ചേര്‍ത്തല: കോണ്‍ഗ്രസ് ഓഫീസും സ്ഥലവും നേതാവ് സ്വന്തം പേരിലേക്ക് മാറ്റിയതിനെതിരെ മണ്ഡലം പ്രസിഡന്റ് കോടതിയെ സമീപിച്ചു. അര്‍ത്തുങ്കല്‍ മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും വയലാര്‍ ബ്ലോക്ക് സെക്രട്ടറിയുമായ ടോമി പള്ളിപ്പാടിനെതിരെ ചേര്‍ത്തല ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി രണ്ടിലാണ് മണ്ഡലം പ്രസിഡന്റ് എ സി മാര്‍ടിന്‍ അത്തിപ്പൊഴിയില്‍ ഹര്‍ജി നല്‍കിയത്.
1958ല്‍ മണ്ഡലം കമ്മിറ്റി ഓഫീസ് നിര്‍മിക്കാന്‍ പ്ലവ്യാനമ്മ എന്ന വ്യക്തിയാണ് അഞ്ച് സെന്റ് സ്ഥലം നല്‍കിയത്. ഇവിടെ നിര്‍മിച്ച കെട്ടിടത്തില്‍ മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്നു. 2001ല്‍ ടോമി പള്ളിപ്പാടന്‍ പഞ്ചായത്ത് അംഗമായിരിക്കെ അധികാര ദുര്‍വിനിയോഗം ചെയ്ത് പഞ്ചായത്ത് അസസ്മെന്റ് രജിസ്റ്ററില്‍ കൃത്രിമം കാട്ടി. 2001 ജൂണ്‍ 30 മുതല്‍ ടോമി പള്ളിപ്പാടന്റെ പേരിലായി പഞ്ചായത്ത് രേഖ പ്രകാരം കെട്ടിടം. ഒരുവിധരേഖകളും ഹാജരാക്കാതെ കൃത്രിമമായും കളവായുമാണിതെന്ന് ഹര്‍ജിയില്‍ പറയുന്നു.
കെട്ടിടം പഞ്ചായത്ത് നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നതാണ്. വൈദ്യുതിബന്ധം എടുക്കാന്‍ അപേക്ഷിക്കുന്നതിന് ഉടമസ്ഥാവാകാശ സര്‍ട്ടിഫിക്കറ്റിന് പഞ്ചായത്തില്‍ ചെന്നപ്പോഴാണ് കൃത്രിമം കാട്ടിയവിവരം അറിഞ്ഞത്. ടോമി പള്ളിപ്പാടന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി വൈദ്യുതി കണക്ഷന് അപേക്ഷിച്ചുവെന്നും മനസിലായി. കൃത്രിമം നടന്നപ്പോള്‍ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന സി പരമേശ്വരന്‍ ഹര്‍ജിയില്‍ രണ്ടാംപ്രതിയാണ്. മണ്ഡലം പ്രസിഡന്റ് എന്ന നിലയില്‍ ക്രമക്കേടിനെതിരെ കമ്മിറ്റി തീരുമാനത്തോടെ പരാതിപ്പെട്ടെങ്കിലും രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് നടപടി തടഞ്ഞതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. കൃത്രിമരേഖ ചമയ്ക്കല്‍ , വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പ്രതികള്‍ക്കെതിരെ ഐപിസി 465, 468, 471, 13 വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. രേഖകളും സാക്ഷിപട്ടികയും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. അന്വേഷണത്തിന് അര്‍ത്തുങ്കല്‍ പൊലീസിന് ഉത്തരവ് നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
deshabhimani 050611
കോണ്‍ഗ്രസ് ഓഫീസും സ്ഥലവും നേതാവ് സ്വന്തം പേരിലേക്ക് മാറ്റിയതിനെതിരെ മണ്ഡലം പ്രസിഡന്റ് കോടതിയെ സമീപിച്ചു. അര്‍ത്തുങ്കല്‍ മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും വയലാര്‍ ബ്ലോക്ക് സെക്രട്ടറിയുമായ ടോമി പള്ളിപ്പാടിനെതിരെ ചേര്‍ത്തല ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി രണ്ടിലാണ് മണ്ഡലം പ്രസിഡന്റ് എ സി മാര്‍ടിന്‍ അത്തിപ്പൊഴിയില്‍ ഹര്‍ജി നല്‍കിയത്.
ReplyDelete