ലാത്തിച്ചാര്‍ജ് നടത്തി. യൂണിവേഴ്സിറ്റി കോളേജ് കാമ്പസിനുള്ളില്‍ കടന്നും പൊലീസ് അതിക്രമം നടത്തി. ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. എസ്എഫ്ഐ സംസ്ഥാനപ്രസിഡന്റ് കെ വി സുമേഷിന്റെയും സംസ്ഥാനവൈസ് പ്രസിഡന്റ് എ എ റഹീമിന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ നടത്തിയ സെക്രട്ടറിയറ്റ് മാര്‍ച്ചിനെ മുന്‍കൂട്ടി ഉറപ്പിച്ചപോലെയാണ് പൊലീസ് നേരിട്ടത്. ആര്‍ രാജേഷ് എംഎല്‍എക്കും അതിക്രൂരമായി മര്‍ദ്ദിച്ചു.മണിക്കൂറുകളോളം കുട്ടികളെ പൊലീസ് തെരുവിലിട്ടു തല്ലി. ഗ്രനേഡും ജലപീരങ്കിയുപയോഗിച്ചാണ് വിദ്യാര്‍ഥികളെ നേരിട്ടത്. നിരവധി വിദ്യാര്‍ഥിനികള്‍ക്കും പരിക്കുണ്ട്. തിരുവനന്തപുരം ജില്ലാപ്രസിഡന്റടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് മാരകമായി പരിക്കേറ്റു. യൂണിവേഴ്സിറ്റി കോളേജ് പരിസരത്തും കുട്ടികളെ മൃഗീയമായി നേരിട്ടു.

എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്റെ നേതൃത്വത്തില്‍ നേതാക്കള്‍ സ്ഥലത്തെത്തി. പൊലീസിനെ കയറൂരിവിടാമെന്ന് കരുതണ്ടെന്ന് വൈക്കം വിശ്വന്‍ മുന്നറിയിപ്പ് നല്‍കി. വിദ്യാര്‍ഥിസമരത്തെ ചോരയില്‍മുക്കി കൊല്ലാമെന്ന് ധരിക്കേണ്ടന്നും അദ്ദേഹം പറഞ്ഞു. മുന്‍ മന്ത്രി കെ പി രാജേന്ദ്രന്‍ , പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ സംഘര്‍ഷസ്ഥലത്തെത്തി. ഇന്ത്യാവിഷന്‍ സീനിയര്‍ ക്യാമറാമാന്‍ സന്തോഷുള്‍പ്പെടെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

deshabhimani news

4 comments:

  1. തിരുവനന്തപുരത്ത് എസ്എഫ്ഐയും എഐവൈഎഫും നടത്തിയ മാര്‍ച്ചിനുനേരെ പോലീസ് ക്രൂരമായ ലാത്തിച്ചാര്‍ജ് നടത്തി. യൂണിവേഴ്സിറ്റി കോളേജ് കാമ്പസിനുള്ളില്‍ കടന്നും പൊലീസ് അതിക്രമം നടത്തി. ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. എസ്എഫ്ഐ സംസ്ഥാനപ്രസിഡന്റ് കെ വി സുമേഷിന്റെയും സംസ്ഥാനവൈസ് പ്രസിഡന്റ് എ എ റഹീമിന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ നടത്തിയ സെക്രട്ടറിയറ്റ് മാര്‍ച്ചിനെ മുന്‍കൂട്ടി ഉറപ്പിച്ചപോലെയാണ് പൊലീസ് നേരിട്ടത്. ആര്‍ രാജേഷ് എംഎല്‍എക്കും അതിക്രൂരമായി മര്‍ദ്ദിച്ചു.മണിക്കൂറുകളോളം കുട്ടികളെ പൊലീസ് തെരുവിലിട്ടു തല്ലി. ഗ്രനേഡും ജലപീരങ്കിയുപയോഗിച്ചാണ് വിദ്യാര്‍ഥികളെ നേരിട്ടത്. നിരവധി വിദ്യാര്‍ഥിനികള്‍ക്കും പരിക്കുണ്ട്. തിരുവനന്തപുരം ജില്ലാപ്രസിഡന്റടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് മാരകമായി പരിക്കേറ്റു. യൂണിവേഴ്സിറ്റി കോളേജ് പരിസരത്തും കുട്ടികളെ മൃഗീയമായി നേരിട്ടു.

    ReplyDelete
  2. തല്ലുക മാത്രമല്ലാ‍ാ‍ാ.. അവര്‍ നശിപ്പിക്കുന്ന പൊതുമുതല്‍ ഇടതുപക്ഷ പാര്‍ട്ടികളില്‍ നിന്ന് ഈടാക്കണം എന്നേ ഞാന്‍ പറയൂ...നിങ്ങള്‍ക്ക് പഠിക്കാന്‍ താല്പര്യമില്ലെങ്കില്‍ മറ്റുള്ളവരെ ഉപദ്രവിക്കരുത്... എന്തേ വിജയന്‍ തന്റെ മകനെ ഇഗ്ലണ്ടില്‍ വിട്ട് പഠിപ്പിച്ചത്?

    ReplyDelete
  3. ലാത്തിച്ചാര്‍ജ്ജും ഗ്രനേഡുകളുംകൊണ്ട് വിദ്യാര്‍ത്ഥിസമരത്തെ അടിച്ചമര്‍ത്താമെന്ന് ഉമ്മന്‍ ചാണ്ടിയും കൂട്ടരും കരുതേണ്ടെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പൊലീസ് ആക്രമണത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിക്കപ്പെട്ട എസ്എഫ്ഐ, പ്രവര്‍ത്തകരെ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധമന്‍മാരായ പൊലീസുകാരെയാണ് വിദ്യാര്‍ത്ഥിസമരത്തെ അടിച്ചമര്‍ത്താന്‍ നിയോഗിച്ചിരിക്കുന്നത്. മന്ത്രിമാരുടെ വലയത്തില്‍നിന്ന് എന്തും ചെയ്യാമെന്ന ധിക്കാരമാണ് ഈ പൊലീസുകാര്‍ക്ക്. സ്വാശ്രയ മാനേജുമെന്റുകള്‍ക്ക് കീഴടങ്ങി അവര്‍ക്ക് വിടുവേല ചെയ്യുകയാണ് ഉമ്മന്‍ചാണ്ടി. വിദ്യാര്‍ത്ഥിവേട്ട നടത്തുന്നതില്‍ മാനേജുമെന്റുകളും പൊലീസും തമ്മിലും ധാരണയുണ്ടെന്നും വി എസ് പറഞ്ഞു.

    ReplyDelete
  4. wow wow.. how did Arun kumar finished MBA in TKM engineering college? free or paid seat?

    there are many ways to control private college fees.. you start enough public college, so that there will be good competition and they will reduce their fees.. now you dont start enough college and fighting to reduce money for their college is not a good idea!


    what did SFI did past five years? what happend in pariyaram medical college last five years?


    now there is no shout for adultery.. or this strike is to side line those cases?

    buch of poor kids are fighting for some rich students mbbs fees... at the end what the $#%@ they get? these doctors are going show their FIST to these poor kids

    ReplyDelete